Activate your premium subscription today
Sunday, Apr 6, 2025
വന്ദേഭാരതിന് ഇത് അഭിമാന മുഹൂർത്തം. ചരിത്രത്തിൽ ആദ്യമായി വന്ദേ ഭാരത് എക്സ്പ്രസിന്റെ അണിയറയിൽ സ്ത്രീകൾ മാത്രം നിരന്നു നിന്നു. വനിതാദിനമായ മാർച്ച് എട്ടിന് ആയിരുന്നു ഈ ചരിത്രസംഭവം. ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിൽ നിന്ന് ഷിർദിയിലേക്കുള്ള വന്ദേ ഭാരത് എക്സ്പ്രസിന്റെ പിന്നിൽ ആയിരുന്നു സ്ത്രീകൾ
ആലപ്പുഴ ∙ കായംകുളത്ത് വന്ദേഭാരത് ട്രെയിൻ തട്ടി വിദ്യാർഥിനി മരിച്ചു. ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ വാത്തികുളം സ്വദേശി ശ്രീലക്ഷ്മി (15) ആണ് മരിച്ചത്. വൈകിട്ട് ആറു മണിക്ക് കടന്നുപോയ വന്ദേഭാരത് ട്രെയിൻ തട്ടിയാണ് അപകടം.
നമോഭാരത് അതിവേഗ ട്രെയിനുകളടക്കം സർവീസ് തുടങ്ങുമ്പോൾ കേരളത്തിനും അർഹമായ പരിഗണന നൽകുമെന്നു കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. അങ്കമാലി – എരുമേലി ശബരിപാതയുടെ ത്രികക്ഷി കരാർ (റെയിൽവേ–സംസ്ഥാന സർക്കാർ–ആർബിഐ) ഒപ്പിടാൻ കേരള സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും മറുപടി ലഭിച്ചില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ഇന്ത്യൻ റെയിൽവേയുടെ മുഖമുദ്രയായി മാറിയ വന്ദേഭാരത് എക്സ്പ്രസ് (ചെയർകാർ) ട്രെയിനുകളുടെ നിർമാണം അവസാനിപ്പിക്കുന്നു. നിലവിൽ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ നിർമാണം നടക്കുന്ന ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ (ഐസിഎഫ്) കൂടുതൽ ട്രെയിനുകൾക്ക് റെയിൽവേ ബോർഡ് ഓർഡർ നൽകിയിട്ടില്ല. വന്ദേഭാരത് ട്രെയിനുകൾ രാജ്യത്തെ പ്രധാന റൂട്ടുകളിൽ എല്ലാം എത്തിയതോടെയാണ് തീരുമാനം. വന്ദേഭാരത് എക്സ്പ്രസുകൾക്കു പകരം വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് റെയിൽവേ ബോർഡ്.
നൂറുകണക്കിനു യാത്രക്കാർ ജോലിക്കും മറ്റുമായി ദിവസവും ആശ്രയിക്കുന്ന പാലരുവി എക്സ്പ്രസിന്റെ ‘ദുരിതസമയം’ അവസാനിക്കുന്നില്ല. തെക്കൻ ജില്ലകളിൽനിന്ന് എറണാകുളം ഭാഗത്തേക്കു പോകുന്നവർക്ക് ഇപ്പോൾ പാലരുവി കിട്ടണമെങ്കിൽ സൂര്യനുദിക്കും മുമ്പേ വീട്ടിൽനിന്നിറങ്ങേണ്ട അവസ്ഥയാണെന്നു യാത്രക്കാർ പറയുന്നു. യാത്രാക്ലേശവും സാമ്പത്തിക നഷ്ടവും ഇതുണ്ടാക്കുന്ന മനഃക്ലേശവും തങ്ങളെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നതെന്നും സ്ഥിരം യാത്രക്കാർ പരാതിപ്പെടുന്നു.
ന്യൂഡൽഹി∙ കേരളത്തിനുള്ള റെയിൽവേ വിഹിതം 3,042 കോടിയെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഇത് യുപിഎ കാലത്തേക്കാൾ എട്ട് ഇരട്ടി അധികമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് മന്ത്രിയുടെ പ്രസ്താവന. ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികളെക്കുറിച്ചു വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം ∙ 200 വന്ദേഭാരത് ട്രെയിനുകളും 50 നമോഭാരത് ട്രെയിനുകളും 100 അമൃത് ഭാരത് നോൺ എസി ട്രെയിനുകളും പുറത്തിറക്കുമെന്ന ബജറ്റ് പ്രഖ്യാപനം യാത്രക്കാർക്കു നേട്ടമാകും. വൈകിയാണെങ്കിലും റെയിൽവേ മന്ത്രാലയത്തിന്റെ ശ്രദ്ധ സാധാരണ യാത്രക്കാരിലേക്കു തിരിയുന്നു എന്നതാണു ശ്രദ്ധേയം. 3 വർഷത്തിനുള്ളിൽ 17,500 ജനറൽ കോച്ചുകൾ നിർമിക്കാനുള്ള തീരുമാനം, തേഡ് എസി കോച്ചുകൾ കൂട്ടാനുള്ള മുൻതീരുമാനത്തിൽനിന്നുള്ള പിന്മാറ്റമാണ്.
തിരുവനന്തപുരം ∙ മൂന്നു വർഷംകൊണ്ട് രാജ്യത്ത് 400 വന്ദേഭാരത് ട്രെയിനുകൾ സർവീസ് ആരംഭിക്കുമെന്ന 2022 ലെ ബജറ്റ് പ്രഖ്യാപനം പാഴായി. ഇതുവരെ പുറത്തിറക്കിയത് 81 ട്രെയിനുകൾ മാത്രം. വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളെക്കുറിച്ച് ആലോചിക്കാത്ത ഘട്ടത്തിലായിരുന്നു, 2025 ഓടെ 400 ചെയർകാർ ട്രെയിനുകൾ തുടങ്ങുമെന്ന പ്രഖ്യാപനം. വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ ഈ വർഷം സർവീസ് ആരംഭിക്കാനിരിക്കെ, പ്രഖ്യാപിച്ചതിലേറെയും ഈ വിഭാഗം ട്രെയിനുകളാക്കി മാറ്റാനും സാധ്യതയുണ്ട്.
ശ്രീനഗർ∙ ചെനാബ് നദിക്ക് കുറുകെയുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലത്തിലൂടെ കുതിച്ചു പാഞ്ഞ് വന്ദേഭാരത്. ശ്രീനഗറിനും കത്രയിലെ ശ്രീ വൈഷ്ണോ മാതാ റെയിൽവേ സ്റ്റേഷനും ഇടയിലുള്ള ചെനാബ് റെയിൽവേ പാലത്തിലൂടെയാണ് വന്ദേഭാരതിന്റെ പരീക്ഷണ ഓട്ടം ഇന്നു നടത്തിയത്. ഇതിന്റെ വിഡിയോ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് എക്സിൽ പങ്കുവച്ചു. കശമീരിലെ തണുപ്പ് നിറഞ്ഞ കാലാവസ്ഥയ്ക്കു അനുയോജ്യമായ രീതിയിൽ നിർമിച്ച പ്രത്യേക വന്ദേഭാരതിന്റെ പരീക്ഷണ ഓട്ടമാണ് റെയിൽവേ പൂർത്തീകരിച്ചത്.
വന്ദേഭാരതെന്നു തോന്നിക്കുന്ന ട്രെയിൻ മഞ്ഞുപുതച്ച മലയടിവാരത്തിലൂടെ കടന്നുപോകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇത് സ്വിറ്റ്സർലൻഡോ മറ്റു വിദേശ രാജ്യങ്ങളോ അല്ല എന്നു തുടങ്ങുന്ന കുറിപ്പിനൊപ്പമാണ് സമൂഹമാധ്യമങ്ങളിൽ ചിത്രം പ്രചരിക്കുന്നത്. ∙ അന്വേഷണം വൈറൽ ചിത്രം വിശദമായി പരിശോധിച്ചപ്പോൾ
Results 1-10 of 495
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.