ആരണ്‍ റിഗ്ബി- നൂതന പരസ്യ തന്ത്രങ്ങളുടെ രാജന്

Mail This Article
വിപണിയുടെ മാറ്റങ്ങളറിഞ്ഞ് പരസ്യങ്ങള്‍ ഒരുക്കുന്നതില്‍ ഒരു തന്ത്രജ്ഞന്‍ ആയാണ് തബൂല (Taboola) കമ്പനിയുടെ റീജനല്‍ ഡയറക്ടര്‍ ആയി പ്രവര്‍ത്തിക്കുന്ന ആരണ്‍ റിഗ്ബി അറിയപ്പെടുന്നത്. ദക്ഷിണകിഴക്കന്‍ ഏഷ്യയുടെയും ഇന്ത്യയുടെയും ചുമതല വഹിക്കുന്ന അദ്ദേഹം ബാങ്കോക് കേന്ദ്രമായാണ് ജോലിയെടുക്കുന്നത്.
ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, അഡ്വര്‍ട്ടൈസിങ് ടെക്‌നോളജി എന്നിവ അടക്കമുള്ള പല വിഭാഗങ്ങളിലും വമ്പന്‍ അനുഭവ സമ്പത്ത് കൈമുതലായുളള വ്യക്തിയാണ് ആരണ്‍ റിഗ്ബി എന്ന് ഈ മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്കെല്ലാം അറിയാം. കണ്ടെന്റിനോട് യൂസര്‍മാര്‍ ഇടപെടുന്നത് വര്‍ദ്ധിപ്പിക്കുക എന്നതടക്കം പല കാര്യങ്ങളിലും അദ്ദേഹം തന്റെ തന്ത്രങ്ങള്‍ പ്രകടിപ്പിച്ചു കഴിഞ്ഞു. ഇതിനായി പുതിയ തരം പരസ്യങ്ങളാണ് അദ്ദേഹം കൊണ്ടുവരാന്‍ ശ്രമിച്ചിരിക്കുന്നത്.
ലോകത്തെ തന്നെ ഏറ്റവും മികച്ച പരസ്യക്കമ്പനികളിലൊന്നാണ് തബൂല. ന്യൂയോര്‍ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്നു. തബൂലയുടെ തന്ത്രപ്രധാനമായ നീക്കങ്ങളില്‍ പലതിനും ചുക്കാന്‍ പിടിക്കുന്നത് ആരണ്‍ റിഗ്്ബിയാണ്. നിര്‍ണ്ണായകമായ പല മാര്‍ക്കറ്റുകളുടെയും കാര്യം നോക്കി നടത്തുന്നത് അദ്ദേഹമാണ്.
തബൂലയില്‍ എത്തുന്നതിനു മുമ്പും അദ്ദേഹം മീഡിയ, പരസ്യം തുടങ്ങിയ മേഖലകളില്‍ അനുഭവസമ്പത്ത് ആര്‍ജ്ജിച്ചിരുന്നു. ചില പ്രമുഖ ഏജന്‍സികളില്‍ മാനേജിങ് ഡയറക്ടര്‍ പദവിയിലും അദ്ദേഹം ഇരുന്നിട്ടുണ്ട്. ഏഷ്യയില്‍ നടത്തിയ പല ഓഡിയന്‍സ് റീസേര്‍ച്ചുകളുടെ കാര്യത്തിലും അറിയപ്പെടുന്ന പേരുകളിലൊന്നാണ് അദ്ദേഹത്തിന്റേത്. വിപണികളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് നല്ല അവബോധമാര്‍ജ്ജിച്ച വ്യക്തിയാണ് ആരണ്‍ റിഗ്ബി.
ആഡം സിങ്‌ഡോളയാണ് 2007ല്‍ തബൂല സ്ഥാപിച്ചത്. കണ്ടെന്റ് റെക്കമെന്‍ഡേഷനിലായിരുന്നു കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചത്. പബ്ലിഷര്‍മാരും, പരസ്യക്കാരും തമ്മില്‍ കൂടുതല്‍ അടുപ്പത്തോടെ പെരുമാറാന്‍ സഹായിക്കുക എന്നതായിരുന്നു അതിന്റെ ലക്ഷ്യം. ഓരോ ദിവസവും നൂറു കണക്കിനു കോടി റെക്കമെന്‍ഡേഷന്‍സ് ആണ് കമ്പനി നടത്തുന്നത്. ബ്രൗസു ചെയ്യുന്ന ആളുടെ ഇഷ്ടമറിഞ്ഞ് കണ്ടെന്റ് എത്തിക്കുന്നതിലാണ് കമ്പനി വിജയിച്ചത്.
ഇന്ത്യ അടക്കമുള്ള മേഖലയിലേക്കും ഈ തന്ത്രങ്ങള്‍ എത്തിക്കുക എന്നതായിരുന്നു ആരണ്‍ റിഗ്്ബിയുടെ ആദ്യ ദൗത്യം. അതിനായി അദ്ദേഹം തന്ത്രപ്രധാനമായ പല നടപടികളും സ്വീകരിച്ചു. അങ്ങനെ പ്രാദേശിക പ്രസിദ്ധീകരണങ്ങളും പരസ്യക്കാരുമായി ബന്ധം സ്ഥാപിച്ചു. തബൂലയുടെ നൂതന പരസ്യ രീതിയില്‍ കുപ്രസിദ്ധമായ തേഡ് പര്‍ട്ടി കുക്കികള്‍ ഒഴിവാക്കി എന്നത് ഒരു നേട്ടം തന്നെയാണ്. ബ്രൗസ് ചെയ്യുന്ന വ്യക്തിയുടെ സ്വകാര്യത കൂടെ മാനിച്ചുളള പരസ്യങ്ങളാണ് തബൂലയെ ശ്രദ്ധേയമാക്കിയത്. ആ നേട്ടത്തില്‍ സ്തുത്യര്‍ഹമായ ഒരു പങ്ക് ആരണ്‍ റിഗ്ബിക്കും അവകാശപ്പെട്ടതാണ്.
തബൂലയുടെ മികവിന് നിര്‍ണായകമായ പങ്കുവഹിച്ച ആളായാണ് ആരണ്‍ റിഗ്ബി അറിയപ്പെടുന്നത്. പുതിയ രാജ്യങ്ങളിലേക്കും മേഖലകളിലേക്കും പടരുമ്പോള്‍ അനുവര്‍ത്തിക്കേണ്ട നയങ്ങളെക്കുറിച്ചൊക്കെ അസാമാന്യ ധാരണയുള്ള ആളായാണ് അദ്ദേഹം അറിയപ്പെടുന്നത്. അനുഭവങ്ങളും ആശയങ്ങളും കൊച്ചിയിലെ ലെ മെറിഡിയനില്‍ നടക്കുന്ന ടെക്‌സ്‌പെക്‌റ്റേഷന്‍സില്‍ പങ്കുവയ്ക്കാന്‍ ആരണ്‍ റിഗ്ബിയും എത്തും.
ടെക്‌സ്‌പെക്‌റ്റേഷന്‍ ഡിജിറ്റല്‍ സംഗമം
ഡിജിറ്റല്‍ ലോകത്തെ പുതുപുത്തന്‍ സാധ്യതകളുള്‍പ്പെടെ ചര്‍ച്ച ചെയ്ത് ആശയങ്ങളുടെ അലകടല്‍ തീര്‍ക്കുന്ന മനോരമ ഓണ്‍ലൈന്‍ ടെക്‌സ്‌പെക്‌റ്റേഷന്‍ ഡിജിറ്റല്‍ സംഗമം ഫെബ്രുവരി 7ന് കൊച്ചിയില്‍ നടക്കും. 'ട്രാന്‍സ്‌ഫോമിങ് ഫ്യൂച്ചര്‍; എഐ ഫോര്‍ എവരിഡേ ലൈഫ്' എന്ന തീമിലാണ് കേരളത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ സംഗമം ടെക്‌സ്‌പെക്‌റ്റേഷൻസിന്റെ ആറാം പതിപ്പ് അരങ്ങേറുക. ജെയ്ന്‍ യൂണിവേഴ്‌സിറ്റി കൊച്ചിയും ഗൂഗിള്‍ ഇന്ത്യയുമാണ് മനോരമ ഓണ്‍ലൈന്‍ അവതരിപ്പിക്കുന്ന ടെക്‌സ്‌പെക്റ്റേഷന്‍സിന്റെ പ്രായോജകര്‍.സെഷൻ പാർട്ണറായി എക്സ്പീരിയൻ ടെക്നോളജീസും ട്രാവൽ പാർട്ണറായി പോപുലർ ഹ്യുണ്ടേയ്യുമെത്തും. റജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും സീറ്റ് റിസര്‍വ് ചെയ്യാനും: https://www.techspectations.com/
അനുദിനം മാറുന്ന ഡിജിറ്റല്‍ ലോകത്തെ പുതുപുത്തന്‍ സാധ്യതകള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വമ്പന്‍ മാറ്റങ്ങള്‍, വാര്‍ത്തകളുടെ ലോകത്തെ എഐ പ്രതീക്ഷകള്‍, ഡാറ്റ അനലറ്റിക്‌സിന്റെ വിസ്മയലോകം സ്റ്റാര്‍ട്ടപ്പുകള്‍ക്കും വന്‍കിട ബ്രാന്‍ഡുകള്‍ക്കും വേദിയൊരുക്കുന്ന ഇന്ത്യയിലെയും കേരളത്തിലെയും സംരംഭക വിപ്ലവങ്ങള്‍ തുടങ്ങിവയെല്ലാം ഇത്തവണ ചര്‍ച്ചയാകും. കേരളത്തിന്റെ ടെക് സാധ്യതകളും മുന്നേറ്റങ്ങളും ചര്‍ച്ച ചെയ്യുന്ന പ്രത്യേക സംവാദവുമുണ്ടാകും.
ഒരു പുതിയ ഡിജിറ്റല്‍ ലോകത്തെ ഉള്‍ക്കൊണ്ട്, അതിന്റെ കുതിപ്പിനൊപ്പം മുന്നേറാന്‍ വഴികാട്ടുന്ന ചര്‍ച്ചകള്‍ക്കു വേദിയൊരുക്കുകയാണ് മനോരമ ഓണ്‍ലൈന്‍ ഡിജിറ്റല്‍ ഉച്ചകോടി ടെക്‌സ്‌പെക്ടേഷന്‍സിന്റെ ലക്ഷ്യം. 2016ല്‍ ആരംഭിച്ച ഈ ഡിജിറ്റല്‍ സംഗമം വൈവിധ്യമാര്‍ന്ന തീമുകളോടെ 2018, 2020, 2021, 2023 വര്‍ഷങ്ങളില്‍ ഗംഭീരമായി അരങ്ങേറിയിരുന്നു.
പ്രമുഖ കമ്പനികളുടെ സിഇഒമാര്‍, സിടിഒമാര്‍, സിഎക്‌സ്ഒമാര്‍, വിപിമാര്‍, സീനിയര്‍ മാനേജര്‍മാര്‍, ഡയറക്ടര്‍മാര്‍, ബോര്‍ഡ് അംഗങ്ങള്‍, മാനേജര്‍മാര്‍, തലവന്മാര്‍, ഐടി എന്‍ജിനീയര്‍മാര്‍, ഡവലപ്പര്‍മാര്‍, സംരംഭകര്‍, ബിസിനസ് പങ്കാളികള്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് പ്രഫഷനലുകള്‍, പ്രഫസര്‍മാര്‍, ഗവേഷകര്‍, വിദ്യാര്‍ഥികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ബിസിനസ് കണ്‍സല്‍റ്റന്റുമാര്‍, എക്‌സിക്യൂട്ടീവുകള്‍ തുടങ്ങിയവര്‍ ടെക്‌സ്‌പെക്ടേഷന്‍സിന്റെ ഭാഗമാകും.
അവസരങ്ങളുടെ കൈപിടിച്ചു മുന്നേറാന്‍ സഹായിക്കുന്ന ചര്‍ച്ചകള്‍ക്കു വേദിയൊരുക്കിയാണ് മനോരമ ഓണ്‍ലൈന്‍ 'ടെക്‌സ്‌പെക്റ്റേഷന്‍സ്' ഡിജിറ്റല്‍ ഉച്ചകോടിയുടെ അഞ്ചാം പതിപ്പ് 2023ല്‍ കൊച്ചിയില്‍ കൊടിയിറങ്ങിയത്. 'മനോരമ ഓണ്‍ലൈനിന്റെ 25 വര്‍ഷങ്ങള്‍: നവ ഡിജിറ്റല്‍ ക്രമത്തിന്റെ ഉള്‍ക്കൊള്ളല്‍, പരിണാമം, കുതിപ്പ്' എന്നതായിരുന്നു വിഷയം.