ADVERTISEMENT

ന്യൂഡൽഹി∙ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന്റെ സേവനകാലാവധി കേന്ദ്രസർക്കാർ വീണ്ടും നീട്ടിയേക്കുമെന്ന് സൂചന. ഡിസംബർ 10നാണ് കാലാവധി അവസാനിക്കുന്നത്. കാലാവധി നീട്ടുന്നത് സംബന്ധിച്ച് സർക്കാർ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. 2018 ഡിസംബറിൽ നിയമിതനായ ശക്തികാന്ത ദാസിന്റെ കാലാവധി 2021ൽ 3 വർഷത്തേക്കു കൂടി നീട്ടിനൽകുകയായിരുന്നു.

ആർബിഐ ഗവർണറായി കൂടുതൽ കാലം സേവനം അനുഷ്ഠിച്ചവരിൽ രണ്ടാമനായി ഡിസംബറിൽ ശക്തികാന്ത ദാസ് മാറും. വീണ്ടും 18 മാസത്തേക്കെങ്കിലും നീട്ടിയാൽ റിസർവ് ബാങ്ക് ഗവർണറായി ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിക്കുന്ന  വ്യക്തിയാകും അദ്ദേഹം. 1949 ജൂലൈ മുതൽ 1957 ജനുവരി 1957 വരെ (7 വർഷവും 197 ദിവസവും) ഗവർണറായിരുന്ന ബെനഗൽ രാമ റാവുവിനാണ് നിലവിൽ ഈ റെക്കോർഡ് സ്വന്തം.1980ലെ തമിഴ്നാട് കേഡർ െഎഎഎസ് ഉദ്യോഗസ്ഥനാണ്.

English Summary:

Will Shaktikanta Das get another term as RBI Governor? Speculation grows as his current term ends in December. Learn more about his potential extension and the historical context.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com