Activate your premium subscription today
Saturday, Apr 5, 2025
കോഴിക്കോട് ∙ കക്കാടംപൊയിലിലെ റിസോർട്ടിലെ കുളത്തിൽ വീണു ഏഴു വയസ്സുകാരൻ മുങ്ങിമരിച്ചു. മലപ്പുറം പഴമള്ളൂർ സ്വദേശി അഷ്മിൽ ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ടോടെ കക്കാടംപൊയിലിലെ ഏദൻസ് ഗാർഡൻസ് റിസോർട്ടിലായിരുന്നു സംഭവം.
കോഴിക്കോട്∙ കക്കാടംപൊയിൽ കോഴിപ്പാറ വെള്ളച്ചാട്ടത്തിനു സമീപത്തെ കയത്തിൽ വിദ്യാർഥി മുങ്ങി മരിച്ചു. കോഴിക്കോട് ചേവരമ്പലം സ്വദേശിയായ, ദേവഗിരി കോളജ് രണ്ടാം വർഷ ബിരുദ വിദ്യാർഥി പി.കെ. സന്ദേശ് (20) ആണ് മരിച്ചത്.
തിരുവനന്തപുരം ∙ അരുവിക്കരയിൽ ആറ് വയസ്സുകാരൻ കളിക്കുന്നതിനിടെ അബദ്ധത്തിൽ ഷാൾ കഴുത്തിൽ കുരുങ്ങി ശ്വാസം മുട്ടി മരിച്ചു. അരുവിക്കര ഇടത്തറ ശ്രീ ഭവനിൽ അമ്പു – ശ്രീജ ദമ്പതികളുടെ മകൻ അദ്വൈത് (6) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. തുണി എടുത്ത് കുരുക്കിട്ട് കളിക്കുന്നതിനിടെയാണ് അബദ്ധത്തിൽ ഷാൾ കഴുത്തിൽ കുരുങ്ങിയത്. വീട്ടിൽ കുട്ടിയുടെ അപ്പൂപ്പനും അമ്മൂമ്മയും മാത്രമാണ് ഉണ്ടായിരുന്നത്. മാതാപിതാക്കൾ ജോലിക്ക് പോയിരുന്നു.
മസ്കത്ത് ∙ മസ്കത്ത് ഗവര്‍ണറേറ്റിലെ ഖുറിയാത്ത് വിലായത്തില്‍ വാണിജ്യ കെട്ടിടത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം.
കൽപറ്റ∙ സൗദി അറേബ്യയിൽ നടന്ന വാഹനാപകടത്തിൽ വയനാട് സ്വദേശിനി ടീന (26) മരിച്ചത് ജോലി രാജിവച്ച് മടങ്ങാനിരിക്കെ. അപകടത്തിൽ പ്രതിശ്രുത വരനും വയനാട് സ്വദേശിയുമായ അഖിലും (27) മരിച്ചിരുന്നു. ഇരുവരും നാട്ടിലെത്തി ജൂൺ 16ന് വിവാഹം കഴിക്കാനിരിക്കെയാണ് അപകടമുണ്ടായത്.
ചെർപ്പുളശ്ശേരി ∙ ശക്തമായ ഇടിമിന്നലിനെ തുടർന്നുണ്ടായ ഷോർട് സർക്യൂട്ട് മൂലം ഫ്രിജ് പൊട്ടിത്തെറിച്ച് ഓടു മേഞ്ഞ വീട് ഭാഗികമായി കത്തിനശിച്ചു. ചെർപ്പുളശ്ശേരി അയ്യപ്പൻകാവ് മുൻ സീനിയർ ക്ലാർക്ക് കാവുവട്ടം കുന്നത്ത് പൊതുവാട്ടിൽ ശശികുമാറിന്റെ വീടിന്റെ അടുക്കളഭാഗമാണ് പൂർണമായി കത്തിനശിച്ചത്. ശശികുമാറും ഭാര്യയും
തിരുവനന്തപുരം ∙ കല്ലമ്പലം പേരേറ്റില്‍ അമ്മയുടെയും മകളുടെയും മരണത്തിനിടയാക്കിയ അപകടത്തില്‍ റിക്കവറി വാഹനമോടിച്ച ചെറുന്നിയൂര്‍ മുടിയക്കോട് സ്വദേശി ടോണി ആന്റണി (36) പൊലീസിനു മുന്നിൽ കീഴടങ്ങി. ബുധനാഴ്ച വൈകീട്ട് 6 മണിയോടെയാണ് ടോണി വർക്കല പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ഇയാളെ പിന്നീട് കല്ലമ്പലം പൊലീസ് എത്തി കസ്റ്റഡിയിൽ എടുത്തു. ടോണിയെ വൈദ്യപരിശോധനയക്കു ശേഷം നാളെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
മണ്ണും മനുഷ്യനും വിറങ്ങലിച്ച നിന്ന ഭൂമിയിൽ ജീവനത്തിനും അതിജീവനത്തിനുമായി ഒരു 26 വയസ്സുകാരൻ പോരാടിയത് 108 മണിക്കൂർ. മ്യാൻമറിൽ ഭൂചലനത്തിൽ തകർന്ന ഹോട്ടലിൽ നിന്ന് നയിങ് ലിൻ ടണിനെ രക്ഷാപ്രവർത്തകർ കണ്ടെത്തുമ്പോൾ ജീവൻ നിലനിർത്താൻ അയാൾ പോരാട്ടം തുടങ്ങിയിട്ട് ദിവസങ്ങൾ പലതും കഴിഞ്ഞിരുന്നു. ജോലി ചെയ്തിരുന്ന
കുഞ്ചിത്തണ്ണി ∙ നിയന്ത്രണം നഷ്ടപ്പെട്ട കാർ പാലത്തിൽനിന്നു തോട്ടിലേക്ക് മറിഞ്ഞ് 3 പേർക്ക് നിസ്സാര പരുക്കേറ്റു. ഇവരെ രാജാക്കാട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെയാണ് അപകടമുണ്ടായത്.ബൈസൺവാലി - കജനാപാറ റോഡിൽ ബൈസൺവാലിക്ക് സമീപത്തുള്ള പാലത്തിൽ നിന്നാണ് നിയന്ത്രണം നഷ്ടപ്പെട്ട കാർ
വാഹനാപകടത്തിൽ മകൻ മരിച്ചെന്ന് പറഞ്ഞ് 2 കോടി രൂപയുടെ ഇൻഷുറൻസ് തട്ടിയെടുക്കാൻ ശ്രമിച്ച പിതാവ് പിടിയിൽ. കഴിഞ്ഞ 5നാണ് മകൻ ഗഗൻ ബൈക്ക് അപകടത്തിൽപെട്ടെന്ന് സതീഷ് കുമാർ നജഫ്ഗഡ് പൊലീസ് സ്റ്റേഷനിൽ അറിയിച്ചത്. തലയ്ക്കു പരുക്കേറ്റ ഗഗനെ തൊട്ടടുത്ത സർക്കാർ ആശുപത്രിയിലേക്കു കൊണ്ടുപോയെന്നും പ്രാഥമിക ചികിത്സ നൽകിയെന്നുമാണ് സതീഷ് പൊലീസിനോടു പറഞ്ഞത്. എന്നാൽ, രേഖാമൂലം പരാതി നൽകാൻ കൂട്ടാക്കിയില്ലെന്നും കേസെടുക്കുന്നതിനു മുൻപുതന്നെ സ്റ്റേഷനിൽനിന്നു പോയെന്നും ഡിസിപി അങ്കിത് സിങ് അറിയിച്ചു.
Results 1-10 of 4692
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.