Activate your premium subscription today
Saturday, Apr 12, 2025
മഞ്ചേരി (മലപ്പുറം) ∙ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുൻപിൽ 5 പേരുടെ ആത്മഹത്യാഭീഷണി, അതു നയിച്ചത് ഒന്നരവർഷം ആരുമറിയാതെപോയൊരു കൊലപാതകത്തെക്കുറിച്ചുള്ള സൂചനകളിലേക്ക്. മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫ് കൊല്ലപ്പെട്ട കേസിൽ 3 പ്രതികൾ കുറ്റക്കാരാണെന്ന വിധി വരുമ്പോൾ അതിനു വഴിവച്ച
തലയോലപ്പറമ്പ് ∙ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇറുമ്പയം പോസ്റ്റ് ഓഫിസിനു സമീപം ശാരദാവിലാസത്തിൽ വിജയകുമാറിന്റെ വീട്ടിലാണു യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പാലാ ∙ കൈതത്തോട്ടത്തിൽ കണ്ടെത്തിയ അസ്ഥികൂടം മീനച്ചിൽ പടിഞ്ഞാറേമുറിയിൽ മാത്യു തോമസിന്റേത് (മാത്തച്ചൻ-84) ആണെന്നു ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിച്ചു. സംസ്കാരം നാളെ വൈകിട്ട് 4 നു മീനച്ചിൽ സെന്റ് ആന്റണീസ് പള്ളിയിൽ നടത്തും. കൈതത്തോട്ടത്തിൽ ഫെബ്രുവരി 3നു ആണ് അസ്ഥികൂടം കണ്ടെത്തിയത്. അസ്ഥികൂടത്തിനൊപ്പം മാത്യുവിന്റെ വസ്ത്രാവശിഷ്ടങ്ങളും ഉണ്ടായിരുന്നു.
കാൻസർ കോശങ്ങൾ പെരുകുന്നതിന്റെ ജനിതക രഹസ്യം തിരഞ്ഞുപോയ യുഎസ് ഗവേഷണ സംഘത്തെ നയിച്ച മലയാളിക്കിത് അഭിമാന നിമിഷം. ഡോ. റോബിൻ സെബാസ്റ്റ്യനും സംഘവും തയാറാക്കിയ ഗവേഷണ പ്രബന്ധം വിഖ്യാത ശാസ്ത്രമാസികയായ ‘നേച്ചർ’ പ്രസിദ്ധീകരിച്ചു. പൊട്ടലുകളും തകരാറുകളും ഉള്ള ഡിഎൻഎകളിൽ കാൻസർ കോശങ്ങൾ അനായാസം വളരുന്നതെങ്ങനെയെന്ന് ഡോ. റോബിനും സംഘവും നിരീക്ഷിച്ചു. മാതൃ ഡിഎൻഎയുടെ സമീപത്തു സ്ഥിതി ചെയ്യുന്ന റെപ്ളീസോം എന്ന പ്രോട്ടീൻ സംയുക്തമാണ് ഡിഎൻഎ പുനരുൽപാദനത്തിന്റെ എൻജിനെന്ന സുപ്രധാന വിവരത്തിലൂന്നിയാണ് ഗവേഷണം പുരോഗമിച്ചത്.
ന്യൂഡൽഹി∙ ഡിഎൻഎ പരിശോധനയ്ക്ക് ഉത്തരവിടുമ്പോൾ വ്യക്തികളുടെ സ്വകാര്യതയും അഭിമാനവും കൂടി കണക്കിലെടുക്കണമെന്നു സുപ്രീംകോടതി. ഡിഎൻഎ പരിശോധന നടത്തി ജൈവിക പിതാവിനെ കണ്ടെത്തണമെന്ന കൊച്ചി സ്വദേശിയായ യുവാവിന്റെ പരാതിയിലാണു ജസ്റ്റിസുമാരായ സൂര്യ കാന്ത്, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി.
കൽപറ്റ∙ ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ പെട്ട് കാണാതായവരുടെ പട്ടിക അംഗീകരിച്ചു. ഇതുവരെയും തിരിച്ചറിയാത്ത 32 പേരുടെ പട്ടികയാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അംഗീകരിച്ചത്. ദുരന്തത്തിൽ ഉൾപ്പെട്ട 231 മൃതദേഹങ്ങളും 223 മൃതദേഹ ഭാഗങ്ങളും അടക്കം മൊത്തം 454 മൃതദേഹം/ഭാഗങ്ങൾ ആണ് ഇതുവരെ കണ്ടെടുത്തത്.
വിസ്മൃതിയിലായ പ്രാചീന മനുഷ്യവംശമായ ഡെനിസോവൻമാരുടെ ജനിതകം 3 തവണയെങ്കിലും ആധുനിക മനുഷ്യരുടെ ജനിതകവ്യവസ്ഥയുമായി ഇടകലർന്നിട്ടുണ്ടെന്നു ഗവേഷകർ കണ്ടെത്തി. അയർലൻഡിലെ ട്രിനിറ്റി കോളജിൽ നിന്നുള്ള ശാസ്ത്രജ്ഞരാണു കണ്ടെത്തൽ നടത്തിയത്. നേച്ചർ ജനിറ്റിക്സിലാണു ഗവേഷണം പ്രസിദ്ധീകരിച്ചത്. മനുഷ്യപരിണാമത്തെ തന്നെ
നെടുമങ്ങാട് (തിരുവനന്തപുരം)∙ കരകുളം മുല്ലശ്ശേരി പിഎ അസീസ് എൻജിനീയറിങ് ആൻഡ് പോളിടെക്നിക് കോളജിലെ നിർമാണത്തിലിരിക്കുന്ന ഹാളിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കാണപ്പെട്ട മൃതദേഹം കോളജിന്റെ ഉടമ ഇ.എം.താഹ (67) യുടേതാണെന്നു തെളിഞ്ഞു. ഡിഎൻഎ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം 30ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്തായി ഇദ്ദേഹത്തിന്റെ ഷൂസും മൊബൈൽ ഫോണും കാണപ്പെട്ടിരുന്നു.
ജനിതക വ്യവസ്ഥയുടെ ‘ഇരട്ടപ്പിരിയൻ കോണി’ ഘടനയുടെ ഉപജ്ഞാതാക്കളിൽ ഒരാളും നൊബേൽ സമ്മാന ജേതാവുമായ പ്രഫ. ജയിംസ് വാട്സനെ അയർലൻഡിലെ ട്രിനിറ്റി കോളജിലെ പബ്ലിക് തിയറ്ററിൽവച്ചു ഞാൻ നേരിട്ടു കാണുന്നത് 2003 ഏപ്രിലിലാണ്. അന്നു ഞാനവിടെ ഗവേഷണ ഫെലോയാണ്. വാട്സൻ ജനിതകഘടനയെക്കുറിച്ചു ക്ലാസെടുക്കാൻ വന്നതായിരുന്നു. ഡാർവിന്റെ പരിണാമ സിദ്ധാന്തം കഴിഞ്ഞാൽ ബയോളജിയിലെ ഏറ്റവും മികച്ച കണ്ടുപിടിത്തങ്ങളിൽ ഒന്നായാണു ജനിതകഘടനയുടെ (ഡിഎൻഎ) കണ്ടെത്തൽ കണക്കാക്കപ്പെടുന്നത്. ഇരട്ടപ്പിരിയൻ കോണി അഥവാ ‘ഡബിൾ ഹീലിക്സ്’ ഘടന സർപ്പിളാകൃതിയിൽ പരസ്പരം ചുറ്റപ്പെട്ട രണ്ട് ഇഴകൾ അടങ്ങിയതാണ്. ഷുഗർ-ഫോസ്ഫേറ്റ് തന്മാത്രകൾ കൊണ്ടുണ്ടാക്കിയ ഈ ഇഴകൾക്കുള്ളിലേക്കു പ്രൊജക്ട് ചെയ്യുന്ന നൈട്രജൻ ബേസുകളെ (അഡിനിൻ, തൈമിൻ, സൈറ്റോസിൻ, ഗ്വാനിൻ) ഹൈഡ്രജൻ ബോണ്ടുകളാൽ ബന്ധിപ്പിച്ചിരിക്കുന്നു. മെഡിക്കൽ സയൻസ്, മൈക്രോ ബയോളജി, ജനറ്റിക്സ് തുടങ്ങി പല ശാസ്ത്രശാഖകളിലും വൻവിപ്ലവങ്ങൾ ഈ
കൽപറ്റ∙ ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തില് മരിച്ച നാല് പേരെ കൂടി തിരിച്ചറിഞ്ഞു. മൂന്ന് മൃതദേഹങ്ങളുടെയും ഒരു ശരീര ഭാഗത്തിന്റെയും ഡിഎൻഎ പരിശോധന ഫലമാണ് പുറത്തുവന്നത്. ആൻഡ്രിയ, രംഗസ്വാമി, നജ ഫാത്തിമ എന്നിവരുടേതാണ് മൃതദേഹങ്ങൾ. മുണ്ടക്കൈ സ്വദേശി സുബൈറിന്റേതാണ് മൃതദേഹ ഭാഗം.
Results 1-10 of 131
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.