Activate your premium subscription today
Saturday, Apr 12, 2025
െകാച്ചി ∙ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തന്നെ ഓഫിസിൽ ഇരുത്തിയത് 8 മണിക്കൂറാണെങ്കിലും ചോദ്യം ചെയ്തത് 1 മണിക്കൂർ മാത്രമെന്ന് സിപിഎം നേതാവും എംപിയുമായ കെ.രാധാകൃഷ്ണൻ. സിപിഎം തൃശൂർ ജില്ലാ കമ്മിറ്റിയും കരുവന്നൂർ ബാങ്കുമായുള്ള സംവിധാനത്തെ കുറിച്ചായിരുന്നു ഇഡിക്ക് അറിയേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ ജില്ലാ കമ്മിറ്റിക്ക് കരുവന്നൂർ ബാങ്കിൽ അക്കൗണ്ട് ഇല്ല എന്ന കാര്യം ഇ.ഡിക്ക് ബോധ്യപ്പെട്ടെന്നും അതല്ലാതെ താൻ ഒപ്പിടില്ലെന്ന് വ്യക്തമാക്കിയതായും രാധാകൃഷ്ണൻ പറഞ്ഞു. കേസിൽ ഈ മാസം തന്നെ അന്തിമ റിപ്പോർട്ട് സമർപ്പിക്കാനാണ് ഇഡി ഒരുങ്ങുന്നത്.
കൊച്ചി ∙ കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കേസിൽ ആലത്തൂർ എംപി കെ.രാധാകൃഷ്ണന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. എട്ടു മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലാണ് കൊച്ചി ഇ.ഡി ഓഫിസിൽ പൂർത്തിയായത്. ‘‘ചില കാര്യങ്ങളിൽ ഇഡി വ്യക്തത തേടിയിട്ടുണ്ട്. ഇ.ഡി വീണ്ടും വിളിപ്പിച്ചിട്ടില്ല. സിപിഎം തൃശൂർ ജില്ലാകമ്മിറ്റിക്ക് തന്റെ കാലയളവിനോ അതിനു ശേഷമോ കരുവന്നൂർ ബാങ്കിൽ അക്കൗണ്ടില്ല.’’ – ഇ.ഡിയുടെ ചോദ്യം ചെയ്യലിനു ശേഷം കെ.രാധാകൃഷ്ണൻ പറഞ്ഞു. നേരത്തെ ഇ.ഡി ആവശ്യപ്പെട്ട സ്വത്ത് വിവരങ്ങൾ കെ.രാധാകൃഷ്ണൻ കൈമാറിയിരുന്നു.
കൊച്ചി ∙ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ചേലക്കര എംപി കെ. രാധാകൃഷ്ണൻ ഇന്ന് കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫിസിൽ ഹാജരാകും. നേരത്തെ രണ്ടു തവണ നോട്ടിസ് നൽകിയിരുന്നെങ്കിലും പാർലമെന്റ് സമ്മേളനവും പാർട്ടി കോൺഗ്രസും കാരണം രാധാകൃഷ്ണൻ ഹാജരായിരുന്നില്ല.
ന്യൂഡൽഹി∙ വഖഫ് ഭേദഗതി ബില്ലിലൂടെ സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമം നടക്കുന്നുവെന്നു കെ.രാധാകൃഷ്ണൻ എംപി ലോക്സഭയിൽ. മുസ്ലിം സമൂഹത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. ബിൽ ന്യൂനപക്ഷവിരുദ്ധമായതിനാൽ സിപിഎം എതിർക്കുന്നുവെന്നും രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു. അതേസമയം, ബിൽ പാസാകുന്നതോടെ കേരള നിയമസഭ
ന്യൂഡൽഹി ∙ സംസാരിക്കാൻ മൈക്ക് അനുവദിക്കുന്നതിനെച്ചൊല്ലി ലോക്സഭയിൽ പ്രതിപക്ഷവും സ്പീക്കർ ഓം ബിർലയും തമ്മിൽ ഉരസൽ. പ്രതിപക്ഷ അംഗങ്ങൾ ക്രമപ്രശ്നങ്ങൾ ഉന്നയിക്കുമ്പോൾ മൈക്ക് ഓഫ് ചെയ്യുന്നുവെന്നതടക്കം 12 വിഷയങ്ങൾ ഉന്നയിച്ച് കഴിഞ്ഞ ദിവസം പ്രതിപക്ഷം സ്പീക്കർക്ക് കത്തു നൽകിയിരുന്നു. ഇന്നലെ ഇന്ത്യൻ പോർട്സ് ബില്ലിന്റെ അവതരണത്തിനിടെ കോൺഗ്രസ് നേതാവ് മനീഷ് തിവാരിയെ സംസാരിക്കാൻ വിളിച്ചപ്പോഴാണ് ബഹളമുണ്ടായത്. ‘മൈക്ക് ഓൺ ആയല്ലോ അല്ലേ? മൈക്ക് എങ്ങനെയാണ് ഓൺ ആകുന്നതെന്ന് ഇവരോട് (പ്രതിപക്ഷം) ഒന്നു പറഞ്ഞുകൊടുക്കൂ’ എന്നാണ് സ്പീക്കർ മനീഷ് തിവാരിയോടു പറഞ്ഞത്. ഇതോടെ പ്രതിഷേധവുമായി പ്രതിപക്ഷം എഴുന്നേറ്റു. മൈക്ക് എങ്ങനെയാണ് ഓൺ ആകുന്നതെന്ന് അങ്ങ് തന്നെ വിശദീകരിക്കാൻ മനീഷ് തിവാരിയും തിരിച്ചടിച്ചു.
തിരുവനന്തപുരം∙ നിറത്തിന്റെ പേരിലുള്ള പരാമര്‍ശം അപ്രതീക്ഷിതമായിരുന്നുവെന്നും അതു കേട്ട് ഞെട്ടിപ്പോയെന്നും ചീഫ് സെക്രട്ടറി ശാരദ മുരളീധരന്. കറുപ്പിന് ഏഴഴക് ആണെന്നു പറയുന്നതു പോലും ആശ്വസിപ്പിക്കാനുള്ള പറച്ചിലാണ്. നമ്മുടെ നാട്ടില്‍ വര്‍ണവെറിയുണ്ട് എന്നതില്‍ സംശയം വേണ്ട. കറുപ്പിനെ ഹീറോ ആക്കാന്‍ കഴിയണം. അപ്പോള്‍ അത് ഉള്‍ക്കൊള്ളാനും ഇഷ്ടപ്പെടാനും കഴിയും. ഇത്തരം പരാമര്‍ശങ്ങള്‍ ഗൗരവമായി എടുക്കേണ്ടതില്ലെന്ന് പറയുന്നവരാരും കറുത്തവരല്ലെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
ന്യൂഡൽഹി ∙ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ കെ. രാധാകൃഷ്ണൻ എംപിക്ക് സാവകാശം അനുവദിച്ച് ഇഡി. ഡൽഹിയിൽ പാർലമെന്റ് സമ്മേളനം നടക്കുന്നത് അടക്കം ചൂണ്ടിക്കാട്ടി രാധാകൃഷ്ണൻ അസൗകര്യം അറിയിച്ചതിനു പിന്നാലെയാണ് നടപടി. ഏപ്രിൽ 2 മുതൽ 6 വരെ മധുരയിൽ നടക്കുന്ന പാർട്ടി കോൺഗ്രസിലും പങ്കെടുത്ത ശേഷമേ ഹാജരാകാൻ കഴിയൂ എന്നായിരുന്നു രാധാകൃഷ്ണൻ പറഞ്ഞിരുന്നത്. നേരത്തെ രണ്ടു തവണയാണ് ഹാജരാകാൻ ആവശ്യപ്പെട്ട് ഇ.ഡി രാധാകൃഷ്ണനു നോട്ടിസ് നൽകിയത്. ഇതു പരിഗണിച്ച് എട്ടാം തീയതി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വീണ്ടും സമൻസ് അയച്ചിട്ടുണ്ട്.
ന്യൂഡൽഹി ∙ കരുവന്നൂർ കള്ളപ്പണം ഇടപാട് കേസിൽ നേരിട്ട് ഹാജരാകാൻ വീണ്ടും സാവകാശം തേടി കെ. രാധാകൃഷ്ണൻ എംപി. ഇ.ഡി ആവശ്യപ്പെട്ട് സ്വത്ത് വിവരങ്ങളും അക്കൗണ്ട് വിവരങ്ങളും രാധാകൃഷ്ണൻ കൈമാറി. പാർലമെന്റ് സമ്മേളനത്തിനു ശേഷം സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കണമെന്നാണ് രാധാകൃഷ്ണൻ ഇ.ഡിയെ അറിയിച്ചത്. ഏപ്രിൽ ഏഴിനു ശേഷം നേരിട്ട് ഹാജരാകാമെന്നും അദ്ദേഹം അറിയിച്ചു.
ആശാ വർക്കർമാർ സർക്കാരിനെതിരെ പുതിയ സമരത്തിന് തുടക്കമിടുന്നതും പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ വിട പറഞ്ഞതുമാണ് ഇന്നത്തെ പ്രധാന വാർത്തകളിൽ ചിലത്. യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ രണ്ടു ദിവസമായി യുഎസ് വ്യോമസേന നടത്തിയ വ്യോമാക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 53 പേർ കൊല്ലപ്പെട്ടു. പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ അറിയാം:
ന്യൂഡൽഹി ∙ കരുവന്നൂർ കേസിൽ കെ.രാധാകൃഷ്ണൻ എംപി ഇന്ന് ഇ.ഡിക്ക് മുന്നിൽ ഹാജരാകില്ല. ചോദ്യം ചെയ്യലിനു സാവകാശം തേടാനാണ് തീരുമാനം. അമ്മയുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കേണ്ടതിനാലാണ് ഹാജരാകാത്തത്. വൈകിട്ട് അഞ്ചിന് ഡൽഹിയിൽ ഇ.ഡി ഓഫിസിൽ ചോദ്യംചെയ്യലിന് ഹാജരാകാനായിരുന്നു നിർദേശം.
Results 1-10 of 198
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.