ഏറെ പ്രധാനം സ്കന്ദഷഷ്ഠി , അറിയണം ഇക്കാര്യങ്ങൾ

Mail This Article
തുലാമാസത്തിലെ സ്കന്ദ ഷഷ്ഠി വ്രതം 2022 ഒക്ടോബർ 30 ഞായറാഴ്ചയാണ് വരുന്നത് . സുബ്രഹ്മണ്യപ്രീതിക്കായി അനുഷ്ഠിക്കുന്ന പ്രധാനപ്പെട്ട വ്രതമാണ് ഷഷ്ഠിവ്രതം. സത്സന്താനലബ്ധിക്കും സന്താനങ്ങളുടെ ശ്രേയസ്സിനും സർവൈശ്വര്യങ്ങൾക്കും സർവകാര്യസാധ്യത്തിനുമായാണ് ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നത്. ഇങ്ങനെയുള്ള ആറു ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്ന ഫലമാണ് ഒരു സ്കന്ദ ഷഷ്ഠി വ്രതം അനുഷ്ഠിച്ചാൽ ലഭിക്കുക എന്നാണ് വിശ്വാസം. ആറു ദിവസത്തെ വ്രതാനുഷ്ഠാനമാണ് പ്രധാനം. വ്രതാനുഷ്ഠാനം എങ്ങനെ എന്നും വ്രതദിനത്തിൽ ജപിക്കേണ്ട മന്ത്രങ്ങളെ കുറിച്ചും വിശദമാക്കുകയാണ് ബ്രഹ്മശ്രീ ഇടമന നാരായണൻ നമ്പൂതിരി. വിശദമായി അറിയാൻ വിഡിയോ കാണാം.
ലേഖകൻ
ബ്രഹ്മശ്രീ ഇടമന നാരായണൻ നമ്പൂതിരി,
ഭാരതീയ ജ്യോതിഷ പ്രചാരസഭ പ്രസിഡന്റ് ,
ഇടമന ഇല്ലം,
അയ്മനം, കോട്ടയം.
Ph: 9496115627