ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

തമിഴ്‌നാട്ടിലെ നീലഗിരി പർവതനിരകളിൽ വസിക്കുന്ന ഒരു വംശീയ വിഭാഗമാണ് കോത്താസ്. കഴിഞ്ഞ 160 വർഷമായി ഏഴ് ഗ്രാമങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 1,500 ഓളം ആളുകളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. ഇവയില്‍ ആറ് ഗ്രാമങ്ങൾ തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലും ഏഴാമത്തെ ഗ്രാമം കേരളത്തിലെ വയനാട് ജില്ലയിലുമാണ്. ഈ ഗ്രാമങ്ങളെ കോത്തകള്‍ അവരുടെ ഭാഷയിൽ ‘കൊക്കൽ’ എന്നും പുറത്തുനിന്നുള്ളവർ കോത്തഗിരി എന്നും വിളിക്കുന്നു. തമിഴ്നാട്ടിലെ നീലഗിരിയിലുള്ള കോത്തഗിരി പ്രദേശം ചരിത്രാന്വേഷികള്‍ക്കും പ്രകൃതിസ്നേഹികള്‍ക്കും ഒരുപോലെ പ്രിയപ്പെട്ട ഇടമാണ്. ഊട്ടിയിൽ നിന്ന് ഏകദേശം 33 കി.മീ തെക്കുകിഴക്കായി സ്ഥിതിചെയ്യുന്ന കോത്തഗിരി, ലോകത്തിലെ ഏറ്റവും മികച്ച കാലാവസ്ഥയുള്ള സ്ഥലങ്ങളില്‍ ഒന്നായി കണക്കാക്കുന്നു

kotagiri-travel1
travel sojourns/shutterstock

കണ്ടാല്‍ ഊട്ടിയെക്കാള്‍ മനോഹരം, എന്നാല്‍ ചിലവോ അതിലും തുച്ഛം. കടല്‍ പോലെ ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളുടെ ബഹളവും തിരക്കുമില്ല. 1985 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ പ്രദേശം ബ്രിട്ടീഷുകാരുടെ വേനൽക്കാല റിസോർട്ടായിരുന്നു. ബ്രിട്ടീഷുകാർ നിർമിച്ച, യൂറോപ്യൻ ശൈലിയിലുള്ള ബംഗ്ലാവുകൾ കോത്തഗിരിയിൽ ധാരാളമുണ്ട്. അവയിൽ മിക്കവയും ഇപ്പോഴും വാസയോഗ്യമാണ്. ഇത്തരം ബംഗ്ലാവുകളില്‍ ചിലത് ഹോംസ്റ്റേകളാക്കി മാറ്റിയിട്ടുമുണ്ട്. പ്രധാന പട്ടണത്തിൽ നിന്ന് ഏകദേശം 20 മിനിറ്റ് അകലെ കണ്ണേരിമുക്കില്‍ സ്ഥിതിചെയ്യുന്ന ജോൺ സള്ളിവന്‍റെ ബംഗ്ലാവ് ഏറെ പ്രശസ്തമാണ്.

സ്വര്‍ണനിക്ഷേപമുള്ള ഭൂമി

വന്‍തോതില്‍ സ്വര്‍ണനിക്ഷേപമുള്ള ഭൂമിയായിരുന്നു ഇവിടം. ബ്രിട്ടീഷ് ഭരണകാലത്ത് ഇവിടെ ഉയര്‍ന്ന തോതില്‍ സ്വര്‍ണഖനനം നടന്നിരുന്നു. ഇപ്പോഴും പലയിടങ്ങളിലും കൂടുതല്‍ സ്വര്‍ണനിക്ഷേപം സാധ്യമാകുമോ എന്നറിയാനായി ഗവേഷണം നടക്കുന്നുണ്ട്. സ്വര്‍ണം മാത്രമല്ല, ഗണ്യമായ അളവില്‍ ബോക്സൈറ്റും ഈ പ്രദേശത്ത് കണ്ടെത്തിയിട്ടുണ്ട്.

കോത്തഗിരിയിലെ വളരെ പ്രശസ്തമായ സ്ഥലമാണ് കോടനാട് വ്യൂ പോയിന്റ്. കോത്തഗിരിയിൽ നിന്ന് 16 കിലോമീറ്റർ അകലെയുള്ള ഈ പ്രദേശം മനോഹരമായ മൈസൂർ പീഠഭൂമിയുടെയും 500 ഏക്കർ കൃഷിഭൂമിയുടെയും സുന്ദരമായ കാഴ്ച നൽകുന്നു.

kotagiri-trip3

ശാന്തത തേടി യാത്ര ചെയ്യുന്നവര്‍ക്ക്, കോത്തഗിരി പട്ടണത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന ലോംഗ്‌വുഡ് വനത്തിനുള്ളിലേക്ക് പോകാം. നിരവധി വന്യജീവികളെ ഇവിടെ കാണാം. അരവേണുവിനടുത്തുള്ള സെന്റ് കാതറിൻ വെള്ളച്ചാട്ടം, കോത്തഗിരി പട്ടണത്തിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള ഉയിലട്ടി വെള്ളച്ചാട്ടം, 1,785 മീറ്റർ ഉയരമുള്ള രംഗസാമി കൊടുമുടി എന്നിവയാണ് മറ്റു ചില രസകരമായ സ്ഥലങ്ങൾ. ഹൈന്ദവ വിശ്വാസം അനുസരിച്ച്, രംഗസാമി എന്ന ദേവന്‍റെ പേരിലാണ് കൊടുമുടി അറിയപ്പെടുന്നത്. എല്ലാ വര്‍ഷവും ആയിരക്കണക്കിന് തീർത്ഥാടകരാണ് വിശ്വാസപൂര്‍വ്വം ഈ കൊടുമുടി കയറുന്നത്.

kothagiri

പ്രശസ്തമായ നീലഗിരി തേയില ഉത്പാദിപ്പിക്കുന്ന നിരവധി തേയില ഫാക്ടറികളും ഈ പ്രദേശത്തുണ്ട്. ഇവയിലൂടെ നടക്കുന്നത് നവോന്മേഷം പകരുന്ന ഒരു അനുഭവമാണ്. ഇവിടെയുള്ള ചെറിയ കുടിലുകളില്‍ പ്രസിദ്ധമായ നീലഗിരി തൈലം (യൂക്കാലിപ്റ്റസ് ഓയിൽ) വാറ്റിയെടുക്കുന്ന കാഴ്ചയും നേരിട്ട് കാണാം.

പുരാതന ശിലാചിത്രങ്ങള്‍

കോത്തഗിരി കരിക്കയ്യൂർ പൊരിവരൈ ഗ്രാമത്തിലുള്ള പുരാതന ശിലാചിത്രങ്ങളാണ് മറ്റൊരു പ്രധാന കാഴ്ച. 100 മീറ്ററോളം നീളവും 80 അടി ഉയരവുമുള്ള കൂറ്റന്‍ പാറയിലാണ് ചിത്രങ്ങള്‍ കാണുന്നത്. സസ്യങ്ങള്‍, പൂക്കള്‍, പാല്‍, മണ്ണ് എന്നിവ ഉപയോഗിച്ചുണ്ടാക്കിയ പ്രകൃതിദത്ത നിറക്കൂട്ടുകളിലാണ് ഇവ വരച്ചതെന്നാണ് ഗവേഷകരുടെ നിഗമനം. പൂര്‍വികരുടെ ജീവിതരീതികള്‍, സംസ്‌കാരം, ഭക്ഷണക്രമം, വേട്ടയാടല്‍, കന്നുകാലികള്‍, സംഗീതോപകരണങ്ങള്‍, ആയുധങ്ങള്‍, തൊഴിലുകള്‍ എന്നിവയെല്ലാം ഈ ചിത്രങ്ങളില്‍ കാണാം.

എങ്ങനെ എത്താം?

റോഡ് മാർഗം മാത്രമേ കോത്തഗിരിയിലെത്താൻ കഴിയൂ. കോയമ്പത്തൂരിൽ നിന്ന് മേട്ടുപ്പാളയം വഴി ഇവിടേക്ക് 66 കിലോമീറ്റർ ദൂരമുണ്ട്. കൂനൂരിൽ നിന്ന് 23 കി.മീ, ഊട്ടിയിൽ നിന്ന് 28 കി.മീ എന്നിങ്ങനെയാണ് ദൂരം. ഈ സ്ഥലങ്ങളില്‍ നിന്നും പതിവായി ബസുകളുമു ണ്ട്. മാത്രമല്ല, ഇവിടങ്ങളില്‍ നിന്നും നാമമാത്രമായ നിരക്കിൽ ടൂറിസ്റ്റ് ടാക്സികൾ ലഭിക്കും.

മേട്ടുപ്പാളയത്തുനിന്ന് കോത്തഗിരിയിലേക്ക് നേരിട്ടുള്ള ബസുകളിൽ കയറുമ്പോൾ നല്ല തിരക്കാണ്. ആദ്യം കൂനൂരിൽ പോയി അവിടെ നിന്നുമുള്ള ബസ്സിൽ കയറി കോത്തഗിരിക്ക് പോകുന്നതാണ് ഉചിതം.

English Summary: kotagiri ancient rock carvings

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com