ചർമം ശ്രദ്ധിക്കാം ശ്രദ്ധയെപ്പോലെ; എവിടെയും തിളങ്ങാം
Mail This Article
സൗന്ദര്യ സംരക്ഷണത്തിന് താരസുന്ദരി ശ്രദ്ധ കപൂർ പിന്തുടരുന്ന മാര്‍ഗങ്ങൾ അറിയാം.
തലമുടിയുടെ സംരക്ഷണത്തിന് പ്രകൃദിത്തമാർഗങ്ങൾ പരീക്ഷിക്കാൻ ശ്രദ്ധ കപൂറിന് ഏറെ ഇഷ്ടമാണ്. തൈര്, കറ്റാർവാഴ നീര്, ചെമ്പരത്തിയില എന്നിവ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഹെയർപാക് ആണ് ഇതിൽ പ്രധാനപ്പെട്ടത്. മുടി മൃദുലവും തിളക്കമുള്ളതുമാക്കാൻ ഈ ഹെയർ പാക് സഹായിക്കുമെന്ന് ശ്രദ്ധ പറയുന്നു.
സെന്‍സിറ്റീവ് ചർമമാണെങ്കിൽ അതീവ ശ്രദ്ധയോടെയുള്ള പരിചരണം ആവശ്യമാണെന്ന് താരം പറയുന്നു. അത്തരം ചർമം ഉള്ളവര്‍ മുഖത്ത് അനാവശ്യമായി തൊടുന്നത് ഒഴിവാക്കണം. മോയിസ്ച്യുറൈസ് ചെയ്ത് ചർമം വരളാതെ സംരക്ഷിക്കണമെന്ന് താരം നിർദേശിക്കുന്നു.
ചുണ്ടുകൾ വരണ്ട് പൊട്ടുന്നത് സൗന്ദര്യത്തെ ബാധിക്കും എന്നു മാത്രമല്ല അസ്വസ്ഥതയ്ക്കും കാരണമാകും. മഞ്ഞും കാറ്റുമുള്ള കാലാവസ്ഥയിലാണ് ഇത് കഠിനമാകുന്നത്. അതിനാല്‍ ഇക്കാലയളവിൽ ചുണ്ടുകൾക്ക് മികച്ച പരിചരണ നൽകണം. ഇടയ്ക്കിടെ ലിപ് ബാമുകൾ പുരട്ടുന്നതാണ് പ്രതിവിധി.
ചുണ്ടുകളിൽ വരണ്ടു പൊട്ടുന്ന സാഹചര്യമുണ്ടായാൽ കടുത്ത നിറത്തിലുള്ള ലിപ്സ്റ്റിക് ഉപയോഗിക്കുന്നതാണ് ശ്രദ്ധയുെട രീതി. ചുണ്ടിലെ പൊട്ടലുകളും വരൾച്ചയും മറച്ചു പിടിക്കാൻ ഇത് സഹായിക്കും. ചുണ്ടിൽ ഉപയോഗിക്കുന്ന ഉത്പന്നങ്ങൾ മികച്ചതാണെന്ന് ഉറപ്പു വരുത്തണമെന്നും താരം നിർദേശിക്കുന്നു.
സിംപിൾ ആൻഡ് നാച്യുറല്‍ ലുക്കില്‍ മേക്കപ് ചെയ്യുന്നതാണ് ക്ലാസിക് സ്റ്റൈൽ എന്നാണ് ശ്രദ്ധയുടെ അഭിപ്രായം. അതൊരു സ്റ്റൈൽ സ്റ്റേറ്റമെന്റ് ആക്കി മാറ്റണമെന്നും താരം പറയുന്നു.