Activate your premium subscription today
Monday, Mar 31, 2025
തൊടുപുഴ ∙ ന്യൂമാൻ കോളജിൽ മൂന്നാംവർഷ ബിരുദ വിദ്യാർഥികളുടെ യാത്രയയപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘർഷത്തിനിടെ പൊലീസിനെ കയ്യേറ്റം ചെയ്തെന്ന പേരിൽ 7 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. 5 പേരെ കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ടാണു കോളജിൽ വിദ്യാർഥികൾ ചേരിതിരിഞ്ഞു സംഘർഷം ഉണ്ടാക്കിയത്. പൊലീസെത്തിയാണു സംഘർഷം നിയന്ത്രിച്ചത്.
ഹമാസിനെ പിന്തുണച്ചെന്ന് ആരോപിച്ച് യുഎസ് സ്റ്റുഡന്റ്സ് വീസ റദ്ദാക്കിയതോടെ അമേരിക്കയിൽ നിന്ന് പലായനം ചെയ്ത ഇന്ത്യൻ ഗവേഷക വിദ്യാർഥി രഞ്ജനി ശ്രീനിവാസൻ കൊളംബിയ സർവകലാശാലയ്ക്കെതിരെ രംഗത്ത്.
പെരിന്തൽമണ്ണ (മലപ്പുറം) ∙ സ്കൂളിലെ വഴക്കിന്റെ ഭാഗമായുണ്ടായ കത്തിക്കുത്തിനു പകരംവീട്ടുമെന്നു സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട താഴേക്കോട് പിടിഎം ഹയർസെക്കൻഡറി സ്കൂളിലെ മൂന്നു വിദ്യാർഥികൾക്കെതിരെ നടപടി. വിദ്യാർഥികൾക്കെതിരായ സാമൂഹിക പശ്ചാത്തല റിപ്പോർട്ട് (എസ്ബിആർ) തയാറാക്കി ജുവനൈൽ ജസ്റ്റിസ് ബോർഡ് മുൻപാകെ സമർപ്പിച്ചു.
ന്യൂഡൽഹി ∙ വിദേശ വിദ്യാർഥികൾക്കു പഠനശേഷം അധികമായി ഒരു വർഷം കൂടി താമസിക്കാൻ സൗത്ത് ഓസ്ട്രേലിയ അനുവാദം നൽകി. ഇന്ത്യയിൽനിന്ന് ഉൾപ്പെടെ കൂടുതൽ വിദ്യാർഥികളെ ആകർഷിക്കാനാണിത്. ഓസ്ട്രേലിയയിൽ 2 മുതൽ 3 വർഷം വരെയാണു നിലവിൽ പഠനശേഷം താമസിക്കാൻ അനുമതി. എന്നാൽ, അഡ്ലെയ്ഡ് ഉൾപ്പെടുന്ന സൗത്ത് ഓസ്ട്രേലിയയിൽ 4 വർഷം
വടകര വില്യാപ്പള്ളി എംജെ വിഎച്ച്എസ്എസിൽ എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് അനധികൃതമായി സഹായം ചെയ്തു നൽകുന്നതായി ശബ്ദസന്ദേശം പുറത്തു വന്നതിനു പിന്നാലെ സ്കൂളിലെ അധ്യാപകനെ സസ്പെൻഡ് ചെയ്തു. എം. സുലൈമാനെയാണ് സ്കൂൾ മനേജ്മെന്റ് സസ്പെൻഡ് ചെയ്തത്
തിരുവനന്തപുരം ∙ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ അടുത്ത അധ്യയനവർഷത്തെ പ്ലസ് വൺ പ്രവേശനത്തിനു മുൻകൂറായി ഒരു അധിക ബാച്ച് പോലും അനുവദിക്കില്ല. ആദ്യഘട്ട അലോട്മെന്റ് കഴിഞ്ഞ ശേഷം കുട്ടികൾ കുറവുള്ളതും ഒഴിഞ്ഞു കിടക്കുന്നതുമായ ബാച്ചുകൾ പുനഃക്രമീകരിക്കും. ശേഷവും സീറ്റ് ക്ഷാമമുണ്ടെങ്കിൽ മാത്രം അധിക ബാച്ചുകൾ അനുവദിക്കുന്നതുൾപ്പെടെ പരിശോധിക്കുമെന്നു വ്യക്തമാക്കി പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.
തൃക്കുന്നപ്പുഴ ∙പല്ലനയാറ്റിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ മുങ്ങിപ്പോയ വിദ്യാർഥികളെ രക്ഷിക്കുന്നതിനു തടസ്സമായത് ആറ്റിൽ തള്ളിയ മരത്തിന്റെ ചില്ലകളും വേരുകളും ആണെന്നു നാട്ടുകാർ. ദേശീയ ജലപാത വികസനത്തിന്റെ ഭാഗമായിട്ടാണ് ആറിന് അരികിലെ വൃക്ഷങ്ങൾ മുറിച്ചത്. നാട്ടുകാരും ഹരിപ്പാട്ട്നിന്നു എത്തിയ അഗ്നിരക്ഷാസേനയും
വിതുര ∙ മകനെ ആക്രമിച്ചെന്ന് ആരോപിച്ച് പ്ലസ് വൺ വിദ്യാർഥിയെ പിടിഎ പ്രസിഡന്റ് ഓലമടൽ കൊണ്ട് അടിച്ചതായി പരാതി. തൊളിക്കോട് ഗവ: ഹയർ സെക്കൻഡറി സ്കൂൾ പിടിഎ പ്രസിഡന്റും കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമായ തൊളിക്കോട് ഷംനാദിനെതിരെ അതേ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വിതുര പൊലീസ് കേസെടുത്തു.
വിതുര ∙ മകനെ ആക്രമിച്ചെന്ന് ആരോപിച്ച് പ്ലസ് വൺ വിദ്യാർഥിയെ പിടിഎ പ്രസിഡന്റ് ഓലമടൽ കൊണ്ട് അടിച്ചതായി പരാതി. തൊളിക്കോട് ഗവ: ഹയർ സെക്കൻഡറി സ്കൂൾ പിടിഎ പ്രസിഡന്റും കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമായ തൊളിക്കോട് ഷംനാദിനെതിരെ അതേ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വിതുര പൊലീസ് കേസെടുത്തു. അതേസമയം, തന്റെ പത്താം ക്ലാസുകാരനായ മകനെ പ്ലസ് വൺ വിദ്യാർഥി റാഗ് ചെയ്ത പ്രശ്നം പരിഹരിക്കാനാണ് ശ്രമിച്ചതെന്നും ആക്രമിച്ചെന്ന പരാതി രാഷ്ട്രീയ പ്രേരിതമാണെന്നും ഷംനാദ് പറഞ്ഞു.
ആലപ്പുഴ∙ തൃക്കുന്നപ്പുഴ പല്ലനയാറ്റിൽ കുളിക്കാൻ ഇറങ്ങിയ രണ്ടു വിദ്യാർഥികൾ മുങ്ങി മരിച്ചു. തോട്ടപ്പള്ളി മലങ്കര സെന്റ് തോമസ് സെൻട്രൽ സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥികളായ കരുവാറ്റ സ്വദേശി അഭിമന്യു (14), തോട്ടപ്പള്ളി ഒറ്റപ്പന സ്വദേശി ആൽഫിൻ ജോയ് (14) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം. പല്ലനപാലത്തിന് സമീപത്തെ പുഴയിലാണ് കുട്ടികൾ കുളിക്കാനിറങ്ങിയത്. 6 വിദ്യാർഥികൾ സംഘത്തിലുണ്ടായിരുന്നു.
Results 1-10 of 1234
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.