സൂര്യകാലടിയിൽ വിനായക ചതുർഥി ആഘോഷങ്ങൾക്ക് തുടക്കം

Mail This Article
കോട്ടയം നട്ടാശ്ശേരി സൂര്യകാലടിയിൽ ഈ വർഷത്തെ വിനായക ചതുർഥി ആഘോഷത്തിനു തുടക്കമായി. ഓഗസ്റ്റ് 16 മുതൽ 20 വരെയാണ് കാര്യപരിപാടികൾ. 16 ന് വൈകുന്നേരം നാടിന്റെ മുത്തച്ഛൻ എന്നറിയപ്പെടുന്ന 102 വയസ്സുകാരൻ മൂഴിക്കല്‍ രാമകൃശ്ണപിള്ളയും ഭാര്യചേർന്ന് ഭദ്രദീപം തെളിച്ചു. തോമസ് ചാഴിക്കാടൻ എംപിയാണ് ചടങ്ങുകൾ ഉദ്ഘാടനം ചെയ്തത്. തിരുവഞ്ചൂർ രാധാകഷ്ണൻ എംഎൽഎ മുഖ്യാതിഥിയായിരുന്നു.
ഈ വർഷത്തെ വിനായക ചതുർഥി വരുന്നത് 1199 ചിങ്ങം 4 (2023 ഓഗസ്റ്റ് 20) ഞായറാഴ്ചയാണ്. പൂർവകാലങ്ങളിൽ നടന്നു വന്നിരുന്നതു പോലെ സഹസ്ര കലശം, ശ്രീചക്ര പൂജ, സഹസ്രാഷ്ടാധിക അഷ്ട ദ്രവ്യ മഹാഗണപതി ഹോമം, പ്രത്യക്ഷ ഗണപതി പൂജ, ഗണപതി പ്രാതൽ, അനുഷ്ഠാന കലാസപര്യകളായ കൂടിയാട്ടം, കഥകളി, നൃത്ത ഗീത വാദ്യാദികൾ, ഭജന, പ്രഭാഷണം മുതലായവ വൈദീക താന്ത്രിക ക്രിയകളോടൊപ്പം നടത്തുവാൻ ക്രമീകരിച്ചിട്ടുണ്ട്.
17-ന് സഹസ്രകലശം, വൈകിട്ട് ഭക്തിഗാനമേള, സംഗീതാർച്ചന, 18-ന് ബ്രഹ്മകലശാഭിഷേകം, വൈകീട്ട് പ്രഭാഷണം, കുച്ചിപ്പുടി, ഗാനാമൃതം,19-ന് പ്രകൃതി മാതൃപൂജാ ദിനം, വൈകിട്ട് നക്ഷത്ര വൃക്ഷ ദിനാചരണം, പ്രഭാഷണം, വിനായക ചതുർഥിദിനമായ 20-ന് രാവിലെ ആറിന് സഹസ്രാഷ്ടാധിക അഷ്ടദ്രവ്യ മഹാഗണപതിഹോമം, സംഗീതാരാധന, 10-ന് പ്രത്യക്ഷ ഗണപതി പൂജ, പഞ്ചാരിമേളം, 12.30-ന് ഗണപതി പ്രാതൽ മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് സംഗീതാരാധന, വൈകീട്ട് ആറിന് ഗണേശോത്സവഘോഷയാത്രയ്ക്ക് സ്വീകരണം, പ്രഭാഷണം, കൂടിയാട്ടം.
Content Highlights: Suryakaladi Mana Ganesh Chaturthi