Activate your premium subscription today
ഗൾഫിൽനിന്ന് മലയാളികൾ ‘കോടാലി’ തൈലവും ടൈഗർ ബാമും കൊണ്ടു വരുന്നതുപോലെ വിദേശത്തേയ്ക്ക് പോകുന്ന ഇന്ത്യക്കാർ, പ്രത്യേകിച്ച് ബംഗാളികൾ കൊണ്ടുപോകുന്ന ഒരു ക്രീമുണ്ട്. ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായിപ്പോലും ചേർന്നു നിൽക്കുന്ന ഒരു ക്രീം. എല്ലാ വർഷവും രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ ബിസിനസ് അവസരമാക്കി ഓഫറുകൾ പ്രഖ്യാപിക്കുന്ന ബ്രാൻഡുകൾ ഒട്ടേറെയാണ്. എന്നാൽ 1947ൽ രാജ്യം സ്വതന്ത്ര്യം നേടിയപ്പോൾ ജനങ്ങളുടെ സന്തോഷത്തിൽ പങ്കുചേർന്ന് തങ്ങളുടെ ഒരു ലക്ഷം ഉൽപന്നങ്ങൾ സൗജന്യമായി നൽകിയ ഒരു ബ്രാൻഡ് ഉണ്ട്? അത് പലപ്പോഴും നിങ്ങൾ ഉപയോഗിച്ചിട്ടുമുണ്ടാകാം. ഗാന്ധിജിയുടെ ആഹ്വാനത്തെ തുടർന്ന് ബംഗാളിൽ രൂപമെടുത്ത ബോറോലിനെ കുറിച്ചാണ് ഈ പറയുന്നത്. ഒരുപക്ഷേ കേരളത്തിലെ വീടുകളിൽ, പ്രത്യേകിച്ച് സ്ത്രീകളുടെ പക്കൽ ഇപ്പോഴും ബോറോലിന്റെ പച്ച നിറത്തിലെ ട്യൂബ് ഉണ്ടാവുമെന്ന് തീർച്ചയാണ്. ആന്റിസെപ്റ്റിക് ക്രീമുകളിൽ വമ്പൻമാർ ഒട്ടേറെ വിപണിയിൽ വന്നിട്ടും സെലിബ്രിറ്റികളെ ഉപയോഗിച്ചുള്ള പരസ്യങ്ങൾ നിറഞ്ഞിട്ടും ബോറോലിന്റെ തട്ട് താണിരിക്കാൻ കാരണങ്ങൾ ഒട്ടേറെയാണ്. പാരമ്പര്യവും, മികച്ച മാർക്കറ്റിങ് തന്ത്രങ്ങളുമാണ് ബോറോലിനെ ഇന്ത്യക്കാരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ ഇഷ്ട ബ്രാൻഡായി നിലനിർത്തുന്നത്. ബംഗാളിലെ ഒരു സാധാരണ വ്യാപാരിയാണ് ഈ ക്രീമിനു പിന്നിൽ. എങ്ങനെയാണ് ലോകം അറിയുന്ന ബ്രാൻഡായി ബോറോലിൻ മാറിയത്? എങ്ങനെയാണ് മികച്ച മാർക്കറ്റിങ് തന്ത്രങ്ങളിലൂടെ ബോറോലിൻ ബംഗാളിന് പുറത്തേക്ക് വളർന്ന് വിപണി പിടിച്ചെടുത്തത്? വിശദമായി അറിയാം രാജ്യത്തെ എക്കാലത്തെയും മികച്ച ‘മെയ്ക്ക് ഇൻ ഇന്ത്യ’ ഉൽപന്നത്തിന്റെ തുടക്കവും വളർച്ചയും.
ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷങ്ങളിൽ ഒന്നാണ് അമ്മയാവുക എന്നത്. എന്നാൽ അമ്മയായതിന് ശേഷം ഒരു സ്ത്രീയുടെ ശരീരത്തിൽ ഉണ്ടാവുന്ന മാറ്റങ്ങൾ നമുക്ക് ഊഹിക്കാവുന്നതിലും വലുതാണ്. അതിൽ ഒന്നാണ് വയറ്റിലെ സ്ട്രെച്ച് മാർക്ക്. സ്ട്രച്ച് മാര്ക്കുകള് വയറിന്റെ ഭംഗിയെ തന്നെ ബാധിച്ചേക്കാം. പെട്ടെന്ന് വണ്ണം കൂടുകയും
ആഗോള സൗന്ദര്യ വ്യവസായത്തിന് പുത്തൻ ഉണർവ് നൽകി 28-ാമത് ബ്യൂട്ടി വേൾഡ് മിഡിൽ ഈസ്റ്റ് ദുബായിൽ സമാപിച്ചു.
ഫുഡ് ഡെലിവറി, ക്വിക്ക് കൊമേഴ്സ്, ഡൈന് ഔട്ട് എന്നിവയിലെല്ലാം ഉപഭോക്താക്കളുടെ പോക്കറ്റും, മനസ്സും നിറയ്ക്കുന്ന ഓഫറുകളുമായി സ്വിഗ്ഗി വണ്ണും സ്വിഗ്ഗി വൺ ലൈറ്റും വരുന്നു. OTT, യാത്ര, ഫാഷൻ, സൗന്ദര്യം തുടങ്ങിയ കാര്യങ്ങളിലെ സേവനങ്ങളിലൂടെ Swiggy One വരും മാസങ്ങളിൽ കാര്യങ്ങൾ മാറ്റിമറിക്കുമെന്നാണ്
നിങ്ങളെ അതിശയിപ്പിച്ച ഒരു വിവാഹം ഏതാണെന്ന് ചോദിച്ചാൽ കണ്ണും പൂട്ടി മിക്കവരും പറയുന്ന ഉത്തരമായിരിക്കും അംബാനിക്കല്യാണം. മാസങ്ങൾ നീണ്ട വിവാഹാഘോഷവും കോടികൾ ചെലവിട്ട ചടങ്ങുകളുമൊക്കെയായി ആഗോളതലത്തിൽ തന്നെ ഈ വിവാഹം ചർച്ചയായി. അതിൽ എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയത് മരുമകൾ രാധിക മെർച്ചന്റ് തന്നെ
മുന്നൂറു കോടിയിലേറെ രൂപയുടെ വാർഷിക വരുമാനമുള്ള ഇന്ത്യയിലെ പ്രമുഖ കോസ്മെറ്റിക്സ് ബ്രാൻഡ്. സ്വതന്ത്ര ഇന്ത്യയോളം പഴക്കമുണ്ട് അതിന്. പേരു കേട്ടാൽ ഒരുപക്ഷേ പലരും മുഖം ചുളിക്കും, ‘അത് വിദേശ ബ്രാൻഡ് അല്ലേ?’. 140 കോടി വരുന്ന ഇന്ത്യൻ ജനതയിൽ മിക്ക സ്ത്രീകളുടെയും ഏറ്റവും ‘ഫേവറിറ്റ്’ കോസ്മെറ്റിക്സ് ബ്രാൻഡ് ആയ അതിന്റെ പേര് ലാക്മെ. ലാക്മെയുടെ ഒരു ഫൗണ്ടേഷനോ ഫെയ്സ്വാഷോ ലിപ്സ്റ്റികോ ഒരിക്കലെങ്കിലും ഉപയോഗിക്കാത്ത സ്ത്രീകൾ കാണില്ലെന്നാണ് അവരുടെ ‘അദൃശ്യ’ പരസ്യംതന്നെ. എങ്ങനെയാണ് ഈ സൗന്ദര്യവർധക ബ്രാൻഡ് ഇന്ത്യയിൽ ഏറ്റവും ജനപ്രീതി നേടിയ, ഇന്ത്യയുടെ ‘തനത്’ ഉൽപന്നങ്ങളിലൊന്നായി മാറിയത്? അവിടെയും തീരുന്നില്ല. ഹിന്ദുസ്ഥാൻ യൂണിലിവറിനു കീഴിലുള്ള ലാക്മെ രാജ്യത്തെ ആദ്യ ‘മെയ്ക് ഇന് ഇന്ത്യ’ ബ്രാൻഡ് കൂടിയാണ്! ‘മെയ്ക് ഇൻ ഇന്ത്യ’യ്ക്ക് ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയിലൂടെ പ്രചാരം ലഭിക്കും മുൻപേതന്നെ, സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവാഹർ ലാൽ നെഹ്റു ആ ആശയത്തെ എങ്ങനെ ഉപയോഗപ്പെടുത്തിയെന്നതിന്റെ തെളിവ് കൂടിയാണ് ലാക്മെ. നെഹ്റുവിന്റെ മറ്റൊരു ‘സ്വാതന്ത്ര്യപ്പോരാട്ട’മായിരുന്നു ലാക്മെയുടെ പിറവിക്ക് കാരണമായതെന്നതും ചരിത്രം. അതിനാൽത്തന്നെ, ബ്രിട്ടന്റെ കൊളോണിയൽ ഭരണത്തിൽനിന്ന് മോചനം തേടിയുള്ള ഇന്ത്യയുടെ പോരാട്ടത്തോടൊപ്പം പലരും ചേർത്തു വായിക്കുന്നു ലാക്മെയുടെ കഥ.
സൗന്ദര്യം നിലനിർത്തുന്നതിനായി ബ്യൂട്ടി പാർലറുകളെ ആശ്രയിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. ഇത്തരം സൗന്ദര്യ വർധക വസ്തുക്കൾ ഉപയോഗിക്കുന്നത് പലർക്കും തിരിച്ചടിയാകാറുണ്ട്. ‘വെളുക്കാൻ തേച്ചത് പാണ്ടായി’ എന്ന അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യും. ഇത്തരം വസ്തുക്കളുടെ ഉപയോഗങ്ങൾ വിവിധ ചർമ പ്രശ്നങ്ങൾക്കും
കേരളത്തിൽ കാലവർഷം സജീവമായി തുടങ്ങിയിരിക്കുകയാണ്. തകർത്തു പെയ്യുന്ന മഴയത്ത് പുറത്തിറങ്ങാൻ മടിയുള്ളവരാണ് പലരും. ജോലിക്കു പോകുന്നവരാണെങ്കിൽ പറയുകയും വേണ്ട. സാധാരണ മാസങ്ങളെ പോലെയല്ല മഴക്കാലം. വസ്ത്രം, ചെരുപ്പ്, മേക്കപ്പ് തുടങ്ങി വിവിധ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ഈ മഴക്കാലത്ത് ഓഫീസിലും
ജൂൺ മാസമായെങ്കിലും തുടക്കത്തിലുണ്ടായിരുന്ന ആവേശം മഴയ്ക്ക് പിന്നീടില്ലായിരുന്നു. എന്നാൽ, പുതിയ റിപ്പോർട്ടുകൾ പ്രകാരം വരും ദിവസങ്ങളിൽ വീണ്ടും മഴ ശക്തമാകും എന്നാണ്. ഈ മഴക്കാലത്ത് അൽപം സൗന്ദര്യ സംരക്ഷണം കൂടെ ആയാലോ? ചർമത്തിനും മുടിയ്ക്കും പോഷണകാലമാണ് മഴക്കാലം. വേനൽക്കാലത്ത് ചൂടും പൊടിയും കൊണ്ട് പറ്റിയ
കടൽ ജീവിയായ മുത്തുച്ചിപ്പിയിൽ നിന്നും ലഭിക്കുന്ന രത്നമാണിത്. നൂറ്റാണ്ടുകളായി മുത്ത് ധരിക്കുന്നത് സ്ത്രീകളുടെ സൗന്ദര്യത്തിനും ആരോഗ്യത്തിനും ദീർഘമംഗല്യത്തിനും ഉത്തമം എന്ന് കരുതിപ്പോരുന്നു. നാച്ചുറൽ, കൾചർ, സിന്തറ്റിക് എന്നീ മൂന്ന് തരം മുത്തുകൾ ലഭ്യമാണ്. മുത്തുകൾ പല നിറങ്ങളിൽ ലഭ്യമാണ് എങ്കിലും
Results 1-10 of 245