ADVERTISEMENT

സാധാരണയായി ജ്യോതിഷ നിയമമനുസരിച്ചു ഉത്തമമായ മുഹൂർത്തം ഇല്ലാത്ത അവസരങ്ങളിൽ  ശുഭകാര്യങ്ങൾ ചെയ്യാനായി  ആശ്രയിക്കുന്നത് അഭിജിത് മുഹൂർത്തമാണ്. 

 

ദിന മധ്യത്തിലുള്ള രണ്ട് നാഴിക സമയമാണ് അഭിജിത് മുഹൂർത്തം എന്ന് പറയുന്നത്. ദിനത്തിന്റെ ദൈർഘ്യം അനുസരിച്ചു സമയകാര്യത്തിൽ അൽപം വ്യത്യാസം ഉണ്ടാകും. എല്ലാ തരത്തിലുള്ള തിഥി, വാര, നക്ഷത്ര, ഗ്രഹദോഷങ്ങൾക്കും പരിഹാരമാണ് 48 മിനിറ്റ് നീണ്ടുനിൽക്കുന്ന ഈ മുഹൂർത്തം എന്നാണ് വിശ്വാസം. 

 

എന്നാല്‍ മൂഹൂര്‍ത്തം നോക്കാതെ തന്നെ ദിവസവും 2 നാഴിക സമയം (48 മിനിറ്റ്‌) കര്‍മ്മങ്ങള്‍ ചെയ്യുന്നതിന്‌ വിശേഷമാണ്‌ എന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. സൂര്യന്റെ സ്ഥാനത്തെ ബന്ധപ്പെടുത്തിയാണിത് കണക്കാക്കുന്നത്‌. ഈ ദിനമാനം ഉപയോഗിച്ച്‌ പകലിന്റെ മധ്യം കണക്കാക്കണം. ഇതിനെ ദിനമധ്യം എന്നു വിളിക്കുന്നു. ഈ ദിനമധ്യത്തില്‍ നിന്നും 1 നാഴിക മുൻപ് അഭിജിത്‌ മുഹൂര്‍ത്തം തുടങ്ങും. ഇത്‌ പോലെ ദിനമധ്യത്തില്‍ നിന്നു ഒരു നാഴിക കഴിഞ്ഞാൽ അഭിജിത്തിന്റെ അവസാനമായി. 

 

അഭിജിത്‌ മുഹൂര്‍ത്തം സൂര്യോദയം മുതൽ അസ്തമയം വരെയുള്ള ഉള്ള മണിക്കൂർ മിനിറ്റിന് രണ്ടാക്കി ഭാഗിച്ചാൽ കിട്ടുന്ന സമയത്തിന്റെ ഒത്ത മധ്യത്തിലുള്ള 4 മിനിറ്റ് ഒഴിവാക്കി  ആണ് അഭിജിത്ത് മുഹൂർത്തം എടുക്കുന്നത്. അഭിജിത്ത് എന്ന വാക്കിൻറെ അർഥം വിജയിക്കുന്നത് എന്നാണ്.

ലേഖകൻ     

 

Dr. P. B. Rajesh     

Rama Nivas  ,Poovathum parambil, 

Near ESI  Dispensary Eloor East , 

Udyogamandal.P.O,    Ernakulam 683501   

email : rajeshastro1963@gmail.com 

Phone : 9846033337 

English Summary : Significance of Abhijit Muhurtham

Get FREE HOROSCOPE in 30 seconds

Name & Gender
Please enter name
Birth Details
Enter date of birth in the given format
Enter time in the format shown
Please enter place
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com