തെക്കോട്ടു ദർശനമായുള്ള വീട്ടിൽ താമസിച്ചാൽ...

Mail This Article
വാസ്തുശാസ്ത്രത്തിൽ പ്രധാനമാണ് വീടിന്റെ ദർശനം . പ്രധാനമായും കിഴക്ക് അല്ലെങ്കിൽ വടക്ക് ദർശനമായാണ് വീടുകൾ പണിയാറ് . എന്നാൽ ഭൂമിയുടെ കിടപ്പ് , വഴിയുടെ സ്ഥാനം , ജലാശയത്തിന്റെ സാമീപ്യം എന്നിവ അനുസരിച്ച് പടിഞ്ഞാറോട്ടോ തെക്കോട്ടോ ദർശനമായി വീട് പണിയേണ്ടി വരും. ഈ രീതിയിൽ പണിയുന്നതിൽ തെറ്റില്ല. പക്ഷേ പ്രധാന വാതിൽ തെക്കോട്ട് ദർശനമായി വരാതിരിക്കുന്നതു നല്ലതാണ്. വാസ്തുപരമായി തെക്കോട്ടു കയറുകയും ഇറങ്ങുകയും ചെയ്യരുതെന്ന് പറയപ്പെടുന്നു.
തെക്കോട്ടു ദർശനമായുള്ള വീടുകളിൽ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ ദർശനമായി പ്രധാന വാതിൽ സ്ഥാപിക്കാം. പടികൾ നിർമിക്കുമ്പോളും യമദിക്കായ തെക്കോട്ടു ദർശനം ഒഴിവാക്കുക. തെക്കോട്ടാണ് പടികൾ നിർമിക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ കൂടി പടികൾ നിർമിച്ചാൽ മതിയാവും.
ഒരിക്കലും കോൺ ദിക്കിലേക്ക് ദർശനമായി വീട് പണിയരുത് എന്ന് വാസ്തുശാസ്ത്രം പറയുന്നു . തെക്കോട്ടു ദർശനമായി വീട് പണിതാലും ഒരിക്കലും കോൺ ദിക്കുകൾ ആയ തെക്ക് കിഴക്ക് , വടക്ക് കിഴക്ക് , തെക്ക് പടിഞ്ഞാറ് , വടക്ക് കിഴക്ക് എന്നീ കോൺ ദിശകളിലേക്ക് വീടിന്റെ ദർശനം പാടില്ല.
English Summary : South Facing House Vasthu Remedies