ADVERTISEMENT

നിരവധി ചരിത്രസ്മാരകങ്ങളും പാർക്കുകളും സാംസ്കാരികമായ അനുഭവങ്ങളും സഞ്ചാരികൾക്കു നൽകുന്ന മനോഹരമായ ഒരു നഗരമാണ് ഫിലഡൽഫിയ. അമേരിക്കൻ ഐക്യനാടുകളിലെ പെൻസിൽവേനിയ സംസ്ഥാനത്തെ ഏറ്റവും വലിയ നഗരമാണിത്. ഇവിടെ മിക്കയിടങ്ങളും സൗജന്യമായി സന്ദർശിക്കാവുന്നതും കുറഞ്ഞ ചെലവ് മാത്രം ഉള്ളതുമാണ്. രാജ്യത്തിനും ജനാധിപത്യത്തിനും നിരവധി സംഭാവനകൾ നൽകിയിട്ടുള്ള സ്ഥലം കൂടിയാണ് ഫിലഡൽഫിയ. നഗരത്തിന്റെ ഔദ്യോഗിക സ്വാഗത കേന്ദ്രമായ ഇൻഡിപെൻഡൻസ് വിസിറ്റർ സെന്ററിൽ നിന്ന് നമുക്ക് ഫിലഡൽഫിയയുടെ ചരിത്രം തേടിയുള്ള യാത്ര തുടങ്ങാവുന്നതാണ്. യു എസിന്റെ സ്വാതന്ത്ര്യപ്രഖ്യാപനവും ഭരണഘടന പ്രഖ്യാപനവും നടന്ന ഇൻഡിപെൻഡൻസ് ഹാൾ നിർബന്ധമായും സന്ദർശിക്കേണ്ടത്. ഒരു ഡോളറിന്റെ ടിക്കറ്റ് ഇതിനായി നേരത്തെ ബുക്ക് ചെയ്യാവുന്നതാണ്. യു എസിന്റെ ആദ്യ പ്രസിഡന്റ് ആയതിനു ശേഷം ജോർജ് വാഷിങ്ടൺ ഉദ്ഘാടനം ചെയ്ത ടൂർ കോൺഗ്രസ് ഹാൾ, ലിബർട്ടി ഹാൾ, ഫിലഡൽഫിയയുടെ ചരിത്രത്തിന്റെ അടയാളമായ ലിബർട്ടി ബെൽ സെന്റർ എന്നിവ സന്ദർശിക്കാവുന്നതാണ്.

Philadelphia2
Philadelphia5
Philadelphia4
Philadelphia
Philadelphia3
Philadelphia2
Philadelphia5
Philadelphia4
Philadelphia
Philadelphia3

ഒരു കാലത്ത് യു എസിന്റെ കമാൻഡർ ചീഫുമാരായിരുന്ന ജോർജ് വാഷിങ്ടൺ, ജോൺ ആദംസ് എന്നിവരുടെ എക്സിക്യുട്ടിവ് മാൻഷൻ ആയിരുന്ന പ്രസിഡന്റ്സ് ഹൗസ്, കാർപെന്റേഴ്സ് ഹാൾ തുടങ്ങി നിരവധി ചരിത്ര പ്രധാനമായ സ്മാരകങ്ങൾ കാണാവുന്നതാണ്. ഫിലഡൽഫിയ ഓൾഡ് സിറ്റിയുടെ ഹൃദയത്തിലാണ് ബെഞ്ചമിൻ ഫ്രാങ്ക്ലിൻ നിത്യവിശ്രമം കൊള്ളുന്ന ക്രൈസ്റ്റ് ചർച്ചിന്റെ ബറിയൽ ഗ്രൗണ്ട്. ഇവിടേക്ക് പ്രവേശനം ലഭിക്കാൻ പണം അടയ്ക്കണം. 

അമേരിക്കയിലെ ഏറ്റവും പഴക്കമുള്ള റഡിഡൻഷ്യൽ സ്ട്രീറ്റ് ആയ എൽഫ്രെത്ത്സ് ആലി. ഇവിടെ മനോഹരമായി സംരക്ഷിച്ചിരിക്കുന്ന വീടുകളുടെ കാഴ്ച ആസ്വദിക്കാം. ആദ്യകാല അമേരിക്കൻ കുടിയേറ്റക്കാരുടെ ജീവിതം അറിയാൻ കല്ലു കൊണ്ടുള്ള തെരുവുകളിലൂടെ നടക്കാവുന്നതാണ്. അമേരിക്കയിലെ ജൂതൻമാരുടെ ചരിത്രം പറയുന്ന  വെയ്റ്റ്സ്മാൻ നാഷണൽ മ്യൂസിയം ഓഫ് അമേരിക്കൻ ജ്യൂവിഷ് ഹിസ്റ്ററിയിൽ പ്രവേശനം സൗജന്യമാണ്. കൂടാതെ മറ്റ് നിരവധി ഔട്ട്ഡോർ ആക്ടിവിറ്റികളും അറിയാൻ കഴിയുന്നതാണ്. റിട്ടൻഹൗസ് സ്ക്വയർ, വാഷിങ്ടൺ സ്ക്വയർ, ഫ്രാങ്ക്ലിൻ സ്ക്വയർ, ലോഗൻ സ്ക്വയർ എന്നിവയുൾപ്പെടെ ഫിലഡൽഫിയയുടെ അഞ്ച് യഥാർഥ സ്ക്വയറുകൾ സന്ദർശിക്കാവുന്നതാണ്. ഫിലഡൽഫിയയിലെ സയൻസ് ഹിസ്റ്ററി ഇൻസ്റ്റിറ്റ്യൂട് സൗജന്യമായി സന്ദർശിക്കാം.

English Summary:

Thrifty Travels: Philadelphia on a Budget.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com