ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ഉയരമുള്ള പര്‍വ്വതങ്ങളില്‍ നിന്നും മലകളില്‍ നിന്നും താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടങ്ങള്‍ ഒരുപാടു കണ്ടിട്ടുണ്ട്. എന്നാല്‍ ഭൂമിക്കടിയിലേക്ക് ഒഴുകുന്ന വെള്ളച്ചാട്ടങ്ങള്‍ കണ്ടിട്ടുണ്ടോ? ലോകത്തില്‍ അത്തരത്തിലുള്ള ഏറ്റവും വലിയ വെള്ളച്ചാട്ടം ഉള്ളത് ഇംഗ്ലണ്ടിലാണ്, 'ഗാപിങ് ഗില്‍' എന്നാണ് ഈ വെള്ളച്ചാട്ടത്തിന്‍റെ പേര്. 

ഭൂമിക്കടിയിലേക്ക് തുറക്കുന്ന ഗുഹ

ഇംഗ്ലണ്ടിലെ നോർത്ത് യോർക്ക്ഷെയറിലെ ഒരു പ്രകൃതിദത്ത ഗുഹയാണ് ഗ്യാപ്പിംഗ് ഗിൽ. യോർക്ക്ഷയർ ഡെയ്ൽസ് ദേശീയോദ്യാനത്തിലെ ഇംഗ്ലെബറോ ഗുഹയുടെ അടിവാരത്തിനടുത്തുള്ള ഫെൽ ബെക്ക് അരുവി, ഈ ഗുഹയ്ക്കുള്ളിലേക്ക് ഒഴുകി വെള്ളച്ചാട്ടം പോലെ പതിക്കുന്നു. ഇങ്ങനെ, 100 മീറ്റർ നേരിട്ട് ഗാപ്പിംഗ് ഗിൽ ചേമ്പറിലേക്ക് തന്നെ വീഴുന്നു. 'മഞ്ഞുമ്മല്‍ ബോയ്സ്' സിനിമയില്‍ മഴവെള്ളം ഗുഹയ്ക്കുള്ളിലേക്ക് ഇറങ്ങുന്നത് കണ്ടിട്ടില്ലേ, അതുപോലെ!

1168218422
Image: munro1/istockphoto

ഭൂമിയുടെ ഉപരിതലത്തിലേക്ക് സ്വാഭാവികമായി തുറന്നിരിക്കുന്ന ഏറ്റവും വലിയ ഭൂഗര്‍ഭ അറയാണ് ഇത്. തടസ്സമില്ലാതെ, തുടര്‍ച്ചയായി ഭൂമിയുടെ ഉള്ളിലേക്ക് ഒഴുകുന്ന, ഇംഗ്ലണ്ടിലെ ഏറ്റവും വലിയ വെള്ളച്ചാട്ടവും ഇതുതന്നെ.

പ്രവേശനം വിദഗ്ധര്‍ക്ക് മാത്രം

പൊതുജനങ്ങള്‍ക്ക് സാധാരണയായി ഗുഹയ്ക്കുള്ളിലേക്ക് പ്രവേശനം അനുവദിക്കാറില്ല. എന്നാല്‍ ഇത്തരം ഗുഹകള്‍ക്കുള്ളിലേക്ക് യാത്ര ചെയ്ത് പരിചയമുള്ള ആളുകള്‍ക്ക് വര്‍ഷത്തില്‍ രണ്ടു തവണ ഇവിടെ നടക്കുന്ന വിഞ്ച് മീറ്റിന്‍റെ ഭാഗമാവുകയും ഇതിനുള്ളിലേക്ക് സഞ്ചരിക്കുകയും ചെയ്യാം. ഈ സമയത്ത്, 2,000 ത്തോളം ആളുകളെ ഗുഹയിലേക്ക് ഇറക്കിവിടും. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന രീതിയിലാണ് പരിപാടി. ഇത് സൗജന്യമല്ല, ഫീസ്‌ നല്‍കണം.

ആദ്യം ഇറങ്ങിയ ആള്‍

യുകെയിലെ ഏറ്റവും വലിയ ഗുഹാ ശൃംഖലകളിലൊന്നാണ് ഇംഗ്ലെബറോയുടെ തെക്കൻ ചരിവുകളിലുള്ള ഗേപ്പിംഗ് ഗിൽ. ഇംഗ്ലെബറോ ഗുഹ ഉൾപ്പെടെ, ഏകദേശം 21 കിലോമീറ്റർ നീളവും, 192 മീറ്റർ ആഴവുമാണ് ഗുഹയ്ക്ക് ഉള്ളത്. 1842-ൽ ജോൺ ബിർക്ക്‌ബെക്ക് എന്നയാള്‍ ഏകദേശം 55 മീറ്റർ താഴെവരെ ഇറങ്ങി. പിന്നീട്, 1895 ൽ എഡ്വാർഡ് ആൽഫ്രഡ് മാർട്ടൽ ഇതിന്‍റെ ഏറ്റവും താഴ്ഭാഗം വരെ ഇറങ്ങിച്ചെന്നു. 

ഉള്ളിലേക്ക് കടക്കാന്‍ പലവഴികള്‍

ഗുഹയുടെ ഉള്ളിലേക്ക് കടക്കാന്‍ പല വഴികളുണ്ട്. ഏകദേശം ഇരുപത്തൊന്നു പ്രവേശനകവാടങ്ങള്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. വിവിധ ടണലുകള്‍ വഴി ഇവ തമ്മില്‍ ബന്ധിപ്പിച്ചിരിക്കുന്നു. ജിബ് ടണൽ, ഡിസപ്പോയൻ്റ്‌മെൻ്റ് പോട്ട്, സ്ട്രീം പാസേജ് പോട്ട്, ബാർ പോട്ട്, ഹെൻസ്‌ലേഴ്‌സ് പോട്ട്, കോർക്കീസ് ​​പോട്ട്, റാറ്റ് ഹോൾ, ഫ്ലഡ് എൻട്രൻസ് പോട്ട് എന്നിവയാണ് പ്രധാന പ്രവേശന കവാടങ്ങൾ. പൊതുജനങ്ങളില്‍ നിന്നും തിരഞ്ഞെടുക്കുന്ന വിദഗ്ദ്ധരായ ആളുകള്‍ക്ക് താഴേക്കുള്ള സവാരിക്കായി, ബ്രാഡ്‌ഫോർഡ്, ക്രാവൻ എന്നീ പോട്ട്ഹോള്‍ ക്ലബ്ബുകള്‍ സൗകര്യം ഒരുക്കുന്നു. 

English Summary:

Explore Gaping Gill: The World's Largest Underground Waterfall in England

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com