Activate your premium subscription today
Monday, Mar 31, 2025
നയ്പീഡോ ∙ മ്യാൻമർ ഭൂകമ്പത്തിൽ മരണം 2056 ആയി. 3900 പേർ പരുക്കേറ്റു വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. 270 പേരെ ഇനിയും കണ്ടെത്താനുണ്ട്. 11 നിലയുള്ള 4 കെട്ടിടങ്ങൾ തകർന്നുവീണ സ്കൈ വില്ല മേഖലയിൽ സഹായമെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.50നാണ് 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. മിനിറ്റുകൾക്ക് ശേഷം 6.7 തീവ്രത രേഖപ്പെടുത്തിയ തുടർ ഭൂചലനവും ചെറിയ ഭൂചലനങ്ങളും രൂപപ്പെട്ടു.
തിരുവനന്തപുരം / കോഴിക്കോട് ∙ എമ്പുരാനെതിരായ വിവാദങ്ങൾക്കിടെ സിനിമ കണ്ട് കോൺഗ്രസിന്റെ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മന്ത്രി പി.എ. മുഹമ്മദ് റിയാസ്. സംഘടിത ആക്രമണം നടത്തുന്നത് എന്തിനെന്ന ഉത്തരം ഈ സിനിമ കണ്ടപ്പോൾ തനിക്ക് ലഭിച്ചുവെന്ന് കെ.സി. വേണുഗോപാൽ. വൻ കേന്ദ്രങ്ങളിൽ നിന്നുള്ള ഗൂഢാലോചനയാണ് ഈ സിനിമയ്ക്കെതിരായ ആക്രമണം. എമ്പുരാന് പിന്നിലുള്ളവർ ഉദ്ദേശിക്കാത്ത മാനത്തിലേക്ക് സിനിമ എത്തിയത് സംഘപരിവാറിന്റെ എതിർപ്പിന്റെ കാഠിന്യം കൂടിയത് കൊണ്ടാണെന്നും വേണുഗോപാൽ പറഞ്ഞു.
കോഴിക്കോട്∙ മലാപ്പറമ്പ് സൈനിക സ്കൂളിൽ നിന്നു കാണാതായ പതിമൂന്നുകാരനെ കണ്ടെത്തി. പുണെയിലെ റെയിൽവേ സ്റ്റേഷനു സമീപത്തു നിന്നാണ് കുട്ടിയെ അന്വേഷണ സംഘം കണ്ടെത്തിയത്. ഈ മാസം 24–നാണ് ബിഹാർ സ്വദേശിയായ സൻസ്കാർ കുമാർ മലാപ്പറമ്പ് വേദവ്യാസ സ്കൂളിലെ ഹോസ്റ്റലിൽനിന്ന് ചാടിപ്പോയത്. വിദ്യാർഥിയെ കാണാതായതോടെ സ്കൂൾ അധികൃതർ പൊലീസിൽ പരാതി നൽകിയിരുന്നു.
ന്യൂഡൽഹി ∙ റഷ്യക്ക് ആയുധങ്ങൾ നൽകുന്ന, കരിമ്പട്ടികയിൽപ്പെടുത്തിയ ഏജൻസിക്ക് ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) രഹസ്യസ്വഭാവമുള്ള സാങ്കേതിക വിദ്യ കൈമാറിയെന്ന ആരോപണം നിഷേധിച്ച് വിദേശകാര്യ മന്ത്രാലയം.
ആലപ്പുഴ ∙ വായ്പാ കുടിശികയെ തുടർന്ന് കേരള ബാങ്ക് ജപ്തി ചെയ്ത വീടിനു പിന്നിൽ കുടുബാംഗമായ പുന്നപ്ര പറവൂർ വട്ടത്തറയിൽ പ്രഭു ലാലിനെ (38) മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് വൈകിട്ടാണ് സംഭവം. കേരള ബാങ്ക് കുറവൻതോട് ശാഖാ അധികാരികൾ കഴിഞ്ഞ 24ന് ആണ് വീട് ജപ്തി ചെയ്ത് പ്രഭുലാലിനെയും മാതാപിതാക്കളെയും ഇറക്കിവിട്ടത്.
ചേർത്തല∙ അരുക്കുറ്റി റോഡിൽ നെടുമ്പ്രക്കാട് പൂത്തോട്ട പാലത്തിനു സമീപം ലോറിക്കടിയിൽ പ്പെട്ട് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. നെടുമ്പ്രക്കാട് തറയിൽ പറമ്പ് രവിന്ദ്രൻ (68) ആണ് മരിച്ചത്. പൊലിസും ഫയർ ഫോഴ്സും സ്ഥലത്തെത്തി മൃതദേഹം ചേർത്തല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
പണ്ട് കുഞ്ചൻ നമ്പ്യാർ എഴുതിയ ‘കാലനില്ലാത്ത കാലത്തെ’ കാഴ്ചകൾ. ആളുകൾ മരിക്കാത്തതിലായിരുന്നു അക്കാലത്തും നാടുവാഴിപ്രഭുക്കൾക്കു സങ്കടം.
സവിശേഷമായ ആരാധനാകർമങ്ങളാൽ സമൃദ്ധമായ ഒരു മാസത്തിനുശേഷം ലോകമെങ്ങുമുള്ള മുസ്ലിംകൾ ചെറിയ പെരുന്നാൾ (ഈദുൽ ഫിത്ർ) ആഘോഷിക്കുകയാണ്. വിശുദ്ധ മാസം മുഴുവൻ ആരാധനകളിൽ വ്യാപൃതരായ വിശ്വാസികൾക്കു സ്രഷ്ടാവ് നൽകുന്ന സമ്മാനമാണ് ഈദ്.
റാഞ്ചി ∙ ജാർഖണ്ഡിലെ സരായികേല ജില്ലയിൽ ഭാര്യയെയും അഞ്ചു വയസ്സുകാരനായ മകനെയും യുവാവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ശുക്രം മുണ്ഡ എന്നയാളാണ് ഭാര്യയായ പാര്വതി ദേവിയെയും മകനായ ഗണേഷ് മുണ്ഡയെയും ഇരുമ്പുകൊണ്ടുള്ള പാത്രം ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.
കൊച്ചി ∙ എമ്പുരാൻ സിനിമയിൽ ക്രിസ്ത്യൻ വിരുദ്ധ ആശയങ്ങളുണ്ടെന്ന ആരോപണവുമായി ആർഎസ്എസ് മുഖപത്രമായ ഓർഗനൈസറിന്റെ വെബ്സൈറ്റിൽ ലേഖനം. ‘ദൈവപുത്രൻ തന്നെ തെറ്റു ചെയ്യുമ്പോൾ ചെകുത്താനെയല്ലാതെ വേറെ ആരെ ആശ്രയിക്കാൻ’ എന്ന സംഭാഷണത്തെയാണ് ലേഖനത്തിൽ വിമർശിക്കുന്നത്.
Results 1-10 of 10000
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.