ADVERTISEMENT

പത്തനംതിട്ട ജില്ലയിൽ അടൂർ നടുത്തായി മലമേക്കരയിൽ   സ്ഥിതി ചെയ്യുന്ന  നൂറ്റാണ്ടുകളുടെ ചരിത്രമുള്ള   അതിപുരാതനമായ ഒരു കളരീ ക്ഷേത്രം ആയിരുന്നു മുള്ളുതറയിൽശ്രീ ഭദ്രാദേവി  കരിംകാളി മൂർത്തി ദേവി ക്ഷേത്രം . പുരാതന കാലം മുതൽ, കളരി,ആയുർ വേദം, ജ്യോതിഷം, വൈദ്യം,എഴുത്ത്കളരി തുടങ്ങിയ മേഖലയിലുള്ള  ഗണകർ ഈ ക്ഷേത്രത്തിലുണ്ടായിരുന്നു. പ്രധാന  പ്രതിഷ്ഠകളായ  ഭദ്രകാളിയെയും കരിം കാളി മൂർത്തിയെയും    ത്രിപുരസുന്ദരിയായിട്ടാണ്   സങ്കല്പിച്ചു പോരുന്നത്. കൂടാതെ "സരസ്വതി, ലക്ഷ്മി, ദുർഗ്ഗ" തുടങ്ങി മൂന്ന് സങ്കല്പങ്ങളിലും ആരാധിക്കുന്നു. ഗണപതി, യോഗീശ്വരൻ, ബ്രഹ്മരക്ഷസ്സ്യ, ക്ഷിത്തറ , ബ്രഹ്മണി മാതാവ് ,മറുത, വേദാളം , നാഗരാജാവ് ,നാഗയക്ഷിയമ്മ , നാഗശ്രേഷ്ഠൻ, മണിനാഗം ഇവയെല്ലാം ഈ ക്ഷേത്രത്തിലെ ഉപപ്രതിഷ്ഠകളാണ് .  

 

Appindi-vilakku-845

മുള്ളുതറ ദേവി ക്ഷേത്രം കേരളത്തിലെ പ്രധാന ഭദ്രകാളീ,കരിം കാളീ   ക്ഷേത്രങ്ങളിൽ ഒന്നാണ്. ദേവിയുടെ ഉടവാൾ വെളിച്ചപ്പാടിന് തുല്യമായി കരുതിപ്പോരുന്നു. ഭദ്രകാളീ പ്രതിഷ്ഠ കൃഷ്ണശീലയിലും  കരിം കാളി മൂർത്തീ പ്രതിഷ്ഠ  കണ്ണാടിശിലയിലുമാണെന്നതാണ്  ക്ഷേത്രത്തിൻറെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന്. പ്രധാന ക്ഷേത്രം  കൂടാതെ തെക്കും കിഴക്ക്‌ കാവും (ആതിരിക്കൽക്കാവ്)  അനുബന്ധമായി സ്ഥിതി ചെയ്യുന്നു.  ശിലാപ്രതിഷ്ഠയിൽ   മലരും പാലും പഴവും അപ്പം, പായസം അല്ലാതെ മറ്റൊന്നും നിവേദിക്കാറില്ല. മറ്റു നിവേദ്യങ്ങളും  സാധാരണ പൂജകളും ഉപദേവ പ്രതിഷ്ഠകളൾക്കാണ്  നടത്തപ്പെടുന്നത്. എല്ലാ ഭദ്രകാളീക്ഷേത്രങ്ങളെയും പോലെ  യക്ഷിയമ്മയുടെ പ്രതിഷ്ഠയും ഇവിടെ കാണാം.                                                                                                 

 

ഉത്സവത്തിന്റെ ഭാഗമായി  കളംമെഴുത്തും പാട്ടും ഈ ക്ഷേത്രത്തിൽ നടത്തി വരുന്നു.  സർവൈശ്വര്യത്തിനു വേണ്ടിയാണ്  കളംമെഴുത്തും പാട്ടും വഴിപാടായി സമർപ്പിക്കുന്നത് . മറ്റൊരു പ്രധാന ചടങ്ങാണ്  ഗുരുതി (ഗുരുസി).ഐശ്വര്യത്തിനും അഭിവൃദ്ധിക്കും വേണ്ടി സമർപ്പിക്കുന്ന  അനുഷ്ഠാനകലയാണ്‌ കുത്തിയോട്ടവും ചുവടും പാട്ടും. മഹിഷാസുരനുമായുള്ള യുദ്ധത്തിൽ ദേവിയുടെ വിജയം ആഘോഷിക്കുന്ന പരാശക്തിയുടെ ഭടന്മാർ ആണ് കുത്തിയോട്ടക്കാർ എന്നാണ് സങ്കല്പം.‌പ്രസിദ്ധമായ പൊങ്കാല വഴിപാടും കുംഭ മാസവും ക്ഷേത്രത്തിൽ  വിശേഷമാണ് . 

temple

 

 

ജീവിതഎഴുന്നെളളിപ്പും ആപ്പിണ്ടി വിളക്കും

 

ഭക്തർ സമർപ്പിക്കുന്ന  മറ്റു പ്രധാന വഴിപാടുകളാണ് ജീവിതഎഴുന്നെളളിപ്പും ആപ്പിണ്ടി വിളക്കും ചുറ്റു വിളക്കും .  ആപ്പിണ്ടി വിളക്ക് വഴിപാട് വളരെ പ്രസിദ്ധിയാർജിച്ചതാണ്. ഭക്തർ എട്ടോ പതിനാറോ ദിവസം വ്രതം എടുത്താണ് ആപ്പിണ്ടി വിളക്കെടുക്കുന്നത്. ഉത്സവ സമയത്ത് രാത്രിയിലാണ് ജീവിത എഴുന്നെള്ളത്ത് നടക്കുന്നത്. തടികൊണ്ടുള്ള കണ്ണാടി ബിംബമാണ് ‘ജീവിത’. ഇതിൽ  തകിടും സ്വര്‍ണാഭരണങ്ങളും പട്ടുംകൊണ്ട് അത് അലങ്കരിക്കും. ജീവിത ഒരു തണ്ടില്‍ പിടിപ്പിക്കുന്ന പതിവുണ്ട്. അത് രണ്ട് ബ്രാഹ്മണര്‍കൂടി എഴുന്നള്ളിച്ച് ആഘോഷപൂര്‍വം ഭവനങ്ങളിലെല്ലാം  പോയി  നാട് ചുറ്റും . ഭക്തർ  നെല്ലും അരിയും കൊണ്ട് പറ  വച്ച് സ്വീകരിക്കും. ആറാട്ട് കഴിഞ്ഞുതിരിച്ചു  ക്ഷേത്രംത്തിൽ എത്തി ചേരുമ്പോളാണ് താലപ്പൊലിയുടെ അകമ്പടിയോടെ  ആപ്പിണ്ടി വിളക്ക് വഴിപാട് ദേവിക്ക് സമർപ്പിക്കുന്നത്. ആപ്പിണ്ടി വിളക്കാലാണ് ദേവിയെ സ്വീകരിക്കുന്നത്.

 

 

നാഗപ്രീതിക്കായി പുള്ളുവൻപാട്ട്

 

മറ്റൊരു ചടങ്ങാണ് പുള്ളുവൻ പാട്ട്.നാഗങ്ങളെ പ്രീതിപ്പെടുത്തുവാൻ വേണ്ടിയാണ് ഈ വഴിപാട്. സര്‍പ്പം തുള്ളല്‍, പുള്ളുവൻ പാട്ട്,നാഗ പാട്ട്, സർപ്പപാട്ട് എല്ലാം തന്ന മുള്ളുതറ ദേവി ക്ഷേത്രത്തിൽ നടത്തി വരുന്നു.അന്നദാനം,കാളി പൂജ, ദേവി പൂജയും, ഭഗവതി സേവ, ശത്രുസംഹാരാർച്ചന, നൂറും പാലും നേദിക്കൽ, ഗണപതി ഹോമം, അർച്ചന തുടങ്ങിയവയാണ്‌ ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com