ADVERTISEMENT

കോട്ടയം മോനിപ്പള്ളി സ്വദേശിയായ മെറിനെ വിദേശത്ത് ഭര്‍ത്താവ് കൊലപ്പെടുത്തിയ വാർത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. യുഎസിൽ നഴ്സായ മെറിനെ ഡ്യൂട്ടി കഴിഞ്ഞ് വരുന്ന സമയത്താണ് ഭർത്താവ് കൊലപ്പെടുത്തിയത്. നമുക്കിടയിൽ ഭര്‍ത്താവിനെ പേടിച്ച് ജീവിക്കേണ്ടി വരുന്ന എത്രയോ സ്ത്രീകൾ ഇപ്പോഴുമുണ്ടെന്ന് ഓർമിപ്പിക്കുകയാണ് മെറിന്റെ കൊലപാതകം. ജീവൻ പണയം  വച്ചാണ് ചിലരെങ്കിലും ജീവിക്കുന്നത്. ഈ അവസരത്തിൽ തന്റെ സുഹൃത്തിനുണ്ടായ അനുഭവം പങ്കുവയ്ക്കുകയാണ് എഴുത്തുകാരി ആൻ പാലി.

ആനിന്റെ കുറിപ്പ് വായിക്കാം

എട്ടു വർഷം മുൻപ് വിദേശത്ത് നേഴ്‌സായി ജോലി ചെയ്ത സുഹൃത്ത്‌ മകളോടൊപ്പം നാട്ടിൽ വന്ന് നിന്നതോർമ്മയുണ്ട്. ഭർത്താവിന്റെ സംശയരോഗമായിരുന്നു കാരണം, ചവിട്ടും ഇടിയും കിട്ടി തിരിഞ്ഞ ഇടതുകൈ പ്ലാസ്റ്ററിട്ടായിരുന്നു അവൾ വീട്ടിലെത്തിയത്.

എന്നിട്ടും കുറച്ച് ദിവസത്തിനുള്ളിൽ ഭർത്താവിനൊപ്പം അവൾ തിരികെപ്പോയി. എന്തിനാണ് അങ്ങനെ ഒരു വിഡ്ഢിത്തം ചെയ്യുന്നതെന്ന് ചോദിച്ചപ്പോൾ, "അതാവുമ്പോൾ തല്ലും ചവിട്ടും കിട്ടുമെന്നേയുള്ളൂ, പിരിഞ്ഞാൽ അയാൾ എങ്ങനെയേലും എന്നേം മോളേം കൊല്ലും." "പോലീസിലറിയിച്ചുകൂടെ?"

"അങ്ങേരു കൊന്ന് കഴിഞ്ഞ് പോലീസ് വന്നിട്ടെന്താ കാര്യം? "\അവൾ പറഞ്ഞതിൽ കൂടുതൽ അനുഭവിച്ചു കഴിഞ്ഞു എന്ന് മനസ്സിലായപ്പോൾ കൂടുതലൊന്നും ചോദിചില്ല.എന്നാലും അവൾ ഭാഗ്യവതിയാ, ഇന്നിപ്പോ കുഞ്ഞിനെ സ്വന്തം വീട്ടിൽ വിട്ട് അന്യദേശത്തു ജോലി ചെയ്യാനെങ്കിലും അവൾക്കു കഴിയുന്നുണ്ട്. പക്ഷെ ആ കുട്ടിയെ കാണുമ്പോൾ ഉള്ളീന്നൊരാന്തൽ വരും, അച്ഛന്റെയും അമ്മയുടെയും സ്നേഹം കിട്ടേണ്ട പ്രായത്തിൽ അമ്മാവന്റെയും ഭാര്യയുടെയും കരുണയിൽ ജീവിക്കേണ്ടി വരുന്നല്ലോ എന്നോർത്ത്...

ക്രൂരനായ ഒരുത്തന്റെ കയ്യിൽ പെട്ട് കുത്തേറ്റു മരിക്കേണ്ടി വന്ന മെറിനെയൊക്കെ ഓർമ്മിക്കുമ്പോൾ അങ്ങനെയൊരു വർത്തയിൽപ്പെടാതെ രക്ഷപ്പെട്ട സുഹൃത്തിനെക്കുറിച്ച് സമാധാനം തോന്നും.തനിക്കിങ്ങനെയൊരു അവസ്ഥ വരുമെന്ന് മെറിനും പലപ്പോഴും തോന്നിയിട്ടുണ്ടാവും.യാതൊരു മനസ്സമാധാനവുമില്ലാതെ എന്തൊരു ഭീതിയിലാവും ആ പാവം ജീവിച്ചിട്ടുണ്ടാവുക !

RIP Dear Merin! May you find peace now!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com