Activate your premium subscription today
Monday, Mar 31, 2025
കൊച്ചി ∙ യാക്കോബായ സഭയുടെ പ്രാദേശിക തലവൻ ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവായ്ക്കു മലങ്കര മണ്ണിലേക്കു ഊഷ്മള വരവേൽപ്. സുന്ത്രോണീസോ ശുശ്രൂഷയിലും അനുമോദന യോഗത്തിലും സഹോദര സഭകളുടെ പ്രാതിനിധ്യവും ആയിരക്കണക്കിനു വിശ്വാസികളുടെ പങ്കാളിത്തവും യാക്കോബായ സഭയുടെ പുതിയ സൂര്യനുള്ള ആദരവായി.
കൊച്ചി∙ തൃശൂർ നാട്ടികയിലെ ജനതാദൾ (യു) നേതാവായിരുന്ന പി.ജി.ദീപക്കിന്റെ (44) കൊലപാതകത്തിൽ 5 ആർഎസ്എസ് പ്രവർത്തകർ കുറ്റക്കാരെന്ന് ഹൈക്കോടതി. കേസിലെ ഒന്നു മുതൽ അഞ്ചു വരെയുള്ള പ്രതികളെ വെറുതെ വിട്ട വിചാരണ കോടതിയുടെ നടപടി ഹൈക്കോടതി റദ്ദാക്കി.
കൊച്ചി∙ സംഗീത സംവിധായകൻ ഷാൻ റഹ്മാനെതിരെ കേസ്. കൊച്ചിയിൽ സംഗീതനിശ സംഘടിപ്പിച്ചതു വഴി ഷാൻ റഹ്മാൻ 38 ലക്ഷം രൂപ വഞ്ചിച്ചെന്നാണു പരാതി.
കൊച്ചി∙ ഇലന്തൂർ നരബലി കേസിൽ പ്രതികൾക്കെതിരെ ഏപ്രിൽ ഒന്നിന് കോടതി കുറ്റം ചുമത്തും. മുഹമ്മദ് ഷാഫി, ഭഗവൽ സിങ്, ലൈല എന്നിവർക്കെതിരെയാണ് എറണാകുളം അഡീഷനൽ സെഷൻസ് കോടതി കുറ്റം ചുമത്തുക. പ്രതികളുടെ വിടുതൽ ഹർജിയിലും കോടതി അന്നുതന്നെ വിധി പറയും.
കൊച്ചി ∙ ഉമാ തോമസ് എംഎൽഎ നൃത്തപരിപാടിക്കിടെ സ്റ്റേജിൽ നിന്ന് വീണ് പരുക്കേറ്റ സംഭവത്തിൽ ഗ്രേറ്റര് കൊച്ചിന് ഡെവലപ്മെന്റ് അതോറിറ്റിക്ക് (ജിസിഡിഎ) ക്ലീൻ ചിറ്റ്. ജിസിഡിഎക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. കുറ്റപത്രം ഉടൻ സമർപ്പിക്കും.
കൊച്ചി∙ ലഹരിക്കടിമകളായവരെ പേടിച്ച് പകലുപോലും വഴിനടക്കാനോ വാഹനമോടിക്കാനോ സാധിക്കാത്ത അവസ്ഥയില് കേരളത്തിന്റെ വാണിജ്യതലസ്ഥാനം. കടവന്ത്രയിൽ ഇന്നലെ മദ്യലഹരിയിൽ ചേസിങ് നടത്തി ബൈക്കിനെ ഇടിപ്പിക്കാൻ ശ്രമിച്ച കാർ ഇടിച്ചു കയറി ഗോവൻ സ്വദേശിയായ യുവതിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ആദ്യം ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെ ശസ്ത്രക്രിയ ആവശ്യമായതിനാൽ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ഏറെ തയാറെടുപ്പുകൾ നടത്തി 10 ടീമുകൾ മാറ്റുരയ്ക്കുന്ന ഐപിഎൽ മത്സരങ്ങൾക്കു തുടക്കം കുറിച്ചുകൊണ്ടാണ് പോയവാരം അവസാനിച്ചത്. എന്നാൽ സുനിത വില്യംസിന്റെയും ബുച്ച് വിൽമോറിന്റെയും ഭൂമിയിലേക്കുള്ള മടക്കയാത്രയാണ് ലോകരാജ്യങ്ങളിൽ ഏറെ ചർച്ചയായത്. അതേസമയം സമൂഹമാധ്യമങ്ങളിൽ വാദമുഖം തുറന്നത് സിനിമലോകത്തെ വിവാദങ്ങളും. പോയവാരവും ഒട്ടേറെ വിശേഷങ്ങളാണ് മനോരമ ഓൺലൈൻ പ്രീമിയം പ്രിയവായനക്കാർക്കായി ഒരുക്കിയത്. ‘കസിൻസ്’ തമ്മിൽ ലൈംഗിക ബന്ധത്തിലേർപ്പെടുന്ന ‘നാരായണീന്റെ മൂന്നാണ്മക്കൾ’ എന്ന സിനിമ ഏറെ വിവാദമായിരുന്നു. സദാചാര വിമർശനങ്ങൾക്ക് അപ്പുറം സിനിമയിൽ കാണുന്ന ബന്ധങ്ങൾ സൃഷ്ടിക്കുന്ന ആരോഗ്യപരമായ അപകടങ്ങളെ കുറിച്ച് അധികം ആരും ചിന്തിച്ചില്ല. ഇത്തരമൊരു ബന്ധം സൃഷ്ടിക്കുന്ന ആരോഗ്യപരമായ അപകടങ്ങളെ കുറിച്ച് ആരോഗ്യ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം ഉൾപ്പെടുത്തി മനോരമ ഓൺലൈൻ പ്രീമിയം നൽകിയ ലേഖനം കഴിഞ്ഞയാഴ്ച ഏറെ ജനശ്രദ്ധ നേടിയിരുന്നു.
കൊച്ചി ∙ ഗൗരവം കുറഞ്ഞ ലഹരിക്കേസുകളിൽ പോലും പിടിയിലായാൽ ഭാവിയിൽ അതു കരിനിഴലായി പിന്തുടരുമെന്ന് അസി. എക്സൈസ് കമ്മിഷണർ കെ.എസ്. മുഹമ്മദ് ഹാരിഷ്. മനോരമ ഓൺലൈൻ- മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ‘ചുറ്റുവട്ടം അവാർഡ് 2025’ ന്റെ ഭാഗമായി സംഘടിപ്പിച്ച മധ്യമേഖല ലഹരി വിരുദ്ധ ക്യാംപെയ്നിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ലഹരിക്കേസുകളിൽ ജയിൽ ശിക്ഷ ഒഴിവായാലും രേഖകളിൽ ക്രിമിനൽ പശ്ചാത്തലം തുടരും.
ദുബായ്: അർബുദ ബാധിതരായ കുട്ടികൾക്ക് ആശ്വാസമായി കൂടുതൽ സൗകര്യങ്ങളോടെ കൊച്ചിയിലെ ഹോപ് ഹോംസ് വീണ്ടും പ്രവർത്തനം ആരംഭിച്ചതായി ചൈൽഡ് കാൻസർ കെയർ ഫൗണ്ടേഷന്റെ ജിസിസി ചെയർമാൻ ഷാഫി അൽ മുർഷിദി പറഞ്ഞു. അർബുദ രോഗത്തിന്റെ ദുരിതങ്ങൾക്കിടയിലും കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും പ്രതീക്ഷയുടെയും സ്നേഹത്തിന്റെയും
കൊച്ചി ∙ വയനാട് മുണ്ടക്കൈ–ചൂരൽമല ദുരന്തത്തിൽ അകപ്പെട്ടവരുടെ പുനരധിവാസത്തിന് തുക അനുവദിക്കുന്നതു സംബന്ധിച്ച ആശയക്കുഴപ്പം അകറ്റാത്തതിൽ കേന്ദ്ര സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. പുനരധിവാസത്തിന് അനുവദിച്ച വായ്പത്തുക വിനിയോഗിക്കുന്നതിലുള്ള ആശയക്കുഴപ്പം തീർക്കാനായിരുന്നു കോടതി കേന്ദ്രത്തോട് നിർദേശിച്ചിരുന്നത്. എന്നാൽ ഇതു സംബന്ധിച്ച് കേന്ദ്രം കൃത്യമായ ഉത്തരം നൽകാതിരുന്നത് കോടതിയെ ചൊടിപ്പിച്ചു. ഡൽഹിയിലിരിക്കുന്ന ഉദ്യോഗസ്ഥർ കേരള ഹൈക്കോടതിക്ക് കൃത്യമായ മറുപടി നൽകിയില്ലെങ്കിൽ അടുത്ത വിമാനത്തിൽ ഇവിടെ എത്തിക്കാൻ കഴിയുമെന്നും ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാരും എസ്.ഈശ്വരനും ഉൾപ്പെട്ട ബെഞ്ച് മുന്നറിയിപ്പു നൽകി. ഇതിനിടെ, വായ്പത്തുക വിനിയോഗിക്കാനുള്ള സമയപരിധി ഈ മാസം 31ൽ നിന്ന് ഡിസംബർ 31ലേക്ക് നീട്ടിയെന്നു കേന്ദ്രം അറിയിച്ചു.
Results 1-10 of 638
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.