ചൊവ്വാദോഷം; സത്യമോ മിഥ്യയോ?
Mail This Article
വിവാഹ വിഷയത്തെ കുറിച്ച് പറയുമ്പോൾ പ്രധാനമായും ചർച്ച ചെയ്യുന്ന ഒന്നാണ് ചൊവ്വാദോഷം. ചൊവ്വാ ദോഷകാരനാണോ എന്നതിനെ കുറിച്ച് വിശദമാക്കുകയാണ് താന്ത്രിക് ആസ്ട്രോളജർ ജയശങ്കർ മണക്കാട്ട്.
ചൊവ്വാ മാരകത്വം ഉള്ള ഒരു ഗ്രഹമാണ്. വിവാഹചിന്തനനത്തിൽ ശ്രദ്ധിക്കുന്ന ഭാവങ്ങളാണ് ലഗ്നം , രണ്ട് , നാല് , ഏഴ് , സ്ത്രീയുടെ ആണേൽ എട്ട് , പന്ത്രണ്ട് എന്നിവ. ആകെയുള്ള 12 ഭാവങ്ങളിൽ ഈ ആറ് ഭാവങ്ങളിൽ ചൊവ്വാ നിന്നാൽ ചൊവ്വാ ദോഷം എന്നാണ് പറയുക .
ചൊവ്വാ ചില രാശികളിൽ നിൽക്കുന്നത് ഗുണഫലങ്ങളാണ് നൽകുന്നത്. കർക്കടകം രാശിക്ക് ഏഴിൽ ചൊവ്വ നിൽക്കുന്നത് അത്യുത്തമമാണ് . വർഗ്ഗബലം ഉള്ള ചൊവ്വാ ഏഴാം ഭാവത്തിൽ നിന്നാൽ ഭർത്താവിന് ഗുണം ലഭിക്കും എന്നാണ് പറയപ്പെടുന്നത്. പൊതുവിൽ ചൊവ്വാ ഏതെങ്കിലും ഭാവത്തിൽ വന്നു എന്ന് കരുതി അത് ദോഷകരം ആണെന്ന് അർത്ഥമില്ല. ഏഴിൽ ചൊവ്വ നിൽക്കുന്നത് ഗുണകരമായ പല ജാതകങ്ങളും ഉണ്ട് . ഉദാഹരണമായി ചിങ്ങം രാശിയുടെ ഏഴാം ഭാവത്തിൽ ചൊവ്വ നിൽക്കുന്നത് ഗുണകരമാണ് കാരണം ചൊവ്വ ചിങ്ങം രാശിക്ക് യോഗകാരകനാണ്. അതുപോലെ മേടം ,കർക്കടകം , വൃശ്ചികം രാശികളിൽ നിൽക്കുന്ന ചൊവ്വ ദോഷകാരിയല്ല . ചൊവ്വ ചന്ദ്രനോടോ വ്യാഴത്തോടോ ബുധനോടോ യോഗം ചേർന്നാൽ അത് ചൊവ്വാ ദോഷമായി ഭവിക്കുന്നില്ല .
ചിലപ്പോൾ ചൊവ്വയെക്കാൾ പാപനായി വ്യാഴം വരാം . ശുക്രനും പാപനായി വരാം. ഇങ്ങനെ ഒരുപാട് ഘടകങ്ങൾ വിവാഹചിന്തനത്തിൽ വരാറുണ്ട് . ചൊവ്വ സത്വഗുണ പ്രധാനിയാണ് . ഈശ്വരിയുടെ ഗ്രഹമാണ് . അതിനാൽ നിജസ്ഥിതി മനസിലാക്കാതെ ചൊവ്വാദോഷം എന്ന് പറഞ്ഞു യുവതിയുടെയോ യുവാവിന്റെയോ വിവാഹം മുടങ്ങരുത്.
ലേഖകന്റെ വിലാസം:
ജയശങ്കർ മണക്കാട്ട്
താന്ത്രിക് & ആസ്ട്രോളജർ
തുരുത്തി, ചങ്ങനാശ്ശേരി
ഫോൺ: 8943273009, 9496946008
English Summary : Whats is Chovva Dosham and Know more About it