Activate your premium subscription today
കണ്ണൂർ ∙ റെയിൽവേ സ്റ്റേഷനിൽ ഇന്റർസിറ്റി എക്സ്പ്രസിൽ കയറാൻ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽ വീണ് യാത്രക്കാരൻ മരിച്ചു. നാറാത്ത് കൊളച്ചേരി സ്വദേശി പി.കാസിം (62) ആണ് മരിച്ചത്.
കൊല്ലം∙ മയ്യനാട് റെയിൽവേ സ്റ്റേഷനിൽ പാളം മുറിച്ചു കടന്ന് പ്ലാറ്റ്ഫോമിലേക്ക് കയറാനുള്ള ശ്രമത്തിനിടെ ട്രെയിനിടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ദാരുണാന്ത്യം. കൂട്ടുകാർക്കു മുൻപിൽ വച്ചാണ് അപകടമുണ്ടായത്. മയ്യനാട് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയും ചാത്തന്നൂർ കോയിപ്പാട് വിളയിൽ വീട്ടിൽ അജി–ലീജ ദമ്പതികളുടെ മകളുമായ എ.ദേവനന്ദയാണ് മരിച്ചത് (17). വൈകിട്ട് നാലരയോടെ സ്കൂൾ വിട്ടു വീട്ടിലേക്കു പോകും വഴിയാണ് അപകടം.
കണ്ണൂർ∙ പയ്യന്നൂർ റെയിൽവേ ട്രാക്കിലേക്ക് അശ്രദ്ധമായി സിമന്റ് മിക്സിങ് യൂണിറ്റ് കയറ്റി. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ തിരുവനന്തപുരം–മംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് പയ്യന്നൂർ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നതിനിടയിലാണ് സംഭവം. അപകടസാധ്യത പരിഗണിച്ച് വന്ദേഭാരത് സഡൻ ബ്രേക്കിട്ടതിനാൽ വൻദുരന്തം ഒഴിവായി.
കലവൂർ ∙ ചെവിയിൽ ഇയർഫോൺ വച്ച് റെയിൽപാളം കുറുകെ കടക്കുന്നതിനിടെ വിദ്യാർഥി ട്രെയിൻ ഇടിച്ചു മരിച്ചു. പാതിരപ്പള്ളി ചെട്ടികാട് നിവാസിൽ രഞ്ജു കുമാറിന്റെയും ചിത്രയുടെയും മകൻ വൈശാഖ് (20) ആണ് മരിച്ചത്.
കൊല്ലം ∙ പെരുമൺ ട്രെയിൻ ദുരന്ത ഓർമകളുടെ ചൂളംവിളിക്ക് ഇന്ന് 36 വയസ്സ്. 1988 ജൂലൈ എട്ടിനായിരുന്നു ഐലൻഡ് എക്സ്പ്രസ് പെരുമൺ പാലത്തിൽ നിന്ന് അഷ്ടമുടി കായലിലേക്കു മറിഞ്ഞത്. യാത്രക്കാരും രക്ഷാപ്രവർത്തകരുമടക്കം 105 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. നൂറു കണക്കിനാളുകൾ ജീവിക്കുന്ന രക്തസാക്ഷികളായി. ദുരന്തത്തിനു
കൊല്ലം ∙ പെരുമൺ ട്രെയിൻ ദുരന്തത്തിന്റെ നടുക്കുന്ന ഓർമകളുടെ ചൂളംവിളിക്ക് ഇന്ന് 36 വയസ്സ്. 1988 ജൂലൈ എട്ടിനായിരുന്നു ഐലൻഡ് എക്സ്പ്രസ് പെരുമൺ പാലത്തിൽനിന്ന് അഷ്ടമുടിക്കായലിലേക്കു മറിഞ്ഞത്. യാത്രക്കാരും രക്ഷാപ്രവർത്തകരുമടക്കം 105 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. നൂറുകണക്കിനാളുകൾ ദുരന്തത്തിന്റെ ജീവിക്കുന്ന
കാസർകോട്∙ഒരേ ട്രെയിനിൽനിന്നു പുറത്തേക്ക് തെറിച്ചുവീണും പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽപെട്ടും 10 മിനിറ്റിനിടെ രണ്ടു മരണം. ഇന്നലെ ഉച്ചയ്ക്ക് മംഗളൂരുവിൽനിന്നു ചെന്നൈയിലേക്കുള്ള ട്രെയിൻ നമ്പർ 12602 എംജിആർ ചെന്നൈ സെൻട്രൽ മെയിൽ ട്രെയിനിൽ നിന്നു പുറത്തേക്ക് തെറിച്ചു വീണ കോളജ് വിദ്യാർഥിയും പ്ലാറ്റ്
ശുഭയാത്ര എന്നാണ് റെയിൽവേ ഉറപ്പു നൽകുന്നത്. എന്നാൽ സുരക്ഷിതത്വം ഉറപ്പു വരുത്താതെ യാത്ര എങ്ങനെ ശുഭമാകും. ട്രെയിനുകളിൽ അക്രമം പതിവാകുമ്പോൾ ശരാശരി യാത്രക്കാരന്റെ ചോദ്യം ഇതാണ്. അക്രമങ്ങൾ സംബന്ധിച്ച അന്വേഷണങ്ങളാകട്ടെ ഇതുവരെ എങ്ങുമെത്തിയിട്ടുമില്ല. റെയിൽവേ സ്റ്റേഷനുകളോടു ചേർന്ന് ഇന്ധന സംഭരണ ശാലകളുള്ള എലത്തൂരിലും കണ്ണൂരിലും ഒരേ ദിവസം ഒരേ സമയം തീയിട്ട സംഭവത്തിൽ അന്വേഷണം എങ്ങുമെത്തിയില്ല.
Results 1-8