ADVERTISEMENT

ഇന്ന് കാണുന്ന സാങ്കേതിക സേവനങ്ങളെല്ലാം വലിയൊരു ഡേറ്റയുടെ പിൻബലത്തിലാണ് പ്രവർത്തിക്കുന്നത്. ഡേറ്റയുടെ വൻ ശേഖരത്തിൽ നിന്ന് ഉപയോക്താവിനു വേണ്ട വിവരങ്ങൾ കണ്ടെത്തുക ബുദ്ധിമുട്ടായിരുന്നു, ഇതിനായി ഏറെ സമയം വേണ്ടിവന്നിരുന്നു. എന്നാൽ ഇന്ന് എഐയുടെ സഹായത്തോടെ അതിവേഗ ഡേറ്റ പ്രോസസിങ്ങിലൂടെ നിർണായക തീരുമാനങ്ങളെടുക്കാനും ബിസിനസ് മേഖലയിൽ വലിയ മുന്നേറ്റം നടത്താനും സാധിക്കുന്നുണ്ടെന്ന് ഡേറ്റാ പ്രോസസിങ് മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിദഗ്ധർ പറഞ്ഞു. 

tecspectations-ai-data-6

മനോരമ ഓൺലൈൻ സംഘടിപ്പിച്ച ടെക്സ്പെക്‌ടേഷന്‍സ് ഡിജിറ്റൽ ഉച്ചകോടിയുടെ ആറാം പതിപ്പിൽ ‘ഡേറ്റയുടെ കരുത്ത്: എഐ യുഗത്തിലെ ഉൾക്കാഴ്ച’ എന്ന വിഷയത്തിലെ പാനൽ ചർച്ചയിലാണ് വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ധര്‍ അവരുടെ അനുഭവങ്ങൾ പങ്കുവച്ചത്. ആദിത്യ ബിർള ഗ്രൂപ്പ് ചീഫ് ഡേറ്റ അനലറ്റിക്സ് ഓഫിസർ പങ്കജ് രാജ്, ടാറ്റ നെക്സാർക് ഡാറ്റ സയൻസ് ആൻഡ് എഐ മേധാവി ആദിത്യ ഗാംഗുലി, തബൂല റീജിയനൽ മേധാവി ആരോൺ റിഗ്ബി, എക്സ്പീരിയോൻ ടെക്നോളജീസ് സഹസ്ഥാപകനും ചീഫ് ടെക്നോളജി ഓഫിസറുമായ ശ്രീകുമാർ പിള്ള എന്നിവരാണ് പാനൽ ചർച്ചയിൽ പങ്കെടുത്തത്.

∙ സൂക്ഷ്മ–ഇടത്തരം– ചെറുകിട സംരംഭങ്ങളെ സഹായിക്കാൻ എഐ: ആദിത്യ ഗാംഗുലി

ആയിരക്കണക്കിന് സൂക്ഷ്മ–ഇടത്തരം– ചെറുകിട സംരംഭങ്ങളുമായി ടാറ്റ ഗ്രൂപ്പിന് ഇടപെടേണ്ടി വരുന്നുണ്ട്. അവരെ സഹായിക്കാന്‍ എഐ ഉപയോഗപ്പെടുത്തുന്നുണ്ട്. വളർച്ചയെന്നത് ഓരോ സംരംഭത്തിനു മുന്നിലെയും വലിയ വെല്ലുവിളിയാണ്. പലരും ആ മേഖലയിൽ മുന്നോട്ടു പോകുന്നുണ്ട്. സംരംഭങ്ങളുടെ പ്രവർത്തനം, ഉപയോക്താക്കളുമായുള്ള ആശയവിനിമയം, ഡേറ്റ കൈമാറ്റം എന്നിവയിലെല്ലാം എഐ ഉപയോഗപ്പെടുത്താനാകുമെന്നും ടാറ്റ നെക്സാർക് ഡേറ്റ സയൻസ് ആൻഡ് എഐ മേധാവി ആദിത്യ ഗാംഗുലി പറഞ്ഞു.

tecspectations-ai-data-5

ഇന്ത്യയിലെ പല സൂക്ഷ്മ–ഇടത്തരം– ചെറുകിട സംരംഭങ്ങളും (എംഎസ്എംഇ) ബാങ്കുകളിൽ നിന്നും മറ്റും ആവശ്യത്തിന് വായ്പ ലഭിക്കാത്ത അവസ്ഥയിലാണ്. ആയിരക്കണക്കിന് എംഎസ്എംഇകൾ രാജ്യത്തുണ്ട്. അതിൽ 14 ശതമാനത്തിനു മാത്രമാണ് വായ്പകൾക്ക് യോഗ്യതയുള്ളൂ. എന്നാൽ വായ്പ ലഭിക്കാത്ത എംഎസ്എംഇകളിൽ പലതും മികച്ച വളർച്ചാശേഷിയുള്ളതാണ്. അവരെ കണ്ടെത്തി ധനസഹായം ഉറപ്പാക്കാൻ എഐയുടെ സഹായം തേടാനാകും. ആവശ്യമുള്ള വിവരങ്ങൾ നൽകിയാൽ മികച്ച എംഎസ്എംഇകളെ തിരഞ്ഞെടുത്തു നൽകാൻ എഐക്കു സാധിക്കും. കേന്ദ്രത്തിന്റെ ക്രെഡിറ്റ് ഗാരന്റി ഫണ്ട് ട്രസ്റ്റ് ഫോർ മൈക്രോ ആൻഡ് സ്മോൾ എന്റർപ്രൈസസ് സ്കീമിന് അനുയോജ്യരായവരുടെ വിവരങ്ങൾ ലഭിക്കാനും ഇത്തരത്തിലൂടെ എഐക്കു സാധിക്കുമെന്നും ആദിത്യ ഗാംഗുലി പറഞ്ഞു.

∙ ഡേറ്റ വിലയിരുത്തി നിർണായ തീരുമാനമെടുക്കാൻ എഐയ്ക്ക് സാധിക്കും: ശ്രീകുമാർ പിള്ള

എക്സ്പീരിയോൻ ടെക്നോളജീസ് എൻജിനീയറിങ്ങുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന സ്ഥാപനമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരവധി കമ്പനികളുടെ പ്രശ്നങ്ങൾ ഞങ്ങൾ കാണുന്നുണ്ട്. ജനറേറ്റീവ് എഐ എന്ന് കേൾക്കുമ്പോൾ മിക്കവരും അതിശയത്തോടെയാണ് നോക്കുന്നത്. ദിവസവും ഇത്തരത്തിൽ ഒരു ടെക്നോളജി ഉപയോഗിക്കേണ്ടി വരാറുണ്ട്. പലപ്പോഴും ലഭിക്കുന്ന ഡേറ്റ ഉപയോഗിച്ച് തീരുമാനം എടുക്കാൻ പല വലിയ കമ്പനികൾക്കും സാധിക്കുന്നില്ല, ഇവിടെയാണ് എഐ സഹായത്തിനായി വരുന്നത്. ചില പുതിയ ടെക്നോളജികൾ ഉപയോഗിച്ച് ഇത്തരം ഡേറ്റ അനലൈസ് ചെയ്ത് നിങ്ങളുടെ ബിസിനസ് മെച്ചപ്പെടുത്താന്‍ സാധിക്കും, പ്രത്യേകിച്ചും എസ്എംഇ സെക്ടറിൽ. ഈ മേഖലയിൽ എഐയ്ക്ക് വലിയ സാധ്യതകളുണ്ടെന്നും എക്സ്പീരിയോൻ ടെക്നോളജീസ് സഹസ്ഥാപകനും ചീഫ് ടെക്നോളജി ഓഫീസറുമായ ശ്രീകുമാർ പിള്ള പറഞ്ഞു.

tecspectations-ai-data-4

സർവീസ് മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികൾ എഐ ഉപയോഗിക്കണം. കോഡ് ജനറേഷൻ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കോപ്പിറൈറ്റ് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ നേരിട്ടേക്കാം. എങ്ങനെയാണ് കോഡ് നിർമിച്ചത്. എങ്ങനെ ഉപയോഗിക്കുന്നു തുടങ്ങി പല കാര്യങ്ങളിലും വ്യക്തതകുറവുണ്ട്. ഇതിൽ തീരുമാനം ഉണ്ടാകേണ്ടതുണ്ടെന്നും ശ്രീകുമാർ പിള്ള പറഞ്ഞു.

∙ ഡേറ്റ ഉപയോഗിച്ച് ഉൽപന്നങ്ങളെ മികച്ചതാക്കാം: പങ്കജ് രാജ് 

ഡേറ്റ ഉപയോഗിച്ച് കൂടുതൽ മികച്ച ഡിസൈൻ നൽകി പ്രോഡക്ടുകളെ മെച്ചപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് ആദിത്യ ബിർള ഗ്രൂപ്പ് ചീഫ് ഡാറ്റ അനലറ്റിക്സ് ഓഫീസർ പങ്കജ് രാജ്. ഭാവി എങ്ങനെയായിരിക്കുമെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളെ മനസ്സിലാക്കാനാണ് എഐ ഉപയോഗിക്കുന്നതെന്നും ഇത് ഉൽപന്നത്തെ മെച്ചപ്പെടുത്താൻ സഹായിക്കുന്നുവെന്നും പങ്കജ് രാജ് പറഞ്ഞു. നിങ്ങൾ ചെയ്യുന്ന ജോലിയെ കുറച്ചുകൂടെ എളുപ്പത്തിൽ ചെയ്യുന്നതിന് വേണ്ടിയാകണം എഐ ഉപയോഗിക്കേണ്ടതെന്നും അദേഹം പറഞ്ഞു.

tecspectations-ai-data-2

∙ പണമുണ്ടാക്കുകയല്ല, ജനങ്ങളെയും സംരംഭങ്ങളെയും സഹായിക്കാനാവണം എഐ: ആരോൺ റിഗ്ബി

17 വർഷമായി എഐയ്ക്കൊപ്പം പ്രവർത്തിക്കുന്നു. എഐ വന്നതോടെ കണക്കുകളും മറ്റും നോക്കി എക്സലിൽ ചെലവിടുന്ന സമയം കുറഞ്ഞു, ഉപയോക്താക്കളുടെ വിഷയത്തിൽ ഇടപെടാൻ കൂടുതൽ സമയം ലഭിച്ചു. സാങ്കേതികതയെന്നത് പണമുണ്ടാക്കാനുള്ള വഴി മാത്രമല്ല. ന്യൂസ് റൂമുകളെ സഹായിക്കുകയെന്ന ലക്ഷ്യമാണ് തബുലയ്ക്കുള്ളതെന്നും  തബൂല റീജിയനൽ മേധാവി ആരോൺ റിഗ്ബി പറഞ്ഞു.

'ട്രാന്‍സ്‌ഫോമിങ് ഫ്യൂച്ചര്‍; എഐ ഫോര്‍ എവരിഡേ ലൈഫ്' എന്ന വിഷയത്തിലാണ് കേരളത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ സംഗമം ടെക്‌സ്‌പെക്‌റ്റേഷൻസിന്റെ ആറാം പതിപ്പ് കൊച്ചിയിലെ ലെ മറീഡിയൻ ഹോട്ടലിൽ നടക്കുന്നത്. ജെയ്ന്‍ യൂണിവേഴ്‌സിറ്റി കൊച്ചിയും ഗൂഗിള്‍ ഇന്ത്യയുമാണ് മനോരമ ഓണ്‍ലൈന്‍ അവതരിപ്പിക്കുന്ന ടെക്‌സ്‌പെക്റ്റേഷന്‍സിന്റെ പ്രായോജകര്‍. സെഷൻ പാർട്ണറായി എക്സ്പീരിയൻ ടെക്നോളജീസും ട്രാവൽ പാർട്ണറായി പോപ്പുലർ ഹ്യുണ്ടേയ്​യുമാണ് ഒപ്പമുള്ളത്. കൂടുതൽ വിവരങ്ങൾക്ക് www.techspectations.com

English Summary:

AI-powered data analytics is transforming business decisions. Experts at the Techspectations Digital Summit discussed how AI helps MSMEs access finance and improve operations.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com