ബാലാരിഷ്ടതകൾ നീങ്ങാൻ ഈ ക്ഷേത്രദർശനം

Mail This Article
കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ഇരിവൽ മഹാവിഷ്ണു ക്ഷേത്രം. ഇരുവയൽ എന്നായിരുന്നു ആദ്യകാലത്ത് ഈ സ്ഥലം അറിയപ്പെട്ടിരുന്നത് . അത് ലോപിച്ചാണ് ഇരവിൽ എന്നും ഇരിവൽ എന്നും ആയി തീർന്നത് എന്നാണ് ഐതിഹ്യം.

ചോങ്കുളം എന്ന സ്ഥലത്തെ കാട് വൃത്തിയാക്കിയപ്പോൾ ലഭിച്ച വിഗ്രഹമാണ് ഇവിടെ പ്രതിഷ്ഠിച്ചിട്ടുള്ളത്. ഋഷിമാർ ഈ വിഗ്രഹം പൂജിച്ചിരുന്നു എന്നും വിശ്വസിക്കുന്നു. ടിപ്പുവിന്റെ പടയോട്ടക്കാലത്തു തകർക്കപ്പെട്ട ക്ഷേത്രമാണത്രേ ഇത്. കുളത്തിലുപേക്ഷിച്ച വിഗ്രഹത്തിനും പീഠത്തിനും കേടുപാട് ഇല്ലാതിരുന്നതിനാൽ അവ തന്നെയാണ് വീണ്ടും പ്രതിഷ്ഠിച്ചത്.

ദാരുശില്പങ്ങൾ കൊണ്ട് പ്രസിദ്ധമാണ് ഈ ക്ഷേത്രം . മണ്ഡപത്തിന് മേൽഭാഗത്ത് ദശാവതാരവും ശ്രീകൃഷ്ണ ലീലകളും മറ്റും കൊണ്ട് അലങ്കരിച്ചിരിക്കുന്നു.
കർക്കടമാസത്തിലെ രാമായണമാസാചരണം സമുചിതമായി ആചരിച്ചു വരുന്നു . രാവിലെ ആറ് മണിക്ക് തുറക്കുന്ന ക്ഷേത്രം 11 മണിക്ക് അടയ്ക്കും. വൈകിട്ട് 6 മണിക്ക് തുറന്ന് എട്ടുമണിക്ക് നട അടക്കും.

ചിങ്ങമാസത്തിലെ അഷ്ടമിരോഹിണിയും തിരുവോണവും വിശേഷ ദിവസമായി കൊണ്ടാടുന്നു. കന്നി മാസത്തിൽ നിറ പുത്തരിയും നവരാത്രിയും വൃശ്ചികം1 മുതൽ മകരം 1 വരെ മണ്ഡലവും മകര വിളക്കും പ്രധാനമാണ് . മീനത്തിലെ തിരുവോണം ഉത്സവമായി ആഘോഷിക്കുന്നു. മേടം 1ന് വിഷുവും 8 -ന് പ്രതിഷ്ഠാ ദിനവും വിശേഷമാണ്. ഇടവത്തിൽ വൈശാഖ ദ്വാദശിയിൽ രക്ഷസ്സ് പൂജ നടത്തപ്പെടുന്നു . . എല്ലാ തിരുവോണ നാളുകളും വ്യാഴാഴ്ചകളും ഈ ക്ഷേത്രത്തിൽ വിശേഷമാണ്.

കുട്ടികളുടെ ബാലാരിഷ്ടതകൾ , രാത്രികാലങ്ങളിൽ ഉള്ള പേടി, മറ്റ് അസുഖങ്ങൾ എന്നിവ തൊഴുതു നാണയങ്ങൾ തലയ്ക്കുഴിഞ്ഞ് ഭണ്ഡാരത്തിൽ സമർപ്പിച്ചാൽ രോഗങ്ങൾ മാറും എന്ന് വിശ്വസിക്കപ്പെടുന്നു. സന്താന ലബ്ധിക്കായി തിരുവോണ ഹോമം എന്നൊരു ഹോമവും വിശേഷാൽ നടത്തപ്പെടുന്നു.
നിറമാല, അലങ്കാര പൂജ, ഒരു ദിവസത്തെ പൂജ, ഗരുഡവിളക്ക് , ചുറ്റുവിളക്ക് തെളിയിക്കൽ പാൽ പായസം തുടങ്ങിയവയാണ് പ്രധാന വഴിപാടുകൾ.
കാരാഗൃഹത്തിൽ വെച്ച് ശ്രീകൃഷ്ണന്റെ മാതാവായ ദേവകിക്ക് ലഭിച്ച ദർശന സങ്കൽപത്തിലുള്ള മഹാവിഷ്ണു ആണ് പ്രതിഷ്ഠ. 3000 അധികം വർഷത്തെ പഴക്കമുള്ളതാണ് വിഗ്രഹം എന്ന് കരുതപ്പെടുന്നു.
ഉപദേവന്മാരായി നാലമ്പലത്തിനകത്ത് കന്നി മൂലയിൽ ശാസ്താവും ശിവനും വായുകോണിൽ ദുർഗ്ഗയും പുറത്ത് കന്നിമൂലയിൽ ബ്രഹ്മരക്ഷസ്സും.
ക്ഷേത്രത്തിന്റെ കന്നിമൂലയിലായി ഒരു ഗുഹ യുണ്ട് .അതിലെ നീരുറവയിലെ വെള്ളമാണ് ക്ഷേത്രാവശ്യങ്ങൾക്ക് മുഖ്യമായും ഉപയോഗിക്കുന്നത് . ഇതു തീർഥജലമായി ഭക്തർ കണക്കാക്കുന്നു. മണിക്കിണറിലെ വെള്ളം ശ്രീകോവിലിനകത്തെ ആവശ്യങ്ങൾക്ക് മാത്രമാണ് ഉപയോഗിക്കുന്നത്.
കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് 12 കിലോമീറ്റർ ദൂരെയാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത് . കണ്ണൂരും മംഗലാപുരത്തും ആണ് അടുത്ത എയർപോർട്ടുകൾ. മലബാർ ദേവസ്വത്തിന് കീഴിലാണ് ഈ ക്ഷേത്രം. തന്ത്രി: ഇരവിൽ ഇല്ലത്ത് രാമൻ വാഴുന്നവർ.
ഈ ക്ഷേത്രത്തിലെ താന്ത്രികാവകാശം തന്ത്രികൂടിയായ ക്ഷേത്രേശ കുടുംബത്തിന് തന്നേയാണ്. മുതിർന്ന അംഗം ഇരിവൽ ഇല്ലത്ത് കേശവൻ വാഴുന്നവർ(ക്ഷേത്രം തന്ത്രി) ,ക്ഷേത്രം മാനേജിംഗ് ട്രസ്റ്റി ഇരിവൽ ഇല്ലത്ത് രാമൻ വാഴുന്നവർ .
ഫോൺ: 9400474141,9539413005
ലേഖകൻ
Dr. P. B. Rajesh
Rama Nivas ,Poovathum parambil,
Near ESI Dispensary Eloor East ,
Udyogamandal.P.O, Ernakulam 683501
email : rajeshastro1963@gmail.com
Phone : 9846033337, 0484 2546421
English Summary : Importance of Iravil Sree Mahavishnu Temple