‘ഉണ്ണീ... ശ്രീജുവിനെ ഒരുക്ക്, നാലേമുക്കാലാകുമ്പോൾ എത്തണം’– വിവാഹ വിഡിയോ പങ്കുവച്ച് മീര നന്ദൻ
Mail This Article
വിവാഹത്തിനുള്ള ഒരുക്കങ്ങൾ ആഴ്ചകൾക്കു മുൻപേ എല്ലാവരും തുടങ്ങും. എത്രയൊക്കെ തയാറെടുത്താലും അവസാന നിമിഷത്തിലെ ആശങ്കയും വെപ്രാളവുമെല്ലാം സ്വാഭാവികമാണ്. ഇപ്പോൾ വിവാഹ ദിനത്തിലെ വിഡിയോ പങ്കുവയ്ക്കുകയാണ് നടി മീര നന്ദൻ.
പുലർച്ചെ ഒരുങ്ങുന്നതു മുതലുള്ള കാര്യങ്ങളാണ് വിഡിയോയിലുള്ളത്. ‘‘ഞങ്ങളുെട വിവാഹ സ്റ്റോറി മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു.’’– എന്ന കുറിപ്പോടെയാണ് താരം വിഡിയോ പങ്കുവച്ചത്. മീര നന്ദന്റെ വിവാഹമാണെന്നു പറയുന്ന റേഡിയോ അനൗൺസ്മെന്റോടെയാണ് വിഡിയോ തുടങ്ങുന്നത്.
സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണി പി.എസ് ആണ് വിവാഹത്തിന് മീരയെ ഒരുക്കിയത്. ശ്രിന്ദ, ആൻ അഗസ്റ്റിൻ എന്നിങ്ങനെ സിനിമാ മേഖലയിലുള്ള മീരയുടെ സുഹൃത്തുക്കളെല്ലാവരും പുലർച്ചെ മീരയെ ഒരുക്കാനായി എത്തിയിരുന്നു.
വിവാഹം കഴിക്കുകയാണെങ്കിൽ അത് ഗുരുവായൂരിൽ വച്ചായിരിക്കുമെന്ന് മീര എപ്പോഴും പറയാറുണ്ടെന്ന് അമ്മ പറയുന്നതും വിഡിയോയിലുണ്ട്. വർഷങ്ങളായി അമ്മയുടെ ആഗ്രഹമായിരുന്നു തന്റെ വിവാഹമെന്നും മീര നന്ദൻ പറഞ്ഞു. ക്രീം നിറത്തിലുള്ള സാരിയായിരുന്നു മീരയുടെ ഔട്ട്ഫിറ്റ്. വസ്ത്രത്തിനിണങ്ങുന്നതായിരുന്നു ആക്സസറീസ്. ജൂൺ 29നായിരുന്നു മീരയുടെ വിവാഹം. സിനിമാരംഗത്തെ പ്രമുഖർ വിവാഹത്തിന് എത്തിയിരുന്നു.