ഒരേ ശക്തിയുടെ വ്യത്യസ്ത ഭാവങ്ങൾ
Mail This Article
പ്രപഞ്ചസ്പന്ദനത്തിന്റെ കാരണമായ ആദിപരാശക്തി തന്നെ വിവിധ ദേവീഭാവങ്ങളായി നമുക്കു മുന്നിൽ അവതരിക്കുകയാണ്. ശക്തിസ്വരൂപിണിയായ ദുർഗയും രൗദ്രഭാവത്തിലെത്തുന്ന ഭദ്രകാളിയും സംഹാരരൂപിണിയായ മഹിഷാസുരമർദിനിയും ഐശ്വര്യദേവതയായ മഹാലക്ഷ്മിയും വിദ്യാദേവതയായ സരസ്വതിയുമെല്ലാം ആദിപരാശക്തിയുടെ ചൈതന്യഭാവങ്ങൾ.
‘‘മഹാകാളീ മഹാലക്ഷ്മീഃ
മഹാവാണീതി യാ സ്മൃതാ
സാസ്മാൻ പാതു മഹാദുർഗാ
സമസ്താപന്നിവാരിണീ’’ എന്നാണു ദേവീമാഹാത്മ്യത്തിലെ പ്രാർഥന.
ത്രിമൂർത്തികളുടെ ചൈതന്യം നിറയുന്ന ത്രിപുരസുന്ദരീഭാവത്തിലാണു ദേവീമാഹാത്മ്യത്തിൽ ആദിപരാശക്തിയെ അവതരിപ്പിക്കുന്നത്. സത്വം, രജസ്സ്, തമസ്സ് എന്നീ ത്രിഗുണങ്ങളിലും ദേവീഭാവം കാണുകയെന്ന സങ്കൽപം ഉദാത്തമാണ്. ത്രിഗുണങ്ങളുടെ വ്യത്യസ്ത ഭാവങ്ങളിലൂടെ നമ്മൾ ചെന്നെത്തുന്നത് സത്വാത്മകമായ പരമചൈതന്യത്തിൽത്തന്നെ.
കൂഷ്മാണ്ഡാ
∙ നവരാത്രിയുടെ നാലാം ദിവസം നവദുർഗാസങ്കൽപത്തിൽ ദേവിയെ ആരാധിക്കുന്നത് കൂഷ്മാണ്ഡാ എന്ന ഭാവത്തിലാണ്. പ്രപഞ്ചസൃഷ്ടിയുടെ ഊർജം ഉൾക്കൊള്ളുന്ന ബ്രഹ്മാണ്ഡസ്വരൂപിണിയാണു ദേവി.