സമ്പൂർണ വാരഫലം (2025 മാർച്ച് 30 മുതൽ ഏപ്രിൽ 5 വരെ)

Mail This Article
മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽ ഭാഗവും): ശനി കുംഭം രാശിയിൽ നിന്നു മീനം രാശിയിലേക്ക് മാറിയതിനാൽ മേടക്കൂറുകാർക്ക് കഴിഞ്ഞയാഴ്ചകളെ പ്പോലെ അത്ര നല്ല ഫലങ്ങളല്ല ഈയാഴ്ചഅനുഭവപ്പെടുക. വീഴ്ച പറ്റാതിരിക്കാൻ ശ്രദ്ധിക്കണം. വീടു വിട്ടു യാത്ര വേണ്ടിവരും. ജോലിരംഗത്ത് ആരോപണങ്ങൾ പ്രതീക്ഷിക്കാം. ആരോഗ്യകാര്യങ്ങളിൽ ജാഗ്രത പുലർത്തണം. മക്കളിൽ നിന്ന് അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം.
ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും): ഇടവക്കൂറുകാർക്ക് ശനിയുടെ രാശിമാറ്റം നല്ല രീതിയിലാണ് അനുഭവപ്പെടുക. ഈയാഴ്ച പൊതുവേ മനസ്സിനു സ്വസ്ഥത ലഭിക്കും. ദൈവാനുഗ്രഹത്താൽ കുടുംബകാര്യങ്ങളിൽ നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. ജോലിരംഗത്തും സ്വസ്ഥത നിലനിർത്താൻ കഴിയും. സാമ്പത്തിക കാര്യങ്ങളിൽ പുരോഗതി കാണപ്പെടും.
മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും): ശനിയുടെ രാശിമാറ്റത്തോടെ മിഥുനക്കൂറുകാർക്ക് കണ്ടകശനി തുടങ്ങിയതിനാൽ ഈയാഴ്ച മനസ്സിന്റെ സ്വസ്ഥത കുറയും. കുടുംബകാര്യങ്ങളിൽ വലിയ തടസ്സങ്ങൾ ഉണ്ടാകില്ല. ജോലികാര്യങ്ങളിൽ ചെറിയ തടസ്സങ്ങൾ അനുഭവപ്പെടും. ദൈവാനുഗ്രഹത്തിനായി പ്രാർഥനകൾ വേണം. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം.
കർക്കടകക്കൂറ് (പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയവും ആയില്യവും): കർക്കടകക്കൂറുകാർക്ക് അഷ്ടമശനി അവസാനിച്ച് നല്ല കാലം തുടങ്ങുകയാണ്. ജോലിരംഗത്തെ പ്രതിസന്ധിയിൽ നിന്നു മോചനം ലഭിക്കും. കുടുംബ കാര്യങ്ങൾ കൂടുതൽ അനുകൂലമാകും. ബിസിനസുകാർക്ക് വരുമാനത്തിൽ വർധനയുണ്ടാകും.
ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും): ചിങ്ങക്കൂറുകാർക്ക് കണ്ടകശനി മാറി അഷ്ടമശനി ആയതിനാൽ ഫലങ്ങളിൽ വലിയ വ്യത്യാസം ഉണ്ടാകില്ല. കഴിഞ്ഞ ആഴ്ചകളിലേതു പോലെ തുടരും. ജോലി കാര്യങ്ങളിൽ അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം. ഏറ്റെടുത്ത ദൗത്യങ്ങൾ വിജയകരമായി മുന്നോട്ടു കൊണ്ടുപോകാൻ കഴിയും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ സാധിക്കും.
കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും): കന്നിക്കൂറുകാർക്ക് ശനിയുടെ രാശിമാറ്റത്തോടെ കണ്ടകശനി തുടങ്ങിയതിനാൽ ഈയാഴ്ച മനസ്സിനു സ്വസ്ഥത കുറയും. ജോലിരംഗത്തു പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരും. കുടുംബത്തിൽ സ്വസ്ഥത വീണ്ടെടുക്കാൻ കഴിയും. ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം.
തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും): തുലാക്കൂറുകാർക്ക് ഈയാഴ്ച കാര്യങ്ങൾ അനുകൂലമാകും. ആരോഗ്യകാര്യങ്ങളിൽ നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. കുടുംബപരമായ കാര്യങ്ങളിൽ ഗുണകരമായ അനുഭവങ്ങളാണ് പ്രതീക്ഷിക്കാവുന്നത്. കുടുംബത്തിൽ മംഗളകാര്യങ്ങൾ നടക്കും.
വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും): വൃശ്ചികക്കൂറുകാർക്ക് കണ്ടകശനി തീർന്നതിനാൽ ഈയാഴ്ച പൊതുവേ അനുകൂലഫലങ്ങളാണ് അനുഭവപ്പെടുക. ജോലിരംഗത്തും വലിയ പ്രതിസന്ധികൾക്കൊന്നും സാധ്യതയില്ല. പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരും. സാമ്പത്തിക ബാധ്യത കുറെയൊക്കെ തീർക്കാൻ കഴിയും.
ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും): ധനുക്കൂറുകാർക്കു കണ്ടകശനി തുടങ്ങിയതിനാൽ ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. ആഴ്ചയുടെ പകുതിക്കു ശേഷം കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ സാധിക്കും. ജോലി കാര്യങ്ങളിൽ കൂടുതൽ ജാഗ്രത വേണം.
മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും): മകരക്കൂറുകാർക്ക് ഏഴരശനി തീർന്നതിനാൽ ഈയാഴ്ച നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. കാര്യങ്ങൾ അനുകൂലമാകും. ജോലികാര്യങ്ങളിൽ ഏറ്റെടുത്ത ദൗത്യം വിജയിപ്പിക്കാൻ കഴിയും. ജോലി രംഗത്ത് വലിയ പ്രതിസന്ധികളൊന്നും ഉണ്ടാകില്ല. ആരോഗ്യപ്രശ്നങ്ങളിൽ നിന്നു കുറെയൊക്കെ കരകയറാൻ കഴിയും.
കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും):കുംഭക്കൂറുകാർക്ക് ജന്മശനി മാറിയെങ്കിലും ഏഴരശനി തുടരുന്നതിനാൽ ജാഗ്രത വേണം. ഏതായാലും ഈയാഴ്ച ഇടപെടുന്ന കാര്യങ്ങളിൽ നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. കുടുംബകാര്യങ്ങളിലും ജോലിരംഗത്തും സ്വസ്ഥത നിലനിർത്താൻ സാധിക്കും. കാര്യങ്ങൾ വിചാരിച്ചതു പോലെ നടക്കും. ഇടയ്ക്കിടെ ചെറിയ തോതിൽ തലവേദന അനുഭവപ്പെടും.
മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്തൃട്ടാതിയും രേവതിയും): ശനിയുടെ രാശിമാറ്റത്തോടെ മീനക്കൂറുകാർക്ക് ജന്മശനി ആരംഭിച്ചതിനാൽ ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. വീടും വിട്ടു യാത്ര വേണ്ടിവരും. കുടുംബകാര്യങ്ങളിൽ നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. ജോലിയിൽ നല്ല ഫലങ്ങൾ അനുഭവപ്പെടും. വിചാരിച്ച കാര്യങ്ങൾ നടത്തിയെടുക്കാൻ കഴിയും.