Activate your premium subscription today
Monday, Mar 31, 2025
ആലപ്പുഴ ∙ വായ്പാ കുടിശികയെ തുടർന്ന് കേരള ബാങ്ക് ജപ്തി ചെയ്ത വീടിനു പിന്നിൽ കുടുബാംഗമായ പുന്നപ്ര പറവൂർ വട്ടത്തറയിൽ പ്രഭു ലാലിനെ (38) മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് വൈകിട്ടാണ് സംഭവം. കേരള ബാങ്ക് കുറവൻതോട് ശാഖാ അധികാരികൾ കഴിഞ്ഞ 24ന് ആണ് വീട് ജപ്തി ചെയ്ത് പ്രഭുലാലിനെയും മാതാപിതാക്കളെയും ഇറക്കിവിട്ടത്.
തിരുവനന്തപുരം∙ ഇന്റലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥ മേഘ ട്രെയിൻതട്ടി മരിച്ച സംഭവത്തിൽ സഹപ്രവർത്തകന്റെ വിവരങ്ങൾ തേടി പൊലീസ് ഇന്ന് ഐബിക്കു കത്തുനൽകും. കൊച്ചി വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥനായ മലപ്പുറം സ്വദേശിയുടെ അവധിയടക്കമുള്ള വിവരങ്ങൾ തേടിയാണ് പൊലീസ് ഐബിയെ സമീപിക്കുന്നത്.
തൃശൂർ ∙ വീട്ടിൽനിന്നു പൊലീസ് സ്പിരിറ്റ് പിടിച്ചതിനു പിന്നാലെ ജീപ്പ് ഡ്രൈവർ ജീവനൊടുക്കി. പുത്തൂർ സ്വദേശി ജോഷി (52) ആണ് വീടിനു സമീപത്തെ പറമ്പിലെ ഷെഡ്ഡിൽ തൂങ്ങി മരിച്ചത്. ഒല്ലൂർ പൊലീസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഞായറാഴ്ച രാത്രി 7 മണിയോടെയാണ് റെയ്ഡ് നടന്നത്.
മലപ്പുറം ∙ കോണോംപാറയിൽ ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. ഒളവട്ടൂർ സ്വദേശി റജില (30) ആത്മഹത്യ ചെയ്ത കേസിലാണ് ഭർത്താവ് മലപ്പുറം കോണമ്പാറ സ്വദേശി അൻവർ അറസ്റ്റിലായത്. കൊലപാതക ശ്രമം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്.
തിരുവനന്തപുരം ∙ ആത്മഹത്യ ഉൾപ്പെടെ, ജീവനക്കാരൻ മരണപ്പെടുന്ന സാഹചര്യം പരിഗണിക്കാതെതന്നെ സർക്കാർ സർവീസിൽ അവരുടെ ആശ്രിതർക്കു നിയമനം നൽകാൻ അർഹതയുണ്ടെന്നു സർക്കാർ വ്യക്തമാക്കി. സർവീസിലിരിക്കെ കാണാതായ ജീവനക്കാർ, ജീവിച്ചിരിക്കുന്നതായി നിയമപ്രകാരം തെളിയിക്കപ്പെട്ടില്ലെങ്കിൽ മരിച്ചതായി കണക്കാക്കി ആശ്രിതനിയമനം നൽകാം. ആശ്രിതനിയമന വ്യവസ്ഥകൾ പരിഷ്കരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചതിനു പിന്നാലെ ഉദ്യോഗസ്ഥ– ഭരണപരിഷ്കാര വകുപ്പ് ഇറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.
കോട്ടയം ∙ രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഐബി ഉദ്യോഗസ്ഥയായിരുന്ന മേഘയെ മരണത്തിലേക്കു നയിച്ചത് എടപ്പാൾ സ്വദേശിയും ഐബി ഉദ്യോഗസ്ഥനുമായ സുകാന്ത് സുരേഷുമായുള്ള സൗഹൃദമാണെന്നാണ് ആരോപിച്ച് കുടുംബം. മകളുടെ ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങൾ പരിശോധിച്ചതിൽനിന്ന്, ട്രെയിനിങ് പൂർത്തിയാക്കി ജോലിയിൽ
രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഐബി ഉദ്യോഗസ്ഥയായിരുന്ന മേഘ (24) ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ സഹപ്രവർത്തകനെതിരെ ആരോപണവുമായി കുടുംബം. എടപ്പാൾ സ്വദേശിക്കെതിരെയാണ് ആരോപണം. മേഘയെ സഹപ്രവർത്തകനായ സുഹൃത്ത് സാമ്പത്തികമായി ചൂഷണം ചെയ്തെന്നു പിതാവ് മധുസൂദനൻ മാധ്യമങ്ങളോട് പറഞ്ഞു.
തിരുവനന്തപുരം∙ ചിറയിന്‍കീഴില്‍ എസ്ഐയെ കുടുംബവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എആര്‍ ക്യാംപിലെ എസ്ഐ റാഫി (56) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ അഴൂരിലെ ഒഴിഞ്ഞുകിടക്കുന്ന കുടുംബവീട്ടിലാണ് റാഫിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാളെ സര്‍വീസില്‍നിന്നു വിരമിക്കാനിരിക്കുകയായിരുന്നു റാഫി. ഭാര്യയും രണ്ടു മക്കളുമുണ്ട്.
ബെംഗളൂരു∙ ബെളഗാവിയിൽ ഡിജിറ്റൽ അറസ്റ്റ് ചെയ്യുമെന്ന തട്ടിപ്പുകാരുടെ ഭീഷണിയെത്തുടർന്നു വയോധിക ദമ്പതികൾ ജീവനൊടുക്കി. സൻതാൻ നസ്രത്ത് (82), ഭാര്യ ഫ്ലാവിയ എന്നിവരാണ് മരിച്ചത്. ഖാനാപുരയിലെ വീട്ടിൽ താമസിച്ചിരുന്ന ഇവരെ ഡൽഹി ബിഎസ്എൻഎല്ലിലെ ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ടാണ് തട്ടിപ്പുകാർ സമീപിച്ചത്. ഇവരുടെ പേരിലുള്ള മൊബൈൽ നമ്പർ അനധികൃത പരസ്യങ്ങൾ പ്രചരിപ്പിക്കാൻ ഉപയോഗിക്കപ്പെടുന്നുണ്ടെന്ന് ആരോപിച്ചാണ് ദമ്പതികളെ തട്ടിപ്പുകാർ പേടിപ്പിച്ചത്.
തൊടുപുഴ ∙ നിക്ഷേപത്തുക തിരികെ കിട്ടാത്തതിനാൽ നിക്ഷേപകൻ സൊസൈറ്റിക്കു മുന്നിൽ ജീവനൊടുക്കിയ സംഭവത്തിൽ കേസന്വേഷണം സ്തംഭിച്ച നിലയിൽ. നിക്ഷേപകൻ കൂടിയായ വ്യാപാരി സാബു തോമസിനെ (56) കട്ടപ്പന റൂറൽ ഡവലപ്മെന്റ് കോഓപ്പറേറ്റീവ് സൊസൈറ്റിക്കു മുൻപിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയതു കഴിഞ്ഞ വർഷം ഡിസംബർ 20ന് ആണ്.
Results 1-10 of 2366
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.