ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

പ്രതിസന്ധികൾ വരുമ്പോൾ നമുക്ക് ചുറ്റും കുറേ മനുഷ്യർ തുണയായുണ്ടാകും എന്നു കരുതുന്നത് അബദ്ധമാണ്. ജീവിതത്തോട് പൊരുതാനുള്ള കരുത്ത് നമ്മൾ സ്വയം ഉണ്ടാക്കിയെടുക്കേണ്ടതാണ് എന്ന തിരിച്ചറിവിൽ നിന്നാണ് ഷിജി സി.ബാലകൃഷ്ണന്റെ 'അമ്മ ഫുഡ് പ്രോഡ്ക്ട്സി'ന്റെ പിറവി. 9 വർഷം മുൻപാണ് ഷിജിയുടെ ഭർത്താവ് മരിക്കുന്നത്. അതിനു ശേഷം വാഹനഷോറൂമിൽ ജോലി ചെയ്താണ് ഷിജി രണ്ടു പെൺമക്കളും പ്രായമായ മാതാപിതാക്കളുമടങ്ങിയ തന്റെ കുടുംബം പുലർത്തിയിരുന്നത്. 

ഇതിനിടയ്ക്കാണ് കൊറോണ പ്രതിസന്ധി വരുന്നത്. ജോലിയില്ലാതായി. വരുമാനം നിലച്ചു. ഷിജിയുടെ മക്കളിലൊരാൾ ഭിന്നശേഷിക്കാരിയാണ്. മകളുടെ ചികിത്സയടക്കം മുടങ്ങുമെന്ന സ്ഥിതിയായി.

മുന്നോട്ട് പോകാൻ ഒരു ബിസിനസിലേക്ക് ഇറങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചെങ്കിലും അതിനുള്ള മൂലധനം എങ്ങനെ കണ്ടെത്തുമെന്നു ഒരു ധാരണയുമില്ലായിരുന്നു. പ്രതിസന്ധി കടുത്തപ്പോൾ വീട്ടിലുണ്ടായിരുന്ന ഒരു ചക്കയെടുത്ത് വറുത്ത് വാട്സാപ് സ്റ്റാറ്റസിട്ടു. ആവശ്യക്കാരെത്തിയതോടെ അതു വിറ്റുപോയി. കൊറോണക്കാലത്തെ ഇടവിട്ടുള്ള ജോലിക്കിടയിലും ഇതു തുടർന്നു. പക്ഷേ വിപണിയിൽ സുലഭമായി ലഭിക്കുന്ന ചക്കവറുത്തത് കൊണ്ട് പിടിച്ചു നിൽക്കാനാവില്ലെന്ന തിരിച്ചറിവിനെത്തുടർന്ന് വ്യത്യസ്തതയെക്കുറിച്ച് ആലോചിച്ചു. അങ്ങനെയാണ് ഓർഗാനിക് പപ്പടങ്ങളിലേക്ക് തിരിയുന്നത്.

Read also: മകന്റെ പരിശീലനം, 68–ാം വയസ്സിൽ ഈ അമ്മ ജിമ്മിലെ സ്റ്റാർ; ഇത് ഫിറ്റ്നസ് മമ്മിയെന്ന് സോഷ്യൽമീഡിയ

ചക്കപപ്പടത്തിലായിരുന്നു തുടക്കം. യുട്യൂബിന്റെയും പരിചയക്കാരുടെയും സഹായത്തോടെ പല റെസിപ്പികളും കണ്ടെത്തി. പിന്നീട് സ്വന്തമായി പരീക്ഷണങ്ങൾ നടത്താൻ തുടങ്ങി. ഇന്ന് ബീറ്റ്റൂട്ട്, ഇഞ്ചി, വെളുത്തുള്ളി, അരിപപ്പടം, ക്യാരറ്റ്, തക്കാളി, കറിവേപ്പില, മല്ലിയില, നാളികേരം, സാമ്പാർ പൗഡർ, മസാലപപ്പടം, കർക്കടകത്തിൽ പത്തില പപ്പടം, ഇഞ്ചി കാന്താരി കറിവേപ്പിലയും ചേർത്ത സ്പെഷൽ പപ്പടം, ഉണക്കച്ചെമ്മീൻ പപ്പടം തുടങ്ങി 15 തരം പപ്പടങ്ങൾ വിൽക്കുന്നുണ്ട്. ഉഴുന്ന്, അപ്പക്കാരം എന്നിവ ചേർക്കാത്തതാണ് ഈ പപ്പടമെന്നു ഷിജി പറയുന്നു. 6 മാസം വരെ കേടുകൂടാതെയിരിക്കും. ആരെയും ആശ്രയിക്കാതെ കുഞ്ഞുങ്ങളെ വളർത്താൻ കഴിയുന്നതിന്റെ അഭിമാനം, തന്റെ വളർച്ചയുടെ സൂത്രവാക്യം അതാണെന്നുറപ്പിക്കുന്നു ഷിജി.

Read also: 'സിനിമയിൽ കണ്ടതു പോലെ നമുക്ക് ചുംബിച്ചാലോ?'; കുട്ടിക്കാലത്ത് നേരിട്ട ലൈംഗിക ചൂഷണത്തെപ്പറ്റി കൽക്കി

Content Summary: Woman struggled after husband passes away, now selling 15 varieties of pappadam

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com