Activate your premium subscription today
ന്യൂഡൽഹി∙ സോളർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയും (എസ്ഇസിഐ) ആന്ധ്രാപ്രദേശ് സർക്കാരും തമ്മിലുള്ള വിവാദ കരാറുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. 2021ൽ ജഗൻമോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള ആന്ധ്രാപ്രദേശ് സർക്കാർ, ഉദ്യോഗസ്ഥരുടെ ഉപദേശം മറികടന്നാണ് എസ്ഇസിഐയുമായി കരാറിൽ ഏർപ്പെട്ടതെന്നു രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
അമരാവതി ∙ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിനു നേതൃത്വം നൽകിയ മുതിർന്ന ഐപിഎസ് ഓഫിസർ എൻ. സഞ്ജയിനെ സർക്കാർ സസ്പെൻഡ് ചെയ്തു. ചന്ദ്രബാബു നായിഡു അധികാരത്തിലെത്തിയ ശേഷം സസ്പെൻഡ് ചെയ്യുന്ന നാലാമത്തെ ഐപിഎസ് ഓഫിസറാണ്.
ഹൈദരാബാദ്∙ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ക്വാർട്ടർ ഫൈനൽ ഉറപ്പാക്കാൻ ഇറങ്ങിയ കേരളത്തിന്, ആന്ധ്രയ്ക്കെതിരായ മത്സരത്തിൽ ദയനീയ തോൽവി. ഹൈദരാബാദിലെ ജിംഖാന സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആറു വിക്കറ്റിനാണ് ആന്ധ്ര കേരളത്തെ വീഴ്ത്തിയത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 18.1 ഓവറിൽ 87 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിൽ ജലജ് സക്സേനയുടെ ബോളിങ് നേരിയ തലവേദന സൃഷ്ടിച്ചെങ്കിലും, ഓപ്പണർ കെ.എസ്. ഭരതിന്റെ അപരാജിത അർധസെഞ്ചറിയുടെ കരുത്തിൽ 42 പന്തും ആറു വിക്കറ്റും ബാക്കിയാക്കി ആന്ധ്ര വിജയത്തിലെത്തി.
അമരാവതി ∙ സംസ്ഥാന വഖഫ് ബോർഡ് ആന്ധ്രപ്രദേശ് സർക്കാർ പിരിച്ചുവിട്ടു. മികച്ച ഭരണനിർവഹണം, വഖഫ് സ്വത്തുക്കൾ സംരക്ഷണം, വഖഫ് ബോർഡിന്റെ സുഗമമായ പ്രവർത്തനം എന്നിവ ഉറപ്പുവരുത്താനാണു നടപടിയെന്ന് അധികൃതർ പറഞ്ഞു. വൈഎസ്ആർസി സർക്കാരിന്റെ കാലത്തു ബോർഡിലേക്കു നടത്തിയ പത്തംഗ നിയമനത്തിനെതിരെ ഹൈക്കോടതിയിൽ കേസ് നടക്കുന്നതും പരിഗണിച്ചതായി സർക്കാർ ഉത്തരവിൽ പറയുന്നു.
ന്യൂഡൽഹി ∙ അദാനി ഗ്രീൻ എനർജി കമ്പനി ഉൽപാദിപ്പിക്കുന്ന സൗരോർജം വാങ്ങുന്നതിനായി ഒപ്പിട്ട കരാർ റദ്ദാക്കാൻ ആന്ധ്രപ്രദേശ് സർക്കാർ ആലോചിക്കുന്നു. കരാറിൽ പങ്കാളിയായിരുന്ന കേന്ദ്രസർക്കാർ സ്ഥാപനമായ സോളർ എനർജി കോർപറേഷൻ ഓഫ് ഇന്ത്യയോട് വിഷയത്തിൽ അന്വേഷണം നടത്താൻ ആവശ്യപ്പെടും.
ഹൈദരാബാദ് ∙ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെ അപകീർത്തികരമായ സമൂഹമാധ്യമ പോസ്റ്റുകളിട്ട കേസിൽ സംവിധായകൻ രാംഗോപാൽ വർമയ്ക്കെതിരെ ആന്ധ്ര പൊലീസ് ലുക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു. തമിഴ്നാട്ടിലും ആന്ധ്രപ്രദേശിലും തിരച്ചിൽ തുടങ്ങി. സംവിധായകന്റെ ഹൈദരാബാദിലെ വീടിനു മുന്നിൽ പൊലീസ് നിലയുറപ്പിച്ചിട്ടുണ്ട്.
സംസ്ഥാനത്തുടനീളമുള്ള ജനപ്രിയ ബീച്ചുകളിൽ പ്രവേശന ഫീസ് ഏർപ്പെടുത്താനൊരുങ്ങി ആന്ധ്രാപ്രദേശ് ടൂറിസം വകുപ്പ്. 2025 ജനുവരി 1 മുതൽ ഇത് പ്രാബല്യത്തില് വരും. സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും ബീച്ചുകൾ പരിപാലിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്ത് ശുചിത്വം ഉറപ്പാക്കുന്നതിനും സുസ്ഥിര വികസനത്തെ
പൊതുമേഖലാ എണ്ണവിതരണക്കമ്പനിയായ ഭാരത് പെട്രോളിയം കോർപ്പറേഷൻ (ബിപിസിഎൽ) ഒരുക്കുന്ന പുതിയ റിഫൈനറിയിൽ സൗദി അറേബ്യയും പങ്കാളിയായേക്കും. 50,000 കോടി രൂപ നിക്ഷേപത്തോടെയാണ് ബിപിസിഎൽ പുത്തൻ റിഫൈനറി സ്ഥാപിക്കുന്നതെന്നും ഇതിനുള്ള സ്ഥലം സംബന്ധിച്ച് പരിശോധനകൾ നടക്കുകയാണെന്നും ദേശീയ മാധ്യമങ്ങളാണ് റിപ്പോർട്ട്
അമരാവതി∙ തിരുപ്പതി ലഡു വിവാദത്തിൽ പ്രത്യേകസംഘം നടത്തുന്ന അന്വേഷണം താൽക്കാലികമായി നിർത്തി. കേസിൽ ഒക്ടോബർ മൂന്നിന് സുപ്രീംകോടതി വാദം കേൾക്കും. അതുവരെയാണ് അന്വേഷണം നിർത്തിയത്. ലഡു വിവാദത്തിൽ ആന്ധ്രപ്രദേശ് സർക്കാരിനെതിരെ സുപ്രീംകോടതി ഇന്നലെ രൂക്ഷവിമർശനം നടത്തിയ പശ്ചാത്തലത്തിലാണ് നടപടി.
അമരാവതി ∙ തിരുപ്പതി ക്ഷേത്രത്തിൽ പ്രസാദമായി നൽകുന്ന ലഡുവിൽ മൃഗക്കൊഴുപ്പു കലർന്ന നെയ്യ് ഉപയോഗിച്ചെന്ന ആരോപണം അന്വേഷിക്കുന്നതിന് ആന്ധ്രപ്രദേശ് സർക്കാർ ഒൻപതംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഗുണ്ടൂർ റേഞ്ച് ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് സർവശ്രേഷ്ഠ് ത്രിപാഠിയാണ് തലവൻ.
Results 1-10 of 323