ഈ ആഴ്ച ഓരോ നക്ഷത്രക്കാർക്കും എങ്ങനെ? സമ്പൂർണ നക്ഷത്രഫലം– കാണിപ്പയ്യൂർ

Mail This Article
അശ്വതി∙ സ്വന്തം ആശയവും അന്യരുടെ പണവും സമന്വയിപ്പിച്ചുകൊണ്ടുള്ള പുതിയ വ്യാപാര–വ്യവസായങ്ങൾക്കു തുടക്കംകുറിക്കും. ദാമ്പത്യസൗഖ്യവും കുടുംബത്തിൽ സമാധാനവും ഉണ്ടാകും.
ഭരണി∙ മേലധികാരി തുടങ്ങിവച്ച കർമപദ്ധതികൾ ഏറ്റെടുത്തു നടത്തുവാൻ നിർബന്ധിതനാകും. സാമ്പത്തികരംഗം മെച്ചപ്പെടും. പിതൃസ്വത്ത് രേഖാപരമായി ലഭിക്കും.
കാർത്തിക∙ പണയപ്പെടുത്തിയ ആധാരം തിരിച്ചെടുക്കുവാൻ സാധിക്കും. പകർച്ചവ്യാധി പിടിപെടും. കീഴ്ജീവനക്കാരുടെ സഹകരണത്താൽ ഏറ്റെടുത്ത പ്രവൃത്തികൾ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തീകരിക്കും.
രോഹിണി∙ വ്യാപാര–വ്യവസായ മേഖലകളിൽ മോഷണശല്യം ഉണ്ടാകുവാനിടയുള്ളതിനാൽ സുരക്ഷാ പദ്ധതികൾ ശക്തമാക്കും. ഉദ്യോഗമന്വേഷിച്ചുള്ള വിദേശയാത്ര വിഫലമാകും. അർഹമായ പൂർവികസ്വത്ത് രേഖാപരമായി ലഭിക്കും.
മകയിരം∙ ജാമ്യം നിൽക്കുവാനുള്ള സാഹചര്യത്തിൽ നിന്നും പിന്മാറും. സന്താനങ്ങളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി വായ്പയ്ക്ക് അപേക്ഷിക്കും. അസുഖങ്ങൾക്കു വിദഗ്ധചികിത്സ വേണ്ടിവരും.
തിരുവാതിര∙ അസാധ്യമെന്നു തോന്നുന്ന പലതും നിഷ്പ്രയാസം സാധ്യമാകും. കലാ–കായിക മത്സരങ്ങളിലും നറുക്കെടുപ്പിലും വിജയിക്കും. വ്യക്തിത്വം നിലനിർത്തുവാൻ വിട്ടുവീഴ്ചയ്ക്കു തയാറാകും.
പുണർതം∙ ആരോഗ്യം തൃപ്‌തികരമായിരിക്കുമെങ്കിലും വീഴ്‌ചകളുണ്ടാകാതെ സൂക്ഷിക്കണം. പുത്രന്റെ പ്രവർത്തനമണ്ഡലങ്ങളിലുള്ള ആത്മാർഥതയും നിഷ്കർഷയും അഭിമാനമുളവാക്കും.
പൂയം∙ കഫ-നീർദോഷ രോഗപീഡകൾക്കു വിദഗ്ധ ചികിത്സകൾ വേണ്ടിവരും. ഏറ്റെടുത്ത ദൗത്യം നിറവേറ്റുവാൻ അശ്രാന്ത പരിശ്രമവും സുഹൃത്‌സഹായവും വേണ്ടിവരും.
ആയില്യം∙ ഗൃഹവിൽപന സാധ്യമാകും. ചെലവിനങ്ങളിൽ നിയന്ത്രണം വേണം. കഴിവും പ്രാപ്‌തിയും ഉണ്ടെങ്കിലും അംഗീകാരങ്ങൾക്കു കാലതാമസം നേരിടും.
മകം∙ പ്രവൃത്തിയിലുള്ള ആത്മാർഥത, നിഷ്‌കർഷത, ലക്ഷ്യബോധം തുടങ്ങിയവ പുതിയ തലങ്ങൾ വന്നുചേരുന്നതിനു വഴിയൊരുക്കും, ഉദ്യോഗം ഉപേക്ഷിച്ചു പാരമ്പര്യപ്രവൃത്തികളിൽ വ്യാപൃതനാകും.
പൂരം∙ . നിലവിലുള്ള ഉദ്യോഗം ഉപേക്ഷിച്ചു വ്യാപാര–വ്യവസായ മേഖലകളിൽ പ്രവേശിക്കും. വിദ്യാർഥികൾക്ക് ഉദാസീനമനോഭാവം വർധിക്കും.
ഉത്രം∙ വിശേഷപ്പെട്ട ദേവാലയദർശനം നടത്തുവാൻ അവസരമുണ്ടാകും. വിദ്യാർഥികൾക്ക് ഉദാസീനമനോഭാവം വർധിക്കും.
അത്തം∙ സാമ്പത്തിക ദുർവിനിയോഗം ചെയ്യുന്ന ജോലിക്കാരെ പിരിച്ചുവിട്ട് വിശ്വസ്‌തരായവരെ നിയമിക്കും. റോഡ് വികസനത്തിനു ഭൂമി വിട്ടുനൽകും. മതസൗഹാർദ കാര്യങ്ങളിൽ ഇടപെടും.
ചിത്തിര∙ ഏറ്റെടുത്ത ദൗത്യം നിർവഹിക്കുവാൻ കഠിനപ്രയത്നം വേണ്ടിവരും. അധികസംസാരം അബദ്ധങ്ങൾക്കു വഴിയൊരുക്കും. പൂർവികസ്വത്ത് ഭാഗംവയ്ക്കുവാൻ നിർബന്ധിതനാകും.
ചോതി∙ പദ്ധതി ആസൂത്രണങ്ങളിൽ വിജയം കൈവരിച്ചതിനാൽ അധികൃതരുടെ പ്രീതിനേടും. ആശയവിനിമയങ്ങളിൽ അപാകതകൾ ഉണ്ടാകാതെ സൂക്ഷിക്കണം. മനസ്സമാധാനം ഉണ്ടാകും.
വിശാഖം∙ ശ്രമിച്ചുവരുന്ന വിദേശയാത്ര സഫലമാകും. ഉദ്യോഗത്തിൽ സ്ഥിരത കൈവരും. ജനസ്വാധീനം വർധിക്കും. കാലോചിതമായ മാറ്റങ്ങൾ വ്യാപാരമേഖലയിൽ കൊണ്ടുവരും.
അനിഴം∙ വർഷങ്ങൾക്കു മുൻപു വാങ്ങിയ ഭൂമിയിൽ ഗൃഹനിർമാണ പ്രവർത്തനങ്ങൾ തുടങ്ങിവയ്ക്കും. വിദേശത്ത് ഉപരിപഠനത്തിനു പ്രവേശനം ലഭിക്കും.
തൃക്കേട്ട∙ ഉപരിപഠനത്തിന്റെ അന്തിമഭാഗമായ പദ്ധതി സമർപ്പിക്കുവാൻ സാധിക്കും. അനാവശ്യ-ആർഭാട ചെലവുകൾക്കു നിയന്ത്രണം ഏർപ്പെടുത്തും. മാതാവിന് ഔദ്യോഗികമായി ഉയർച്ചയും സ്ഥാനമാറ്റവും ലഭിക്കും.
മൂലം∙ സുഹൃത്‌സഹായഗുണത്താൽ ഏറ്റെടുത്ത ദൗത്യം പൂർത്തീകരിക്കും. സ്വാർഥ താൽപര്യങ്ങൾ സാധിക്കുന്നതിനായി പരസഹായം തേടും. നേർന്നുകിടപ്പുള്ള വഴിപാടുകൾ നടത്തുവാനിടവരും.
പൂരാടം∙ വിവാഹത്തിനു തീരുമാനമാകും. സഹപ്രവർത്തകർ അവധിയിലായതിനാൽ അധ്വാനഭാരം വർധിക്കും. തൃപ്‌തിയായ ഗൃഹം താരതമ്യേന കുറഞ്ഞവിലയ്ക്ക് വാങ്ങുവാൻ തയാറാകും.
ഉത്രാടം∙ കലാ–കായിക രംഗങ്ങളിലും സാഹിത്യ–ശാസ്ത്ര രംഗങ്ങളിലും പ്രവർത്തിക്കുന്നവർക്ക് അംഗീകാരം ലഭിക്കും. അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ സാധിക്കും. മുൻകോപം നിയന്ത്രിക്കണം.
തിരുവോണം∙ പുതിയ വ്യാപാര–വ്യവസായ മേഖലകൾക്കു രൂപകൽപന ചെയ്യും. നഷ്ടപ്പെട്ട ഉദ്യോഗമോ തത്തുല്യമായ മറ്റൊരു ഉദ്യോഗമോ ലഭിക്കും.
അവിട്ടം∙ കുടുംബത്തിൽ സന്തോഷകരമായ അവസ്ഥ സംജാതമാകും. അഭ്യൂഹങ്ങൾ പലതും വന്നുചേരുമെങ്കിലും സത്യാവസ്ഥ അറിയാതെ പ്രതികരിക്കരുത്. മകളുടെ വിവാഹത്തിനു തീരുമാനമാകും.
ചതയം∙ പ്രവൃത്തിമേഖലകളോടു ബന്ധപ്പെട്ട് ദൂരദേശയാത്ര വേണ്ടിവരും. ആധ്യാത്മിക ആത്മീയപ്രവൃത്തികളാൽ മനസ്സമാധാനമുണ്ടാകും. യാഥാർഥ്യബോധമില്ലാത്ത പുത്രനു നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.
പൂരുരുട്ടാതി∙ ഗൗരവമുള്ള വിഷയങ്ങൾ ലാഘവത്തോടുകൂടി ചെയ്തുതീർക്കുവാൻ സാധിക്കും. അമിതമായ ആത്മവിശ്വാസം ഉപേക്ഷിക്കണം.
ഉത്തൃട്ടാതി∙ അവ്യക്തമായ പണമിടപാടുകളിൽ നിന്നും യുക്തിപൂർവം പിന്മാറും. മേലധികാരിയുടെ പ്രതിനിധിയായി പ്രവർത്തിക്കേണ്ടിവരും.
രേവതി∙ അനുചിതപ്രവൃത്തികളിൽ നിന്നും ഒഴിഞ്ഞുമാറുവാൻ ഉൾപ്രേരണയുണ്ടാകും. സഹപ്രവർത്തകർ അവധിയായതിനാൽ അഹോരാത്രം പ്രവർത്തിക്കേണ്ടതായിവരും.