Activate your premium subscription today
അന്തിക്കാട്∙ പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ അയ്യന്തോൾ സ്വദേശി കുന്നമ്പത്ത് ദേവരാജനെ (59) അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. സർക്കാർ സ്കൂളിലെ പാർട്ട് ടൈം സ്വീപ്പറാണ് പ്രതി. എസ്ഐ കെ.അജിത്തും സംഘവുമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കോഴിക്കോട്∙ സ്കൂൾ വിദ്യാർഥിനിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു ഗർഭിണിയാക്കിയശേഷം വിദേശത്തേക്കു കടന്ന പ്രതിയെ കണ്ണൂർ വിമാനത്താവളത്തിൽനിന്ന് കസബ പൊലീസ് പിടികൂടി. കാഞ്ഞങ്ങാട് പുല്ലൂർ വീട്ടിൽ മുഹമ്മദ് ആസിഫിനെയാണ് (26) അറസ്റ്റ് ചെയ്തത്. സ്കൂൾ വിദ്യാർഥിനിയെ വിവാഹം കഴിക്കാമെന്നു പറഞ്ഞു പ്രലോഭിപ്പിച്ച് 2022 മുതൽ കോഴിക്കോടുള്ള ഹോട്ടലിലും വയനാട്ടിലെ വിവിധ റിസോട്ടുകളിൽ വച്ചും പലതവണ പീഡിപ്പിക്കുകയായിരുന്നു.
പത്തനംതിട്ട∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ച സംഭവത്തിൽ കുട്ടിയെ വിവാഹം കഴിച്ച യുവാവും പെൺകുട്ടിയുടെ അമ്മയും അറസ്റ്റിൽ. ഏനാത്ത് കടമ്പനാട് വടക്ക് കാട്ടത്താംവിള പുളിവിളയിൽ വീട്ടിൽ ആദിത്യൻ (21), പെൺകുട്ടിയുടെ അമ്മ എന്നിവരാണ് ഏനാത്ത് പൊലീസിന്റെ പിടിയിലായത്.
വെള്ളമുണ്ട(വയനാട്)∙ പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ 2 പേർ അറസ്റ്റിൽ. തിരുവനന്തപുരം കരമന പത്തുമുറി കോംപൗണ്ട് സുനിൽ കുമാർ (47), മക്കിയാട് കോമ്പി സജീർ (36) എന്നിവരാണ് അറസ്റ്റിലായത്.കഴിഞ്ഞ ഒക്ടോബറിലാണ് സംഭവം . സ്കൂൾ വിദ്യാർഥിനിക്ക് മൊബൈൽ ഫോൺ നൽകി പ്രലോഭിപ്പിച്ച് വാടക
കൊച്ചി ∙ പ്രായപൂർത്തിയാകാത്ത മകൾ ഗർഭിണിയാണെന്ന വിവരം ഉടൻ പൊലീസിനെ അറിയിച്ചില്ലെന്ന പേരിൽ അമ്മയ്ക്കെതിരെ കേസെടുക്കുന്നത് ആഴത്തിലുള്ള മുറിവിൽ മുളകു പുരട്ടുന്നതുപോലെയാണെന്നു ഹൈക്കോടതി. പതിനേഴുകാരിയായ മകൾ 18 ആഴ്ച ഗർഭിണിയാണെന്നത് ഉടൻ പൊലീസിനെ അറിയിച്ചില്ലെന്ന പേരിൽ അമ്മയ്ക്കെതിരെ പോക്സോ നിയമപ്രകാരമെടുത്ത കേസ് റദ്ദാക്കിയാണു ജസ്റ്റിസ് എ.ബദറുദ്ദീന്റെ ഉത്തരവ്. തൃശൂർ അഡീഷനൽ ജില്ല കോടതിയിലെ തുടർ നടപടികളാണു റദ്ദാക്കിയത്.
തിരുവനന്തപുരം∙ തൈക്കാട് ശിശുക്ഷേമ സമിതി കേന്ദ്രത്തില് രണ്ടര വയസുള്ള കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ചു. കുഞ്ഞിന്റെ ജനനേന്ദ്രിയത്തില് മുറിവേല്പ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ആയമാരെ അറസ്റ്റ് ചെയ്തു. കുട്ടി കിടക്കയില് മൂത്രമൊഴിച്ചതിനാണ് ആയമാര് ഉപദ്രവിച്ചത്. അജിത, മഹേശ്വരി, സിന്ധു എന്നീ
ലക്നൗ∙ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതിന്റെ വിഡിയോ പുറത്തുവരുമെന്ന് ഭയന്ന് പതിനേഴുകാരി ടോയ്ലറ്റ് ക്ലീനിങ് ആസിഡ് കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഒരാഴ്ച മുൻപ് പെൺകുട്ടി റോഡിലൂടെ നടക്കുമ്പോഴാണ് രണ്ട് പുരുഷന്മാർ വഴിയിൽ തടഞ്ഞുനിർത്തി വിജനമായ സ്ഥലത്തേക്ക് ബലമായി കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചത്. പീഡന വിഡിയോ ഇവർ ചിത്രീകരിക്കുകയും ചെയ്തു.
അടൂർ (പത്തനംതിട്ട) ∙ പനി ബാധിതയായി ചികിത്സയിലിരിക്കെ മരിച്ച പ്ലസ്ടു വിദ്യാർഥിനി 5 മാസം ഗർഭിണിയാണെന്നു കണ്ടെത്തിയ സംഭവത്തിൽ സഹപാഠിയായ യുവാവ് അറസ്റ്റിൽ. നൂറനാട് എരുമക്കുഴി അഖിൽ ഭവനിൽ എ.അഖിലാണ് (18) അറസ്റ്റിലായത്. ഇതുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലായിരുന്ന യുവാവിനെ കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു.
തിരുവനന്തപുരം∙ ഭിന്നശേഷിക്കാരിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ചികിത്സക്കിടയിൽ ലൈംഗികമായി പീഡിപ്പിച്ച ഫിസിയോതെറാപ്പിസ്റ്റ് നെയ്യാറ്റിൻകര സ്വദേശി ഷിനോജ് (36) കുറ്റക്കാരൻ എന്നു തിരുവനന്തപുരം പോക്സോ കോടതി ജഡ്ജി എം.പി.ഷിബു. ശിക്ഷ നാളെ പ്രഖ്യാപിക്കും.
ഈരാറ്റുപേട്ട ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിലെ പ്രതി ചിറക്കടവ് മൂന്നാംമൈൽ മാടപ്പള്ളി ഇടമനയിൽ അഖിൽ സാബുവിനെ (25) 55 വർഷം കഠിനതടവിന് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി റോഷൻ തോമസ് വിധിച്ചു. 35,000രൂപ പിഴയും വിധിച്ചു. പൊൻകുന്നം എസ്എച്ച്ഒ ആയിരുന്ന എൻ.രാജേഷാണു കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ജോസ് മാത്യു തയ്യിൽ ഹാജരായി.
Results 1-10 of 1072