Activate your premium subscription today
മനാമ ∙ ആർ.പി ഗ്രൂപ്പ് ഉടമയും പ്രവാസി വ്യവസായികളിൽ ശ്രദ്ധേയനുമായ ഡോ. രവി പിള്ളയ്ക്ക് ബഹ്റൈൻ ഫസ്റ്റ് ക്ലാസ് എഫിഷ്യൻസി മെഡൽ. ബഹ്റൈൻ ദേശീയ ദിനാഘോഷച്ചടങ്ങിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, അദ്ദേഹത്തിന് അവാർഡ് സമ്മാനിച്ചു. രാജ്യത്തിന്റെ പുരോഗതിക്കും വികസനത്തിനും അദ്ദേഹം നൽകിയ നിർണായക സംഭാവനകൾ മുൻനിർത്തിയാണ്
ദേശീയ ദിനാഘോഷ നിറവിൽ ബഹ്റൈൻ. ദേശീയ ദിനവും ബഹ്റൈൻ രാജാവ് ഹിസ് മജസ്റ്റി കിങ് ഹമദ് ബിൻ ഇസഅൽ ഖലീഫയുടെ 25-ാമത് സ്ഥാനാരോഹണ വാർഷികവുമാണ് രാജ്യം ആഘോഷിക്കുന്നത്.
ബഹ്റൈൻ ദേശീയ ദിനത്തോടനുബന്ധിച്ച് മനാമ അൽ ഹിലാൽ മെഡിക്കൽ സെന്ററുമായി സഹകരിച്ച് തണൽ ബഹ്റൈൻ ചാപ്റ്റർ സംഘടിപ്പിക്കുന്ന വനിതാ മെഡിക്കൽ ഫെയറിലേക്കുള്ള റജിസ്ട്രേഷൻ പുരോഗമിക്കുന്നതായി സംഘാടകർ അറിയിച്ചു.
ബഹ്റൈൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ബഹ്റൈൻ കേരളീയ സമാജം ഒരുക്കുന്ന നൃത്ത സംഗീത പരിപാടിയായ 'ധും ധലാക്ക സീസൺ 6' നാളെ വൈകിട്ട് 6.30ന് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ അരങ്ങേറും.
ഇന്ത്യൻ സ്കൂൾ യുവജനോത്സവമായ തരംഗിൽ 1,926 പോയിന്റുമായി ആര്യഭട്ട ഹൗസ് ഈ വർഷത്തെ ഓവറോൾ ചാംപ്യന്മാരായി.
ഇന്ത്യൻ സ്കൂൾ വാർഷിക സാംസ്കാരിക മേള ഈ മാസം 19, 20 തീയതികളിൽ ഇസ ടൗണിലെ സ്കൂൾ ഗ്രൗണ്ടിൽ നടക്കും.
ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന് റഷീദ് അൽ സയാനി, 20-ാമത് മനാമ ഡയലോഗ് ഫോറത്തിൽ പങ്കെടുക്കാനായി ബഹ്റൈനിലെത്തിയ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി. ബഹ്റൈനും ഇന്ത്യയും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു.
മനാമ ∙ 53–ാമത് ബഹ്റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി 40 ബ്രദേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഫുട്ബോൾ മത്സരം നടത്തുന്നു.ജില്ലാ കപ്പ് സീസൺ –2 എന്ന പേരിൽ ഡിസംബർ 12, 13, 15 തീയതികളിൽ സിഞ്ച് അൽ അഹ്ലി സ്റ്റേഡിയത്തിൽ രാത്രി 8 മണിക്കാണ് മത്സരങ്ങൾ നടക്കുകയെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സഞ്ചാരികളെ സ്വാഗതം ചെയ്യാൻ തലസ്ഥാന നഗരിയിൽ ബഹ്റൈൻ പൊലീസിന്റെ ആഭിമുഖ്യത്തിൽ ഹാജാന ടീം (ഒട്ടക സേന ) എത്തിയത് കാഴ്ചക്കാരിൽ കൗതുകം ഉണർത്തി.
ബഹ്റൈൻ നവകേരള മനാമ മേഖല സമ്മേളനം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് എൻ.കെ. ജയൻ ഉദ്ഘാടനം ചെയ്തു.
Results 1-10 of 390