ADVERTISEMENT

പഴമക്കാർ പറയുന്ന ഒരു ചൊല്ലാണ്  ' കുളികഴിഞ്ഞാൽ കുറി തൊടണം ' എന്ന് . ഇതിനു പിന്നിൽ ചില കാരണങ്ങൾ ഉണ്ട് . ഹൈന്ദവവിശ്വാസപ്രകാരം ചന്ദനം ,ഭസ്മം , മഞ്ഞൾ , കുങ്കുമം എന്നിവയാണ് സാധാരണയായി കുറി തൊടാറുള്ളത് . ഭസ്മം ശിവപ്രീതികരവും  ചന്ദനം വിഷ്ണുപ്രീതികരവും കുങ്കുമം ശക്തി പ്രീതികര വുമാണ്. ഭസ്മം ധരിച്ച് അതിൽ കുങ്കുമം ധരിക്കുന്നത് ശിവശക്തിപ്രതീകവും  ചന്ദനം തൊട്ട്  അതിൽ കുങ്കുമം ധരിക്കുന്നതു വിഷ്ണുലക്ഷ്മീപ്രതീകവും ഭസ്മവും ചന്ദനവും തൊട്ട് അതിനു നടുവിൽ കുങ്കുമം ധരിക്കുന്നതു ത്രിപുരസുന്ദരീപ്രതീകമാണ് .

ഭസ്മം


രാവിലെ ഉണർന്നയുടനെ കുളിച്ചു ശുദ്ധമായോ   കൈകാൽമുഖം കഴുകി വന്നോ  പൂമുഖത്ത് തൂക്കിയിട്ടിരിക്കുന്ന ഭസ്മക്കുട്ടയിൽ നിന്നും ഒരുപിടി ഭസ്മം എടുത്തു  തൊടുന്നത് പഴമക്കാരുടെ ഒരു പതിവായിരുന്നു. രാവിലെ നനച്ചും സന്ധ്യാ നേരങ്ങളിൽ നനയ്ക്കാതെയും വേണം ഭസ്മം തൊടാൻ. നനഞ്ഞ  ഭസ്മത്തിന് ശരീരത്തിൽ അമിതമായുള്ള ഈർപ്പത്തെ വലിച്ചെടുക്കാനും നനയ്ക്കാത്ത ഭസ്മത്തിന് അണുക്കളെ നശിപ്പിക്കാനും ഉള്ള കഴിവുണ്ട്. ചുരുക്കത്തിൽ പവിത്രമായ ഭസ്മത്തിന് ഔഷധഗുണവുമുണ്ട്‌. സ്ത്രീകൾ ഭസ്മം നനച്ചു തൊടാൻപാടില്ല .

ചന്ദനം

വിദ്യയുടെ സ്ഥാനം കൂടിയായ  നെറ്റിത്തടത്തിൽ ചന്ദനം ധരിക്കുന്നതിലൂടെ  ശരീരത്തിലെ ആജ്ഞാചക്രത്തിനു ഉണർവ് നൽകാനും മനസ്സിനെ നൈർമല്യമുള്ളതാക്കാനും  സഹായിക്കുന്നു . കൂടാതെ  ചന്ദനം തണുപ്പ് നൽകുന്ന വസ്തുവായതിനാൽ ശരീരത്തിലെ താപനിലയെ സ്ഥിരമായി നിലനിർത്താൻ സഹായിക്കുന്നു . ചന്ദനം ചാര്‍ത്തുന്നത് ഉറക്കകുറവെന്ന വില്ലനെ അകറ്റി നിര്‍ത്താനും  സഹായിക്കും എന്നാണ് പറയപ്പെടുന്നത് .

കുങ്കുമം


 മഞ്ഞളും നാരങ്ങാനീരും പ്രേത്യേകാനുപാതത്തിലെടുത്തുണ്ടാക്കുന്ന തിലകം ചാര്‍ത്താനുപയോഗിക്കുന്ന വസ്തുവാണു കുങ്കുമം . ഇത്തരത്തിലുണ്ടാക്കിയ കുങ്കുമം നെറ്റിയില്‍ തൊടുന്നത് തലവേദന മാറാന്‍ ഉപകരിക്കും. ധാരാളം ഞരമ്പുകളും രക്തധമനികളും ഒരുമിക്കുന്ന സ്ഥാനമായതിനാലാണ് ഭ്രൂമധ്യത്തിലുള്ള മസ്സാജിങ്ങിനും കേവലം ഒരു തിലകക്കുറി ചാര്‍ത്തിനുമൊക്കെ തലവേദനയേ ശമിപ്പിക്കാനാവുന്നത്. മാത്രവുമല്ല ചുവന്ന വര്‍ണത്തിന് പോസിറ്റീവ് എനര്‍ജി പ്രസരിപ്പിക്കുവാനാവും എന്നും കരുതപ്പെടുന്നുണ്ട്. പഴമക്കാരുടെ വിശ്വാസപ്രകാരം കുങ്കുമം തൊടുന്നത് ആരോഗ്യത്തിനും പോസിറ്റീവ് എനര്‍ജിക്കും നല്ലതാണ്.

English Summary : Wearing Sacred Mark on the Forehead Benefits

Get FREE HOROSCOPE in 30 seconds

Name & Gender
Please enter name
Birth Details
Enter date of birth in the given format
Enter time in the format shown
Please enter place
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com