1198 സമ്പൂർണ പുതുവർഷഫലം : മകം
Mail This Article
കൊല്ലവർഷം 1198 ചിങ്ങമാസം മുതൽ 1198 കർക്കടകമാസം വരെ, അതായത് 2022 ആഗസ്റ്റ് മാസം 17 മുതൽ 2023 ആഗസ്റ്റ് 16 വരെയുള്ള കാലയളവിൽ ‘മകം’ നക്ഷത്രക്കാരുടെ ഫലങ്ങൾ
മകം നക്ഷത്രം ചിങ്ങക്കൂറിൽപ്പെട്ട നക്ഷത്രമാണല്ലോ. ഇപ്പോൾ മകം നക്ഷത്രക്കാർക്ക് ആറിൽ ശനിയും അഷ്ടമത്തിൽ വ്യാഴവും 9– ൽ രാഹു, 3– ൽ കേതുവും സ്ഥിതി ചെയ്യുന്നു. ശനിയാകട്ടെ ജനുവരി മാസത്തോടെ 7– ലേക്കും ഏപ്രിൽ മാസത്തോടെ വ്യാഴം 9– ലേക്കും മാറുന്നു. ഈ ഗ്രഹസ്ഥിതി പ്രകാരം ‘മകം’ നക്ഷത്രക്കാർക്ക് ഈ പുതുവർഷത്തിൽ ഗുണദോഷസമ്മിശ്രമായിരിക്കും ഫലങ്ങൾ. ഗുണാധിക്യം കൂടുതലായി ഫലത്തിലുണ്ടാകും. ഏതു മേഖലയിൽ ജോലി ചെയ്യുന്നവർക്കായാലും വ്യവസായ രംഗത്ത് പ്രവർത്തിക്കുന്നവർക്കായാലും ഇപ്പോൾ നേരിട്ടു കൊണ്ടിരിക്കുന്ന പ്രശ്നങ്ങളെല്ലാം പരിഹരിച്ച് മുന്നോട്ട് പോകാനാകുന്നതാണ്. സ്വന്തം മേഖല സ്വയം തിരഞ്ഞെടുത്ത് സ്വന്തമായിട്ട് സഹായികളെ വെച്ച് തൊഴിൽ മേഖല വിപുലപ്പെടുത്താൻ തീരുമാനമെടുക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യും.
നിങ്ങളുടെ സ്വഭാവ സവിശേഷത കൊണ്ടു തന്നെ ഉയരാൻ സാധിക്കും. മറ്റുള്ളവർക്ക് സഹായങ്ങൾ ചെയ്തു കൊടുക്കാൻ സന്നദ്ധരാകും. പുതിയ പദ്ധതികൾ ആരംഭിക്കാനും അത് സ്വന്തം ജീവിതത്തിൽ ഒരു വഴിത്തിരിവ് തന്നെ ആകാനും സാധിക്കും. പിതൃസ്വത്ത് രേഖാപരമായി കൈയിലേക്ക് വന്നു ചേരുന്നത് അച്ഛന്റെ സഹായങ്ങൾ ലഭിക്കുന്നതാണ്. വസ്തുക്കൾ വിൽപന നടക്കാതെ വിഷമിച്ചിരുന്ന മകം നക്ഷത്രക്കാർക്ക് ലാഭത്തിൽ തന്നെ വിൽപന നടത്തി എടുക്കാനും സാധിക്കും. വിവാഹാലോചന നടന്നുകൊണ്ടിരിക്കുന്നവർ നല്ലതുപോലെ ആലോചിച്ച് മാത്രമേ തീരുമാനമെടുക്കാവൂ. സ്വന്തം താൽപര്യം മാത്രമല്ലാതെ എല്ലാവരോടും കൂടി ആലോചിച്ചു മാത്രമേ തീരുമാനങ്ങളെടുക്കാവൂ. അന്യദേശത്തു പോകാനും അവിടെ സ്ഥിരതാമസമാക്കാനും യോഗമുണ്ടാകും. യാത്രകൾ ധാരാളമായി വേണ്ടിവരും.
വിശദഫലം അറിയാൻ വിഡിയോ കാണാം...
ലേഖിക
ദേവകി അന്തർജനം
ചങ്ങനാശ്ശേരി
ph :8281560180