ADVERTISEMENT

മനുഷ്യജീവിതത്തിന് അനുകൂലമായി വീടിനെ ചിട്ടപ്പെടുത്തിയെടുക്കുന്നതിനുള്ള മാർഗങ്ങളാണ് വാസ്തുശാസ്ത്രത്തിൽ  പ്രതിപാദിക്കുന്നത്.അതിൽ  ഏറ്റവും  പ്രധാനമാണ് വീടിന്റെ ദർശനം .വീടിന്റെ ദർശനത്തെ സംബന്ധിച്ചു പല അബദ്ധ ധാരണകളും  ഉണ്ടാവാറുണ്ട് . ഗൃഹം നിർമ്മിക്കാനുദ്ദേശിക്കുന്ന ഭൂമിയുടെ കിടപ്പു മനസ്സിലാക്കാതെ കിഴക്കോട്ടു തന്നെ ദർശനം വേണമെന്ന് ശഠിക്കുന്നവരും കുറവല്ല.  വാസ്തു അനുശാസിക്കുന്നതെന്തെന്നു മനസ്സിലാകാതെ പല അബദ്ധങ്ങളിലും ചാടുന്നവരുമുണ്ട്. പ്രകൃതിയുടെ ഊർജ്ജ പ്രവാഹത്തിനനുസൃതമായി  ഗൃഹനിർമ്മാണം നടത്തുക എന്നാണു വാസ്തു എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

 

മഹാദിക്കുകളായ  കിഴക്ക്,പടിഞ്ഞാറ് ,വടക്ക്‌,തെക്ക് എന്നീ നാല് ഭാഗത്തേക്കും  ദർശനം ആവാം . തെക്കോട്ടു പടിയിറങ്ങുന്നത് ഉചിതമല്ലാത്തതിനാൽ തെക്കോട്ടു ദർശനമുള്ള ഭവനത്തിലെ പ്രധാനവാതിൽ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ വയ്ക്കാവുന്നതാണ്. കോൺതിരിഞ്ഞുള്ള ദിക്കിലേക്ക് അതായതു തെക്ക് കിഴക്ക് ,വടക്ക്‌ കിഴക്ക് ,തെക്ക് പടിഞ്ഞാറ് ,വടക്ക്‌ കിഴക്ക് എന്നീ ദിശകളിലേക്ക് വീടിന്റെ ദർശനം പാടില്ല.

 

 

വാസ്തുവിദ്യപ്രകാരം വീടിൻറെ ദർശനമനുസരിച്ചു മുറികളുടെ സ്ഥാനങ്ങളിൽ മാറ്റം വരുന്നില്ല . ദർശനം ഏതു ദിക്കിലേക്കായാലും മുറികൾക്കു പൊതുവായ സ്ഥാനമാണ് അനുശാസിക്കുന്നത് . കിഴക്കു ദർശനമായുള്ള വീടിൻറെ രൂപകല്പനയിലും ക്രമീകരണത്തിലും ധാരാളം സ്വാതന്ത്യ്രമുണ്ടാകും. വടക്കു ദിക്കും ഏറെക്കുറെ കിഴക്കു ദിക്കുപോലെത്തന്നെയാണ്. എന്നാൽ, തെക്ക്, പടിഞ്ഞാറ് ദിക്കുകളിലേക്കു ദർശനമായുള്ള വീടിൻറെ രൂപകല്പനയിൽ ചില പരിമിതികളുണ്ട്.

 

 

വഴി , പുഴ ,ക്ഷേത്രം ,കുന്നുകൾ എന്നിവയെല്ലാം വീടിന്റെ ദർശനത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ ആണ്. വീട് നിർമ്മിക്കാനുദ്ദേശിക്കുന്ന ഭൂമിയുടെ അടുത്തായി വഴി , പുഴ ,ക്ഷേത്രം ,കുന്നുകൾ എന്നിവയുണ്ടെങ്കിൽ ആ ഭാഗത്തേക്ക് അഭിമുഖമായി വീടുപണിയുന്നതാണ് ഉത്തമം. പ്രധാന വാതിലിന്റെ പുറത്തേക്കുള്ള ദർശനം വീടിന്റെ  ദർശനമാണെന്നു തെറ്റിദ്ധരിക്കപ്പെടാറുണ്ട്. പ്രത്യേകിച്ച് ആകൃതിയില്ലാത്ത  ഭൂമി ചതുരാകൃതിയിലോ സമചതുരാകൃതിയിലോ കെട്ടിതിരിച്ച ശേഷമേ സ്ഥാന നിർണ്ണയം നടത്താവൂ .

 

 

Get FREE HOROSCOPE in 30 seconds

Name & Gender
Please enter name
Birth Details
Enter date of birth in the given format
Enter time in the format shown
Please enter place
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com