ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

യാത്രകൾ പോകാൻ ഇഷ്ടമുള്ളവരാണ് ഭൂരിപക്ഷമെങ്കിലും ട്രെക്കിങ്, ഹൈക്കിങ് എന്നിവ കൂടി അതിനൊപ്പം ആസ്വദിക്കുന്നവർ വളരെ ചുരുക്കമായിരിക്കും. ഏറെ നേരത്തെ പരിശ്രമങ്ങൾക്കും നടത്തത്തിനുമൊക്കെ അപൂർവവും വാക്കുകൾക്ക് വർണിക്കാൻ കഴിയുന്നതിനും അപ്പുറമുള്ള അതിസുന്ദര കാഴ്ചകൾ സമ്മാനിക്കാൻ കഴിയുമെന്നതാണ് മിക്ക ട്രെക്കിങ്ങുകളുടെയും പുറകിലെ ഹരം പിടിപ്പിക്കുന്ന കാര്യം. അത്തരമൊരു യാത്രയുടെ മനോഹര വിഡിയോ പങ്കുവച്ചിരിക്കുകയാണ് നടൻ ദിനേഷ് പ്രഭാകർ. നീണ്ട പടിക്കെട്ടുകൾ ഓടിക്കയറി മലമുകളിലേക്കെത്തുന്നതിന്റെയും അവിടെ നിന്നും താഴേക്കിറങ്ങുന്നതിന്റെയും വിഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട് താരം. അധികമാർക്കും പരിചിതമല്ലാത്ത, മാംഗി തുങ്കിയിലേക്കായിരുന്നു നടന്റെ യാത്ര. 

Image Credit: NARESH VAISHNAV/shutterstock
Beauty of Mangi tungi Maharashtra. Image Credit: NARESH VAISHNAV/shutterstock

മഹാരാഷ്ട്രയിലെ നാസിക്കിൽ സ്ഥിതി ചെയ്യുന്ന ഇരട്ടാഗ്രങ്ങളുള്ള കൊടുമുടിയാണ് മാംഗി തുങ്കി. മറ്റുള്ള കൊടുമുടികൾ പോലെ അത്ര പ്രശസ്തമല്ലാത്തതു കൊണ്ടോ എന്തോ സന്ദർശകരുടെ എണ്ണം ഇവിടെ കുറവാണ്. എങ്കിലും ഒരു ദിവസം മുഴുവനും ഏറെ വ്യത്യസ്തമായ അനുഭവം സമ്മാനിക്കാൻ ഈ മാംഗി തുങ്കിക്കു കഴിയുമെന്നത് തന്നെയാണ് മലയുടെ ഏറ്റവും വലിയ സവിശേഷത. ജൈനമതസ്ഥരുടെയും ഹൈന്ദവ വിശ്വാസികളുടെയും ആരാധനാലങ്ങൾ ഈ കൊടുമുടികൾക്കു മുകളിലായി  സ്ഥിതി ചെയ്യുന്നതു കൊണ്ടുതന്നെ മതപരമായ ആരാധനകൾക്കായി മലയിൽ പടിക്കെട്ടുകൾ നിർമിച്ചിട്ടുണ്ട്‌. ഹൈക്കിങ് ഏറെ എളുപ്പമാക്കാനിതു സഹായിക്കും. താഴെ നിന്നും മുകൾ വരെ 3500 പടികളാണ് ഇവിടെയുള്ളത്. 

ജൈനമതത്തിലെ ആദ്യ തീർത്ഥങ്കരനായ ഋഷഭ് നാഥിന്റെ 108 അടി ഉയരത്തിലുള്ള ''സ്റ്റാച്യു ഓഫ് അഹിംസ'' എന്ന പ്രതിമ 2016 ൽ ഇവിടെ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ഏറ്റവുമുയരമുള്ള ജൈന പ്രതിമ എന്ന ഗിന്നസ് റെക്കോർഡ് ഇതിനു സ്വന്തമാണ്. 

മാംഗി തുങ്കിയുടെ മുകളിലേക്കുള്ള യാത്ര എത്ര പ്രയാസം നിറഞ്ഞതല്ല. പടിക്കെട്ടുകൾ ഉള്ളതു കൊണ്ടുതന്നെ വളരെ എളുപ്പത്തിൽ മലമുകളിലെത്താൻ കഴിയും. മൺസൂണിലും മഞ്ഞുകാലത്തുമാണ് ഇവിടം സന്ദർശിക്കുന്നതിന് ഉചിതം. ടഹ്റാബാദ് എന്ന ഗ്രാമത്തിൽ നിന്നുമാണ് 4300 അടി ഉയരമുള്ള കൊടുമുടിയിലേക്കു യാത്ര ആരംഭിക്കുന്നത്. മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളുടെ അതിരിനോട്  ചേർന്നാണ് മാംഗി തുങ്കി സ്ഥിതി ചെയ്യുന്നത്. പൊതുഗതാഗതത്തിലോ സ്വകാര്യ വാഹനത്തിലോ ഇവിടെ എത്തിച്ചേരാം. മുംബൈയിൽ നിന്നും 300 കിലോമീറ്ററും പൂനെയിൽ നിന്നും 350 കിലോമീറ്ററുമാണ് ദൂരം. മുംബൈയിൽ നിന്നോ പൂനെയിൽ നിന്നോ ട്രെയിനിലോ ബസിലോ നാസികിലെത്തിയതിനു ശേഷം അവിടെ നിന്നും ബസിലോ ഷെയർ ഓട്ടോറിക്ഷയിലോ മാംഗി തുങ്കിയിൽ എത്തിച്ചേരാം. വളരെ പ്രശസ്തമായ തീർത്ഥാടന കേന്ദ്രമായതു കൊണ്ടുതന്നെ സ്വകാര്യ ടാക്‌സികളും ലഭ്യമാണ്. 

മൂന്നു മുതൽ നാല് മണിക്കൂർ സമയം കൊണ്ട് മലമുകളിലേക്ക് എത്തിചേരാൻ കഴിയും. പോകുന്ന വഴിയിലുള്ള ക്ഷേത്രങ്ങൾ സന്ദർശിച്ച്, അല്പസമയം വിശ്രമിച്ചതിനു ശേഷം മുകളിലേക്കുള്ള യാത്ര തുടരാവുന്നതാണ്. 1500 പടികൾ താണ്ടി കഴിയുമ്പോളാണ് സ്റ്റാച്യു ഓഫ് അഹിംസ സ്ഥിതി ചെയ്യുന്നത്. അവിടെ നിന്നും മുന്നോട്ടു പോകുമ്പോൾ മലകൾ രണ്ടായി പിരിയുന്നു. ഇടതു വശത്തേയ്ക്കാണ് തിരിയുന്നതെങ്കിൽ മാംഗിയും വലതു വശത്തേക്കാണ് യാത്രയെങ്കിൽ തുങ്കിയിലും എത്തിച്ചേരാം. മാംഗിയുടെയും  തുങ്കിയുടെയും മുകളിൽ നിന്നുള്ള കാഴ്ച അതിമനോഹരം തന്നെയാണ്. മഞ്ഞുകാലത്തും മഴയുള്ള സമയത്തും മലമുകൾ മുഴുവൻ കോടമഞ്ഞു പൊതിഞ്ഞിരിക്കും. ആ സമയത്തു അവിടം സന്ദർശിക്കുക എന്നതു മറക്കാൻ കഴിയാത്ത അനുഭവമാണ്. 

നൂറു രൂപയാണ് പ്രവേശന ഫീസ്. അടിവാരത്തിൽ നിന്നും ഒരു ടാക്സി വിളിക്കുകയാണെങ്കിൽ ജൈന പ്രതിമ എത്തുന്നതുവരെ വാഹനത്തിൽ സഞ്ചരിക്കാവുന്നതാണ്. അതിനുശേഷം മാത്രം മുകളിലേക്കുള്ള പടികൾ കയറിയാൽ മതിയാകും. സമയവും ആരോഗ്യവും ലഭിക്കണമെന്നുള്ളവർക്കു ഈ വഴിയും പരീക്ഷിക്കാവുന്നതാണ്. പോകുന്ന വഴിയിലുടനീളം കുരങ്ങന്മാർ ഉള്ളതു കൊണ്ടുതന്നെ നടന്നു മുകളിലേക്ക് കയറുമ്പോൾ വടി കയ്യിൽ പിടിക്കാൻ മറക്കരുതെന്ന് അധികൃതർ ഓർമിപ്പിക്കും. 

English Summary:

Discover the Hidden Gem of Mangi Tungi: Actor Dinesh Prabhakar Takes You on a Stunning Trekking Journey

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com