500 കിലോമീറ്റർ റേഞ്ചിൽ ഇവി വാഹനങ്ങൾ അവതരിപ്പിക്കാൻ മാരുതി
Mail This Article
×
ന്യൂഡൽഹി∙ 60 കിലോവാട്ട്– അവർ ശേഷിയുള്ള ബാറ്ററിയുടെ കരുത്തിൽ 500 കിലോമീറ്റർ റേഞ്ചിലുള്ള ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിക്കുമെന്ന വാഗ്ദാനവുമായി മാരുതി സുസുക്കി ഇന്ത്യ. ഇന്ത്യയിൽ നിർമിക്കുന്ന ഈ ഇവികൾ യൂറോപ്യൻ രാജ്യങ്ങളിലേക്കും ജപ്പാനിലേക്കും കയറ്റി അയയ്ക്കുമെന്നും കമ്പനി സിഇഒ ഹിസാഷി തക്യൂച്ചി പറഞ്ഞു.
2030ഓടെ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി കൂട്ടാനുള്ള ശ്രമത്തിന്റെ ഭാഗം മാത്രമല്ല, ഉപയോക്താക്കൾക്ക് ഇവിയിലുള്ള വിശ്വാസം വർധിപ്പിക്കാൻ കൂടിയാണിത്. മികച്ച വിൽപനാനന്തര സേവനം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
English Summary:
Maruti Suzuki announces plans for electric vehicles with an impressive 500 km range, targeting India and global markets. Learn about the 60 kWh battery, export plans, and commitment to customer service.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.