Activate your premium subscription today
ജറുസലം ∙ ലബനനിൽ വെള്ളിയാഴ്ച നടന്ന ഇസ്രയേൽ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. ഇതിൽ 5 പേർ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. സിവിൽ ഡിഫൻസ് കേന്ദ്രത്തിൽ വ്യാഴാഴ്ച നടത്തിയ ആക്രമണത്തിൽ 14 രക്ഷാപ്രവർത്തകർ കൊല്ലപ്പെട്ടതിനു പിന്നാലെയായിരുന്നു ഇത്. ഹിസ്ബുല്ല കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയാണ് ആക്രമണമെന്നും ഇതു തുടരുമെന്നുമാണ് ഇസ്രയേൽ സൈന്യത്തിന്റെ ഔദ്യോഗിക അറിയിപ്പ്. ലബനനിലുള്ളിലേക്കു കരമാർഗം കടന്നുകയറിയും ഇസ്രയേൽ ആക്രമണം ശക്തമാക്കിയിട്ടുണ്ട്.
ബെയ്റൂട്ട് ∙ ലബനനിലെ കിഴക്കൻ ബാൽബെക്ക് മേഖലയിലെ പ്രധാന സിവിൽ ഡിഫൻസ് കേന്ദ്രം ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. ഡിഫൻസ് കേന്ദ്രത്തിലെ 8 ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായാണ് വിവരം. മരണപ്പെട്ടവരിൽ 5 പേർ സ്ത്രീകളാണ്. 27 പേരെ ഗുരുതര പരുക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ടെൽ അവീവ്∙ തെക്കൻ ലബനനിൽ നടത്തിയ വ്യോമാക്രമണങ്ങളിൽ ഹിസ്ബുല്ലയുടെ നിരവധി ഉന്നത ഫീൽഡ് കമാൻഡർമാരെ വധിച്ചെന്ന് ഇസ്രയേൽ. മുഹമ്മദ് മൂസ സലാഹ്, അയ്മാൻ മുഹമ്മദ് നബുൽസി, ഹജ്ജ് അലി യൂസഫ് സലാഹ് എന്നീ പ്രമുഖ ഹിസ്ബുല്ല നേതാക്കൾ രണ്ട് വ്യത്യസ്ത വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ പ്രതിരോധ സേന അറിയിച്ചു. ഇസ്രയേലിനെതിരെ നിരവധി ആക്രമണങ്ങൾ നടത്തിയവരാണ് കൊല്ലപ്പെട്ടതെന്നും പ്രതിരോധ സേന അറിയിപ്പിൽ പറയുന്നു.
റിയാദ് ∙ പലസ്തീൻ, ലബനൻ ജനങ്ങൾക്കെതിരായ ആക്രമണം ഇസ്രയേൽ ഉടൻ അവസാനിപ്പിക്കണമെന്നും രാജ്യാന്തര സമാധാനവും സുരക്ഷയും കാത്തുസൂക്ഷിക്കണമെന്നും അറബ്– ഇസ്ലാമിക് ഉച്ചകോടി ആവശ്യപ്പെട്ടു.
ജറുസലം∙ തെക്കൻ ലബനനിൽ ഇസ്രയേൽ – ഹിസ്ബുല്ല യുദ്ധത്തിനിടെ സെമിത്തേരിക്ക് അടിയിൽ കണ്ടെത്തിയത് ഒരു കിലോമീറ്ററോളം നീളം വരുന്ന തുരങ്കം. ഹിസ്ബുല്ലയുടെ ആയുധങ്ങൾ സൂക്ഷിക്കാനായാണ് സെമിത്തേരിക്ക് താഴെ തുരങ്കം നിർമിച്ചത്. തുരങ്കത്തിന്റെ ദൃശ്യങ്ങൾ ഇസ്രയേൽ സൈന്യമായ ഐഡിഎഫ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. തുരങ്കത്തിൽനിന്ന് ഹിസ്ബുല്ലയുടെ വൻ ആയുധ ശേഖരവും ഐഡിഎഫ് പിടിച്ചെടുത്തു.
ടെൽ അവീവ്∙ സെപ്റ്റംബറിൽ ലബനനിൽ നടത്തിയ പേജർ സ്ഫോടനം തന്റെ അറിവോടെയെന്ന് തുറന്നു സമ്മതിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഹിസ്ബുല്ല പ്രവർത്തകരെ ലക്ഷ്യമിട്ട് സെപ്റ്റംബറിൽ നടത്തിയ പേജർ സ്ഫോടനത്തിൽ 40 പേർ മരിക്കുകയും മൂവായിരത്തോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
ജറുസലം ∙ ഗാസയിലെ അഭയാർഥി ക്യാംപുകളിൽ തുടരുന്ന ബോംബാക്രമണങ്ങളിൽ 24 മണിക്കൂറിനിടെ 26 പലസ്തീൻകാർ കൊല്ലപ്പെട്ടു. അഭയാർഥികൂടാരങ്ങൾ നിറഞ്ഞ അൽ മവാസിയിലും ഗാസ സിറ്റിയിലെ തുഫായിലെ അഭയകേന്ദ്രമായ സ്കൂളിലും കനത്ത ബോംബിങ് നടന്നു. അതിനിടെ, ലബനനിലെ തീരപട്ടണമായ ടയറിൽ ബോംബാക്രമണത്തിൽ 7 പേർ കൊല്ലപ്പെട്ടു.
ബെയ്റൂട്ട്∙ കിഴക്കൻ ലബനനിലെ ബാല്‍ബെക്ക് നഗരത്തില്‍ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ 40 പേർ മരിച്ചു. അന്‍പതിലധികം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. വിവിധ പ്രദേശങ്ങളിൽ ആക്രമണം തുടരുകയാണ്. ബെയ്റൂട്ട് രാജ്യാന്തര വിമാനത്താവളത്തിനടുത്തും ഇസ്രയേല്‍ ആക്രമണം നടന്നു. ഇന്ന് പുലര്‍ച്ചെ നാലു തവണ ആക്രമണമുണ്ടായതായാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കോട്ടയം∙ ലബനനിലെ പേജർ സ്ഫോടനങ്ങളിൽ ആരോപണം ഉയർന്ന മലയാളി റിൻസൻ ജോസ് നോർവെ കമ്പനിയിൽനിന്നു ജോലി വിട്ടു. നോർവെയിലെ ഡിഎൻ മീഡിയ ഗ്രൂപ്പിലായിരുന്നു റിൻസൻ ജോലി ചെയ്തിരുന്നത്. ഒന്നരയാഴ്ചയ്ക്കുമുൻപ് കമ്പനി അയച്ച ഇമെയിലിനോട് റിൻസൻ പെട്ടെന്നുതന്നെ പ്രതികരിച്ചിരുന്നുവെന്നും അദ്ദേഹം ഇപ്പോൾ കമ്പനിയുടെ ഭാഗമല്ലെന്നും ഡിഎൻ മീഡിയ ഗ്രൂപ്പ് സിഇഒ അമുൻഡ് ജുവെ ഓൺമനോരമയോടു പ്രതികരിച്ചു. റിൻസനെ കാണാനില്ലെന്നതിൽ ഓസ്ലോ പൊലീസ് അന്വേഷണം തുടങ്ങിയിരുന്നുവെങ്കിലും ഇമെയിലിനോട് റിൻസൻ പ്രതികരിച്ചതോടെ അന്വേഷണം അവസാനിപ്പിച്ചു. അതേസമയം, ഇതേ കമ്പനിയിലെ ജീവനക്കാരിയായിരുന്ന റിൻസന്റെ ഭാര്യ ഇപ്പോഴും ജീവനക്കാരിയാണോയെന്ന ചോദ്യത്തോട് ജുവെ പ്രതികരിച്ചില്ല.
ജീവനത്തിനും അതിജീവനത്തിനും വേണ്ടിയുള്ള ഇസ്രയേലിന്റെ പോരാട്ടത്തിലെ മുഖ്യകണ്ണിയാണ് മൊസാദ്. ലബനനിലെ ബനനിൽ 12 പേർ കൊല്ലപ്പെട്ട പേജർ സ്ഫോടനങ്ങൾക്കു പിന്നാലെ ലോകം ഞെട്ടലോടെ ഇന്റനെറ്റിൽ തിരഞ്ഞ ഇസ്രയേൽ ചാര സംഘടനയുടെ തുടക്കം പോലും രാജ്യത്തിന്റെ നിലനിൽപ്പിന് വേണ്ടിയായിരുന്നു. കേരളത്തേക്കാൾ ചെറിയ ഭൂപ്രദേശമാണ് ഇസ്രയേലിന്റേത്. ഒരു കോടിയിൽ താഴെ മാത്രം ജനസംഖ്യയുള്ള ഇന്നത്തെ ഇസ്രയേലിന് ലോക വ്യാപകമായി അദൃശ്യരായി പ്രവർത്തിക്കുന്ന ചാരന്മാരുടെ വലിയ ശൃംഖലയുണ്ട്. 1948ൽ ആധുനിക ഇസ്രയേൽ രൂപീകരിച്ചപ്പോൾ അയൽ രാജ്യങ്ങൾ ജൂത രാഷ്ട്രത്തെ ശത്രുപക്ഷത്ത് നിർത്തി. പല രാജ്യങ്ങളിൽ നിന്നും ഒരേ സമയം ആക്രമണം വന്ന കാലത്ത് തിരിച്ചടിക്കാനും പ്രതിരോധിക്കാനും ശത്രുവിന്റെ നീക്കങ്ങൾ തിരിച്ചറിഞ്ഞ് ഒരു മുഴം മുൻപേ പ്രവർത്തിക്കാനുമാണ് മൊസാദ് രൂപീകരിച്ചത്. മൊസാദ് രൂപീകരണ കാലം മുതൽ സംഘടനയെ മുന്നോട്ട് നയിക്കുന്നത് അദൃശ്യമായി ചുമതലകൾ നിർവഹിച്ച് മാഞ്ഞുപോകുന്ന ചാരന്മാരാണ്. പക്ഷേ അങ്ങനെയുള്ള ചില ചാരന്മാരെ കാലം മറനീക്കി പുറത്ത് കൊണ്ടു വന്നിട്ടുണ്ട്. സിറിയയിൽ പ്രതിരോധ മന്ത്രിയാകുന്നതിന് സാധ്യതയുണ്ടായിരുന്നതായി ജീവചരിത്രകാരന്മാർ പറയുന്ന എലി കോഹനും അത്തരത്തിൽ ഒരാളാണ്. പതിറ്റാണ്ടുകൾക്ക് ഇപ്പുറത്തും എലി കോഹന്റെ പേര് മക്കൾക്ക് നൽകുന്ന ജനത ഇസ്രയേലിൽ പിറവിയെടുത്തതിന് പിന്നിൽ അതിസാഹസികമായ ഒരു ജീവിത കഥയുണ്ട്. അത് ഇസ്രയേലിന്റെ മാത്രമല്ല എലി കോഹന്റെയും ജീവനത്തിന്റെയും അതിജീവനത്തിന്റെയും പോരാട്ട കഥയാണ്.
Results 1-10 of 129