ADVERTISEMENT

ജ്യോതിഷപരമായി 2022  ജൂലൈ 02 നു ചില സവിശേഷതകൾ ഉണ്ട്. അപൂർവമായി ഷഡ്ഗ്രഹ വിന്യാസം നടക്കുന്ന ദിവസമാണ്. നവഗ്രഹങ്ങളിൽ പ്രധാനികളായ ശനി, വ്യാഴം, ചൊവ്വ, ശുക്രൻ, ബുധന്‍, ചന്ദ്രൻ  എന്നീ ഗ്രഹങ്ങൾ തങ്ങളുടെ സ്വന്തം രാശികൾ ആയിട്ടുള്ള കുംഭം , മീനം, മേടം, ഇടവം മിഥുനം, കർക്കടകം എന്നീ രാശികളിൽ വരിയായി നിൽക്കുന്ന കാഴ്ച വാനനിരീക്ഷകർക്കും ‍‍ജ്യോതിഷികൾക്കും അപൂർവ അനുഭവമാണ് സമ്മാനിക്കുന്നത്.

 

 2022 ജൂലൈ 02 നു രാവിലെ 9.35 മുതൽ ജൂലൈ 03 പുലർച്ചെ 6.29 വരെയാണ് ഇൗ അപൂർവ പ്രതിഭാസം നടക്കുന്നത്.

 

ഇൗ ദിവസം നടത്തുന്ന  ശുഭകർമ്മങ്ങൾ, ദാനം, ദോഷനിവാരണ കർമ്മങ്ങൾ എന്നിവയ്ക്ക് അത്ഭുതഫലങ്ങള്‍ ഉണ്ടാകും എന്ന് വിശ്വാസം. ദാനധർമ്മാദികള്‍ക്കും ഏറ്റവും ഉചിതമായ ദിവസം. മേല്‍പറ‍ഞ്ഞ  6 ഗ്രഹങ്ങളുമായി ബന്ധപ്പെട്ട നക്ഷത്രക്കാര്‍ക്ക് ആകും ഇൗ  ദിവസം ഏറ്റവും കൂടുതൽ ഗുണപ്രദമാകുക.

 

മേൽപറഞ്ഞ  ദിവസം കടബാധ്യതകളുടെ ഒരു വീതം ‌തിരികെ കൊടുക്കുവാൻ സാധിച്ചാൽ ബാക്കി ഭാഗം  വേഗം കൊ‍ടുത്ത് തീർത്ത് ബാധ്യത തീര്‍ക്കാന്‍ സാധിക്കും എന്ന് വിശ്വാസം. ഇൗ ദിവസം അപൂർവ സംഖ്യായോഗങ്ങൾ വരുന്നതിനാൽ എല്ലാ വിധ ശുഭകര്‍മ്മങ്ങൾക്കും ഇരട്ടി ഗുണം ലഭിക്കുന്നു.ഇൗ സമയത്ത് ഒരു ഗ്രഹത്തിനും മൗഢ്യം (ബലക്ഷയം ) ഇല്ല എന്ന പ്രത്യേകതയും ഉണ്ട്. 

 

ഷഡ്ഗ്രഹ വിന്യാസസമയത്ത് നടത്തുന്ന കര്‍മ്മങ്ങൾകൊണ്ട് ഗുണം കൂടുതല്‍ കിട്ടുന്ന നക്ഷത്രക്കാർ.

 

1.ശനിയുടെ നക്ഷത്രങ്ങൾ ആയ പൂയം, അനിഴം, ഉത്തൃട്ടാതി. 

2.വ്യാഴത്തിന്റെ നക്ഷത്രക്കാരായ പുണര്‍തം, വിശാഖം, പൂരൂരുട്ടാതി 

3.ചൊവ്വയുടെ നക്ഷത്രക്കാരായ മകയിരം, ചിത്തിര, അവിട്ടം

4.ശുക്രന്റെ നക്ഷത്രക്കാരായ ഭരണി, പൂരം, പൂരാടം

5.ബുധന്റെ നക്ഷത്രക്കാരായ ആയില്യം, തൃക്കേട്ട, രേവതി

6.ചന്ദ്രന്റെ നക്ഷത്രക്കാരായ രോഹിണി, അത്തം, തിരുവോണം

 

 

 എന്നിവർക്ക് ഇൗ വിശേഷാവസരം പ്രയോജനപ്പെടുത്താവുന്നതാണ്. മറ്റ് നക്ഷത്രക്കാർക്കും ഇൗ ദിവസം ശുഭകർമ്മങ്ങൾക്ക് ആയി പ്രയോജനപ്പെടുത്താം.

 

ഇഷ്ടദേവീദേവന്മാർക്ക് പൂജകൾ നടത്തുക. അര്‍ഹരായവർക്ക് ശരിയായ വിധം ദാനധർമ്മാധികള്‍ നടത്തുക. വിദ്യാഭ്യാസ സഹായം. ചികിത്സാസഹായം, വസ്ത്രദാനം, അന്നദാനം, മറ്റ് സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ എന്നിവ ആരംഭിക്കാനോ പൂര്‍ത്തീകരിക്കാനോ ഇൗ ദിവസം നല്ലതാണ്. ഇൗ ദിവസം പണ്ഡിതന്മാർ, ഗര്‍ഭിണികള്‍, രോഗികള്‍, കുട്ടികൾ എന്നിവർക്ക് ഉപഹാരമോ ഭക്ഷണമോ വിശേഷിച്ച് കുട്ടികൾക്ക് മധുര പദാര്‍ത്ഥങ്ങൾ, കളിപ്പാട്ടങ്ങള്‍ എന്നിവ നല്‍കുന്നത് സവിശേഷമായ അനുഗ്രഹത്തിന് ഇടയാകും.

 

ഇൗ ദിവസം ശനിയാഴ്ചയായതിനാൽ ശാസ്താവിന് നീരാ‍ജ്ഞനം, നെയ് വിളക്ക്, കളഭാഭിഷേകം, എന്നിവ നടത്താൻ ഉത്തമം, കൂടാതെ ശനിദോഷ പരിഹാരമായി ശ്രീഹനൂമാൻ, ഗണപതി എന്നിവര്‍ക്കും പൂജ നടത്തുന്നത് ഉത്തമം. നവഗ്രഹ പൂജയും ശനിക്ക് വിശേഷാൽ പൂജയും നടത്താന്‍‍ ഉത്തമം. ഇതര മതസ്തർക്ക് അവരുടെ ആചാരപ്രകാരം ഉള്ള  കർമ്മങ്ങൾ നടത്തുന്നത് ഉത്തമഫലം നൽകുന്നതാണ്.

 

ഇൗ ദിവസം ആയില്യനക്ഷത്രം  വരുന്നതിനാൽ ആയില്യപൂജയ്ക്ക്, നാഗാരാധനക്ക് ഉത്തമം. ജൂലൈ മാസത്തിലെ ശനിയാഴ്ചയും ഞായറാഴ്ചയും പുലർച്ചേ 6.29 വരെയും സവിശേഷമായി അനുഗ്രഹങ്ങൾ ചോരിഞ്ഞ് ഷഡ്ഗ്രഹങ്ങൾ സ്വന്തം രാശിയിൽ (സ്വഭവനങ്ങളിൽ) നിന്ന് അനുഗ്രഹം  ചൊരിയും.

 

ലേഖകൻ

ആര്‍. സഞ്ജീവ്‌കുമാര്‍ PGA

ജ്യോതിസ് അസ്ട്രോളജിക്കൽ റിസർച്ച് സെന്റർ

ലുലു അപ്പാർട്ട്മെന്റ്, തൈക്കാട് പി. ഒ

തിരുവനന്തപുരം 695014

ഫോൺ‌ 8078908087 | 9526480571

E-mail: jyothisgems@gmail.com

English Summary : Significance of Shad Graha Yoga 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com