ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

സൂര്യ പുത്രനായ ശനി വൈശാഖമാസത്തിലെ അമാവാസി നാളിലാണ് ജനിച്ചത്. ഈ ദിനം ശനിജയന്തി അഥവാ ശനിഅമാവാസി എന്ന് അറിയപ്പെടുന്നു. ഈ സവിശേഷ ദിനത്തിലെ ശനീശ്വര ഭജനം ശനിദോഷശാന്തിക്ക് അത്യുത്തമമത്രേ. ഈ വർഷം ജൂൺ 10  വ്യാഴാഴ്ചയാണ്  ശനിജയന്തി വരുന്നത്. 

 

ആയുസ്സിന്റെ കാരകനാണ് ശനി. ജീവിതഗതി മാറ്റിമറിക്കപ്പെടുന്ന കാലഘട്ടമാണ് ശനിയുടെ അപഹാരകാലം. ശനി ദോഷം അനുഭവിക്കാത്തവർ വിരളമാണ്.  സാക്ഷാൽ മഹാദേവന് പോലും ശനിദോഷം അലട്ടിയിട്ടുണ്ട്.

 

 

 മനപ്രയാസം, കടബാധ്യത, അനാരോഗ്യം, ദുരിതം, മരണം, അപകടം എന്നിവയെല്ലാം ശനിദോഷസമയത്ത് സംഭവിക്കാം. ശനി ചാരവശാല്‍ അനിഷ്ട സ്ഥാനങ്ങളില്‍ കൂടി സഞ്ചരിക്കുമ്പോള്‍ ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത് തൊഴില്‍ അല്ലെങ്കില്‍ ഉപജീവന മേഖലയിലായിരിക്കും. അതിനാൽ ദോഷശാന്തി വരുത്തി ശനിപ്രീതി വരുത്തുവാന്‍ ശനി ജയന്തിയോളം പറ്റിയ ദിനം വേറെയില്ല.

ജന്മദിനത്തില്‍ അതീവ  പ്രസന്നനായിരിക്കുന്ന ശനിദേവന് അന്നേദിവസം സമർപ്പിക്കുന്ന  ജപങ്ങളും  പ്രാർഥനകളും ഫലപ്രാപ്തിയില്‍ എത്തിച്ചേരും എന്നാണ് വിശ്വാസം.

 

 ജാതകപ്രകാരം ശനിദശാദോഷമുള്ളവരും ചാരവശാൽ ശനി അനുകൂലമല്ലാത്ത സമയങ്ങളായ കണ്ടകശ്ശനി, അഷ്ടമശ്ശനി, ഏഴരശ്ശനി എന്നീ ദോഷങ്ങൾ അനുഭവിക്കുന്നവരും ദോഷപരിഹാരത്തിന് ഏറ്റവും ഉത്തമമായ ദിനമാണ് ശനിജയന്തി.

ശനിജയന്തിദിനത്തിൽ വ്രതാനുഷ്ഠാനത്തോടെ ശനീശ്വരനെ പ്രാർഥിക്കുന്നത് അതീവ ഫലദായകമാണ് . ഒരിക്കൽ അനുഷ്ഠിച്ചു വ്രതം എടുക്കാം .  പ്രഭാതത്തിൽ  സ്‌നാനന്തരം ശനീശ്വരസ്തോത്രം ഒൻപതു തവണ  ജപിക്കുന്നത് ശനിപ്രീതികരമാണ്. ശനിദേവന്റെ  വാഹനമായ കാക്കയ്ക്ക് പച്ചരിയും എള്ളും നനച്ചുകൊടുക്കുന്നത് ശനിദോഷത്തിന് ഒരു പരിഹാരമാണ്. കറുത്ത വസ്ത്രം, എള്ളെണ്ണ എന്നിവ ദാനം ചെയ്യുന്നതും നന്ന്.

 

 

ശനീശ്വരസ്തോത്രം അർഥം മനസ്സിലാക്കി വേണം ജപിക്കാൻ.

 

നീലാഞ്ജനസമാഭാസം

 രവിപുത്രം യമാഗ്രജം

 ഛായാ മാര്‍ത്താണ്ഡ സംഭൂതം

 തം നമാമി ശനൈശ്ചരം

 

അർഥം : 

 

നീലാഞ്ജനക്കല്ലിന്റെ ശോഭയുള്ളവനും യമന്റെ ജ്യേഷ്ഠനും ഛായാദേവിയുടെയും സൂര്യന്റെയും പുത്രനുമായ ശനിഭഗവാനെ ഞാൻ നമസ്കരിക്കുന്നു.

 

 

കഴിവതും മറ്റുള്ളവരെ ഒരു വാക്കുകൊണ്ട് പോലും നോവിക്കാതിരിക്കുക . പ്രത്യേകിച്ച് പ്രായമായവരെ. വാക്കുകളിലും പ്രവൃത്തികളിലും സത്യസന്ധത കാണിക്കുക, മറ്റുള്ളവരുടെ കാര്യത്തിൽ അനാവശ്യമായി ഇടപെടാതിരിക്കുക, പരദൂഷണം , കുശുമ്പ്  എന്നിവ ഒഴിവാക്കുക , അന്യരെ ഉപദ്രവിക്കാതെ കഴിയാവുന്ന രീതിയിൽ സഹായിക്കുക...എങ്കിൽ ശനിദോഷം അലട്ടുകയില്ല. കുടുംബത്തിലെ പ്രായമായവരെ വേണ്ട രീതിയിൽ പരിചരിക്കുന്നതും വസ്ത്രമോ കറുത്ത കുടയോ  നൽകി സന്തോഷിപ്പിക്കുന്നതും ശനി പ്രീതികരമായ കർമമത്രേ.

 

English Summary : Importance of Shani Jayanthi 2021

Get FREE HOROSCOPE in 30 seconds

Name & Gender
Please enter name
Birth Details
Enter date of birth in the given format
Enter time in the format shown
Please enter place
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com