ADVERTISEMENT

ഇന്ന് സവിശേഷമായ നാഗപഞ്ചമി ദിനം. ശ്രാവണ മാസത്തിലെ അഞ്ചാം ദിവസമായ ശുക്ല പക്ഷ പഞ്ചമിയാണ് നാഗ പഞ്ചമിയായി ആചരിക്കുന്നത്. യമുന നദിയിൽ കാളിയ മർദ്ദനത്തിൽ കൃഷ്ണ ഭഗവാൻ കാളിയനെ വധിച്ചു വിജയം നേടിയ ദിവസമാണ് നാഗ പഞ്ചമിയായി ആചരിക്കുന്നത് എന്ന് വിശ്വസിക്കപ്പെടുന്നു.  നാഗദൈവങ്ങളെ പൂജിച്ച് പ്രീതി വരുത്തുന്നതിന് ഏറ്റവും ഉചിതമായ സമയമായി ശ്രാവണമാസത്തിലെ  ശുക്ല പഞ്ചമിയെ കണക്കാക്കുന്നു. ഇതേ ദിവസം തന്നെയാണ് നാഗങ്ങളുടെ മുഖ്യ ശത്രുവായി കരുതപ്പെടുന്ന പക്ഷി രാജന്റെ പ്രീതിക്കായി  ഗരുഢപഞ്ചമിയും ആചരിക്കുന്നത്. നാഗങ്ങളും ഗരുഢനും തമ്മിലുള്ള വൈരം ഇല്ലാതായ ദിവസമാണിതെന്നതാണ്  ഇതിനു പിന്നിലുള്ള ഐതിഹ്യം  . 

 

ഈ ദിവസം ഗരുഡനെ പ്രീതിപ്പെടുത്തിയാൽ നാഗങ്ങളുമായുള്ള ശത്രുത കുറയുമെന്നും അങ്ങിനെ നാഗങ്ങളുടെ വംശം സംരക്ഷിക്കപ്പെടുമെന്നും കരുതപ്പെടുന്നു. നാഗ പഞ്ചമി സംബന്ധമായ മറ്റൊരു വിശ്വാസം ഇതാണ് . തക്ഷകൻറെ കടിയേറ്റു പരീക്ഷിത്തു കൊല്ലപ്പെടുകയാൽ കലി പൂണ്ട മകൻ ജനമേജയൻ പ്രപഞ്ചത്തിലുള്ള നാഗ വർഗ്ഗങ്ങളെ ഉന്മൂലനം ചെയ്യുവാൻ വേണ്ടി സർപ്പ സത്ര യാഗം ചെയ്യുന്നു.

യാഗത്തിലെ അഗ്നി കുണ്ഡത്തിൽ കോടാനുകോടി നാഗങ്ങളെ എരിക്കുന്നു. എന്നാൽ അസ്തികൻ ഇടപെട്ടു യാഗത്തിലെ തീ അണക്കുകയും, തക്ഷകനടക്കം ബാക്കിയുള്ള നാഗങ്ങളെ വംശ നാശത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നുവെന്നും ഇത് സംഭവിച്ച ദിവസം ശ്രാവണ ശുക്ല പക്ഷ പഞ്ചമി ആയിരുന്നുവെന്നും അത് കൊണ്ട് തന്നെ അന്ന് മുതൽ നാഗങ്ങളുടെ ക്ഷേമത്തിനായി നാഗ പഞ്ചമി ആഘോഷിക്കുന്നുവെന്നും വിശ്വാസം നിലവിലുണ്ട്.

 

അനന്തൻ ,ശേഷൻ , വാസുകി, തക്ഷകന്‍, കാര്‍ക്കോടകന്‍, കാളിയന്‍, ഗുളികന്‍, പത്മന്‍, മഹാപത്മന്‍, ശംഖ പാലൻ തുടങ്ങിയ   നാഗദേവതകളെയാണ് നാഗ പഞ്ചമി ദിവസം പൂജിക്കുകയും ഉപചരിക്കുകയും ചെയ്യുന്നത്. നാഗപഞ്ചമി ദിവസം നാഗപൂജയും, നാഗത്തിനു പാലൂട്ടുകയും ചെയ്താൽ ജന്മാന്തരങ്ങളായുള്ള നാഗ ശാപങ്ങൾ എല്ലാം തീരുന്നുവെന്നും വിശ്വാസം .

 

 ഈ ദിവസം ശാരീരിക ശുദ്ധി പാലിച്ച് വീടും പരിസരവും ശുചിയാക്കി നാഗദൈവങ്ങളെ  മനസ്സാ പ്രാർഥിച്ചാൽ അവർ തൃപ്തരായി സർവ ഐശ്വര്യങ്ങളും നൽകും എന്ന് കരുതപ്പെടുന്നു . 

 

English Summary : Significance of Naga Panchami Day

 

 

Get FREE HOROSCOPE in 30 seconds

Name & Gender
Please enter name
Birth Details
Enter date of birth in the given format
Enter time in the format shown
Please enter place
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com