ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ശരീരാവയവങ്ങളുടെ പ്രത്യേകതകൾ ഒരു വ്യക്തിയുടെ സ്വഭാവവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് ലക്ഷണശാസ്ത്രം പറയുന്നത്. ഇതനുസരിച്ച്  ചെവികളുടെ പ്രത്യേകതകൾ നോക്കി വ്യക്തിയുടെ സ്വഭാവമറിയാം എന്നാണ് ശാസ്ത്രത്തിന്റെ അനുമാനം.  

 

ചെറിയ ചെവികൾ ബഹുമാനം, മര്യാദ, പ്രതിപത്തി എന്നിവയെയാണ് പ്രതിനിധാനം ചെയ്യുന്നത്. അതിനർത്ഥം ചെറുചെവികളുടെ ഉടമകൾ ഈ ഗുണഗണങ്ങൾ നിറഞ്ഞവരായിരിക്കുമെന്നു തന്നെയാണ്. 

 

ചെവിയുടെ മാംസളമായ താഴ്ഭാഗം തടിച്ചാണിരിക്കുന്നതെങ്കിൽ ഇത്തരക്കാരിൽ വികാര വിചാരങ്ങൾ 

ശക്തമായിരിക്കും. ചെവിയുടെ താഴ്ഭാഗത്തിന്   വൃത്താകൃതിയാണെങ്കില്‍  ബന്ധങ്ങള്‍ക്ക്  വില കല്പിക്കുന്നവരായിരിക്കും .കാതിന്റെ അഗ്രഭാഗം തടിച്ചതും ഉയർന്നതുമായുള്ളവർ നിർബന്ധബുദ്ധിയുള്ളവരാണ്.

 

 

തീരെ ചെറിയ ചെവികളുടെ ഉടമകൾ ലജ്ജാലുക്കളും  വിനയകുലീനരും ഉൾവലിഞ്ഞ പ്രകൃതത്തിനുടമകളുമായിരിക്കും. നീളം കൂടിയതും നേരിയതുമായ ചെവികളുള്ളവരും സമാനമായ സ്വഭാവസവിശേഷതകൾ വർധിതരീതിയിൽ പ്രകടിപ്പിക്കുന്നവരായിരിക്കും. ഇടത്തരം വലുപ്പമുള്ള കർണങ്ങളുള്ളവർ ഊർജസ്വലരും നിശ്ചയദാർഢ്യം പ്രകടിപ്പിക്കുന്നവരുമായിരിക്കും. വലുപ്പമേറിയ ചെവികളും മാംസളമായ ചെവിയുടെ കീഴ്ഭാഗവുമുള്ളവർ കർക്കശക്കാരും അതിനൊപ്പം തന്നെ സുഖലോലുപതയിൽ കഴിയാൻ ഇഷ്ടപ്പെടുന്നവരുമായിരിക്കും. ശക്തരും ധീരരും ഊർജസ്വലരുമായിരിക്കും   കൂർത്തുനിൽക്കുന്ന ചെവികളുള്ളവർ. പൊതുവെ വലിയ ചെവിയുള്ളവർ  സമൂഹത്തിൽ  ശോഭിക്കുന്നവരായിരിക്കും.

 

കശുവണ്ടിയുടെ ആകൃതിയോടും മാംസളവുമായ ചെവിയുള്ളവർ  സൽസ്വഭാവിയും ധർമനിഷ്ഠരുമായിരിക്കും. ഉള്ളിലേക്ക് മടങ്ങിയ രീതിയിൽ ചെവിയുള്ളവർ സംസാരപ്രിയരായിരിക്കും .പൊതുവെ വിടർന്ന ചെവിയുള്ളവർ  കലാകാരന്മാർ ആയിരിക്കും. 

English Summary : Ear Shape Tells your Nature

Get FREE HOROSCOPE in 30 seconds

Name & Gender
Please enter name
Birth Details
Enter date of birth in the given format
Enter time in the format shown
Please enter place
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com