ADVERTISEMENT

 ചൈത്രമാസത്തിലെ പൗർണമി ദിനമാണ് ഹനൂമദ്‌‌ ജയന്തി. ഇതനുസരിച്ച് ഹനൂമാൻ സ്വാമിയുടെ  ജന്മദിനമായ ഹനൂമദ്‌‌ ജയന്തി ഏപ്രിൽ 27 ചൊവ്വാഴ്ച വരുന്നു .  മേടമാസത്തിലെ പൗർണമിയും ചൈത്രപൂർണിമയും ഒന്നിച്ചു വരുന്നതിനാൽ ഈ വർഷത്തെ ഹനൂമദ്‌‌ ജയന്തി വ്രതാനുഷ്ഠാനം അത്യുത്തമമാണ് .അന്നേദിവസം ഹനൂമാൻ സ്വാമിക്ക് സമർപ്പിക്കുന്ന വഴിപാടുകൾക്കും പ്രാർഥനകൾക്കും സവിശേഷ ഫലസിദ്ധിയുണ്ടെന്നാണ് വിശ്വാസം. ഹനൂമദ്‌പ്രീതിക്കായി ശ്രീരാമചന്ദ്രനെ ഈ ദിവസം ഭജിക്കുന്നത്‌ ഏറ്റവും ഉത്തമമാണ്‌.

 

 

 

 ശനിദശ, ശനിയുടെ  അപഹാരം, കണ്ടകശ്ശനി, അഷ്ടമശ്ശനി, ഏഴരശ്ശനി തുടങ്ങിയ ദോഷ കാലങ്ങള്‍ അനുഭവിച്ചു വരുന്നവരും തൊഴില്‍ക്ലേശങ്ങള്‍ അനുഭവിക്കുന്നവരും ദോഷ  ശാന്തിക്കായി ഹനൂമദ്‌ ജയന്തി ദിനത്തിൽ വ്രതം അനുഷ്ഠിക്കാവുന്നതാണ്.ഹനൂമദ്‌‌ഭക്തരെ ശനിദോഷം ബാധിക്കില്ലെന്നു ശനിദേവൻ ഉറപ്പു നൽകിയിട്ടുണ്ടെന്നാണു പുരാണത്തിൽ പറയുന്നത്.

 

 

 

പൂര്‍ണ ഉപവാസമോ ഒരിക്കലോടെയോ  (ഒരുനേരം മാത്രം അരിയാഹാരം) വ്രതം അനുഷ്ഠിക്കാം . സാധ്യമെങ്കിൽ ഹനൂമദ്‌ക്ഷേത്ര ദര്‍ശനം നടത്തി പ്രാര്‍ഥിക്കുകയും വഴിപാടുകൾ സമർപ്പിക്കുകയും ചെയ്‌താല്‍  വായൂവേഗത്തിൽ ഫലം ലഭിക്കുന്നതാണ്. വ്രതദിനത്തിലും തലേന്നും ശരീരശുദ്ധി നിര്‍ബന്ധമാണ്‌. എണ്ണ തേച്ചുകുളി ,  പകലുറക്കം എന്നിവ  പാടില്ല 

 

 

 

ഹനൂമാൻ സ്വാമിക്ക് ഏറ്റവും പ്രധാനപ്പെട്ട വഴിപാടാണ് വെറ്റിലമാലസമർപ്പണം. വെറ്റിലമാല സമർപ്പിച്ചു  പ്രാർഥിച്ചാൽ സർവകാര്യവിജയവും സമൃദ്ധിയുമാണ് ഫലം. നെയ്‌വിളക്ക് ,സിന്ദൂരം എന്നിവ സമർപ്പിക്കുന്നതും ഉത്തമമാണ്. രോഗദുരിതങ്ങൾ തീരാൻ തുളസിമാലസമർപ്പണം ഉത്തമമത്രേ .കദളിപ്പഴം നിവേദ്യമായി സമർപ്പിക്കാവുന്നതാണ്. 

 

 

 

ഈ  ദിനത്തിൽ ഹനൂമാൻ ചാലിസ പാരായണം ചെയ്യുന്നതും ശ്രവിക്കുന്നതും  സവിശേഷമാണ്. ഭയപ്പെടുത്തുന്ന ചിന്തകൾ അകറ്റാനും ദുഃസ്വപ്നം കാണാതിരിക്കാനും ചാലിസ ജപം നന്ന്. ഹനൂമാൻ ചാലിസയുടെ പ്രാരംഭ ശ്ലോകങ്ങൾ  ജപിക്കുന്നതിലൂടെ ഈജന്മത്തിലും കഴിഞ്ഞ ജന്മത്തിലും ചെയ്ത പാപങ്ങളിൽനിന്നു മോചനം ലഭിക്കുമെന്നാണ് വിശ്വാസം. ഉത്തമഭക്തിയോടെ ജപിച്ചാൽ തന്റെ ഭക്തനെ യാതൊരുവിധത്തിലുള്ള ക്ലേശങ്ങളിലും അകപ്പെടാതെ ഹനൂമാൻ സ്വാമി കാത്തുരക്ഷിക്കും എന്നാണ് പറയപ്പെടുന്നത്. ആഗ്രഹപൂർത്തീകരണത്തിന് ഏറ്റവും ഉത്തമമാർഗമാണത്.

 

ഹനൂമൽ സ്തുതി

 

 

മനോജവം മാരുത തുല്യവേഗം

 

ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ഠം

 

വാതാത്മജം വാനരയൂഥ മുഖ്യം

 

ശ്രീരാമ ദൂതം ശിരസാ നമാമി 

 

 

ബുദ്ധിർ ബലം യശോധൈര്യം

 

നിർഭയത്വമരോഗത

 

അജയ്യം വാക് പടുത്വം ച

 

ഹനൂമത് സ്മരണാത് ഭവേത്

 

(ശിരസാ നമാമി എന്നതിനു പകരം ശരണം പ്രപദ്യേ എന്നൊരു പാഠഭേദം കൂടിയുണ്ട്.)

English Summary : Importance of Hanuman Jayanthi Vratham 2021

 

Get FREE HOROSCOPE in 30 seconds

Name & Gender
Please enter name
Birth Details
Enter date of birth in the given format
Enter time in the format shown
Please enter place
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com