ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

പെരിന്തൽമണ്ണ (മലപ്പുറം) ∙  സ്കൂളിലെ വഴക്കിന്റെ ഭാഗമായുണ്ടായ കത്തിക്കുത്തിനു പകരംവീട്ടുമെന്നു സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട താഴേക്കോട് പിടിഎം ഹയർസെക്കൻഡറി സ്കൂളിലെ മൂന്നു വിദ്യാർഥികൾക്കെതിരെ നടപടി. വിദ്യാർഥികൾക്കെതിരായ സാമൂഹിക പശ്ചാത്തല റിപ്പോർട്ട് (എസ്‌ബിആർ) തയാറാക്കി ജുവനൈൽ ജസ്‌റ്റിസ് ബോർഡ് മുൻപാകെ സമർപ്പിച്ചു.

ഇവരുടെ മൊബൈൽ ഫോണുകൾ കൂടുതൽ അന്വേഷണത്തിനായി പിടിച്ചെടുത്തിട്ടുണ്ട്. ഫൊറൻസിക്  ലാബിൽ വിശദ പരിശോധന നടത്തിയ ശേഷം കോടതിയിൽ സമർപ്പിക്കും. എസ്എസ് എൽസി വിദ്യാർഥികൾ തമ്മിലുള്ള തർക്കത്തെത്തുടർന്നു കഴിഞ്ഞ ആഴ്ചയുണ്ടായ കത്തിക്കുത്തിൽ മൂന്നു വിദ്യാർഥികൾക്കു പരുക്കേറ്റിരുന്നു. 

 സമൂഹമാധ്യമ പോസ്റ്റ് ശ്രദ്ധയിൽപെട്ടതിനെത്തുടർന്നു പെരിന്തൽമണ്ണ പൊലീസാണ് അന്വേഷണം നടത്തിയത്. ഇതു തയാറാക്കിയ വിദ്യാർഥിക്കും സംഘർഷത്തിനു കാരണമാകുന്ന രീതിയിൽ കമന്റ് ചെയ്ത രണ്ടു വിദ്യാർഥികൾക്കുമെതിരെയാണു നടപടി. ഒരു സമൂഹമാധ്യമ ഗ്രൂപ്പിലാണു വിദ്യാർഥികളുടെ ഫോട്ടോ സഹിതം ‘ഗാങ്, വി ആർ നോട്ട് ഡെഡ്’ എന്ന പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞയാഴ്ചത്തെ കത്തിക്കുത്തിൽ പരുക്കേറ്റ വിദ്യാർഥികളും സുഹൃത്തുക്കളും ഉൾപ്പെടുന്ന ഗ്രൂപ്പാണിത്. സംഘർഷത്തിനു ശേഷം, സൈബർ സെൽ സമൂഹമാധ്യമങ്ങൾ നിരീക്ഷിച്ചുവരികയാണെന്നു സിഐ സുമേഷ് സുധാകർ അറിയിച്ചു. കത്തിക്കുത്തു കേസിൽ മൂന്നു വിദ്യാർഥികളെ 13 ദിവസത്തേക്കു വെള്ളിമാടുകുന്ന് ഒബ്സർവേഷൻ ഹോമിൽ 

English Summary:

Social Media Threat: Kerala school students face police action for revenge post after stabbing

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com