കോട്ടയം എക്സ്പ്ലോർ: കായലിന്റെ മനസ്സറിയാൻ, വിളക്കുമാടത്തുരുത്തിലേക്ക് ഒരു യാത്ര!
Mail This Article
വൈക്കം ടിവി പുരം ശ്രീരാമ ക്ഷേത്രത്തിനു തൊട്ടുപിന്നിലായി വേമ്പനാട്ട് കായലിൽ സ്ഥിതി ചെയ്യുന്ന തുരുത്താണ് വിളക്കുമാടത്തുരുത്ത്. പഴയകാല ജലയാത്രയുടെ ചരിത്രം പറയുന്ന തുരുത്താണിത്. കരയിൽ നിന്ന് 100 മീറ്ററോളം കായലിലൂടെ വള്ളത്തിൽ വേണം തുരുത്തിൽ എത്താൻ. 15 സെന്റോളം വിസ്തൃതിയുള്ള തുരുത്ത് കായൽ കാഴ്ചയിലെ വ്യത്യസ്തതയാണ്.
വൈക്കം ടിവി പുരത്ത് വേമ്പനാട്ടു കായലിലെ തുരുത്ത്. ജല ഗതാഗതത്തെ കൂടുതൽ ആശ്രയിച്ചിരുന്ന കാലത്ത് രാത്രി കാലങ്ങളിൽ കടന്നുപോകുന്ന യാനങ്ങൾക്ക് വഴി അറിയാനും കേവ് വള്ളങ്ങൾ ഇവിടെ അടുപ്പിച്ച് വിശ്രമിച്ച് ഭക്ഷണം ഉണ്ടാക്കി കഴിക്കാനും മറ്റുമായി രാജ ഭരണ കാലത്ത് നിർമിച്ചതാകാം ഈ തുരുത്ത് എന്നു കരുതുന്നു.
∙ ലൊക്കേഷൻ
വൈക്കം ടിവി പുരം തിരുമണി വെങ്കിടപുരം ശ്രീരാമ ക്ഷേത്രത്തിനു പുറകു വശത്ത് കരയിൽ നിന്ന് 100 മീറ്റർ മാറി വേമ്പനാട്ട് കായലിലാണ് വിളക്കുമാടത്തുരുത്ത്.
∙ കാഴ്ചകൾ
15 സെന്റോളം വരുന്ന തുരുത്ത്. ഇവിടെ നിന്നാൽ സമൃദ്ധമായ കായൽക്കാഴ്ചകൾ. അസ്തമയ കാഴ്ചയും മനോഹരം. പഴയ കാലത്തെ ശേഷിപ്പായ തേക്കും തടിയിൽ തീർത്ത വിളക്കുകാലും പഴയ കെട്ടിടത്തിന്റെ അവശിഷ്ടവും കാണാം.
∙ വഴി
കോട്ടയത്ത് നിന്ന്
∙ കോട്ടയം– കുമരകം– ഇടയാഴം– ഉല്ലല– കൊതവറ സ്പിൽവേ– മൂത്തേടത്ത് കാവ് – ടിവിപുരം : 31 കിലോമീറ്റർ
∙ കോട്ടയം– എറ്റുമാനൂർ– തലയോലപ്പറമ്പ്– വൈക്കം– ടിവി പുരം 46 കിലോമീറ്റർ
∙ കോട്ടയം – അതിരമ്പുഴ– നീണ്ടൂർ– ഇടയാഴം– ഉല്ലല– കൊതവറ സ്പിൽവേ– മൂത്തേടത്ത് കാവ് – ടിവിപുരം : 33 കിലോമീറ്റർ
(കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള ദൂരം)
ആലപ്പുഴയിൽ നിന്നു തണ്ണീർമുക്കം വഴി ഇടയാഴം– ഉല്ലല– മൂത്തേടത്ത് കാവ് വഴി ടിവി പുരത്ത് എത്താം. എറണാകുളത്ത് നിന്ന് വൈക്കം എത്തി ടിവിപുരത്ത് എത്താം.
ശ്രദ്ധിക്കേണ്ടത്:
∙ കരയിൽ നിന്ന് 100 മീറ്റോറോളം വള്ളത്തിൽ സഞ്ചരിക്കണം.
∙ വള്ളം നേരത്തെ ഏർപ്പാടക്കണം.
∙ അടിസ്ഥാന സൗകര്യങ്ങൾ ഇല്ല.
നിങ്ങളുടെ നാട്ടിലെ കാഴ്ചകളും കോട്ടയം എക്സ്പ്ലോറിലൂടെ പരിചയപ്പെടുത്താം. വിശേഷങ്ങൾ അയയ്ക്കേണ്ട നമ്പർ: 9846061029