ജാതകത്തിൽ ഈ യോഗമുണ്ടോ? എങ്കിൽ കലാപരമായി മുന്നിലായിരിക്കും

Mail This Article
ജാതകത്തിൽ ‘ആയുഷ്മാൻ’ നിത്യയോഗമുള്ളവർ കലാപരമായ കാര്യങ്ങളിൽ താൽപര്യം ഏറെയുള്ളവരായിരിക്കും. ഭാവനാത്മകമായ സൃഷ്ടികളിലൂടെ ഇവർ പ്രശസ്തരാകാം, കവിത, സംഗീതം ഇവയിൽ ഉള്ള കഴിവുകൾ വേണ്ടതുപോലെ പ്രയോജനപ്പെടുത്താന്‍ ശ്രദ്ധിക്കണം. ആ രംഗങ്ങളിലെ കലാകാരന്മാരായോ അധ്യാപകരായോ മാറാനുള്ള യോഗം ഇവർക്കുണ്ട്. ഇഷ്ടമുള്ള വിഷയങ്ങളിൽ ആഴത്തിൽ അറിവു നേടാനും അതു പകര്‍ന്നു കൊടുക്കാനും ഇവർക്കു കഴിയും.
തികഞ്ഞ സൗന്ദര്യാസ്വാദകരും അഭിമാനികളുമായിരിക്കും. ഇവർ അതിരു വിടുന്ന അഭിമാനബോധത്തിന്റെ പേരിൽ അവസരങ്ങൾ നഷ്ടപ്പെടുത്താതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
ദീര്‍ഘായുസ്സും ആരോഗ്യവും ഇവർക്കു സ്വന്തമായിരിക്കും. പുത്രനെക്കൊണ്ട് ഗുണഫലവും യോഗഫലമായി പറയുന്നു. പക്വതയും സമചിത്തതയും ഉള്ള ഇവർ വലിയ ആരവങ്ങളില്ലാതെ ശത്രുജയം നേടുന്നതിൽ സമർഥരാണ്.
ആകർഷകത്വമാർന്ന പെരുമാറ്റം സമൂഹസമക്ഷത്തിൽ ആദരം നേടിത്തരും. പ്രലോഭനങ്ങളിൽ അകപ്പെടാതെ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ പ്രത്യേകം ശ്രദ്ധിക്കണം.
English Summary : Ayushman Nithya Yoga in Horoscope