ADVERTISEMENT

ബാലരാമപുരം∙ പ്രീ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള കുട്ടികളുടെ സർഗശേഷിയും പഠനാനുഭവങ്ങളും പൊതു സമൂഹത്തിൽ പങ്കിടാനായി റേഡിയോ മിഠായി ഒരുങ്ങുന്നു. ബാലരാമപുരം വിദ്യാഭ്യാസ ഉപജില്ലയിലെ 65 വിദ്യാലയങ്ങളിലെ വിദ്യാർഥികളുടെ പരിപാടികൾ റെക്കോർഡ് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പങ്കിടാനാണ് പരിപാടി. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലായിരിക്കും റേഡിയോ മിഠായി സംപ്രേഷണം ചെയ്യുക.

റേഡിയോ മിഠായി ഒരുക്കാനുള്ള ശ്രമങ്ങൾ ബിആർസിയിലെ അധ്യാപകരുടെ നേതൃത്വത്തിൽ നടന്നുവരികയാണ്. സംപ്രേഷണ ഉദ്ഘാടനം തിരുവോണനാളിൽ സമഗ്ര ശിക്ഷ കേരള ജില്ലാ പ്രോജക്ട് കോ–ഓർഡിനേറ്റർ എൻ. രത്നകുമാർ നിർവഹിച്ചു. സംഗീത സംവിധായകൻ എം.ജയചന്ദ്രൻ മുഖ്യാതിഥിയായി. ഡിപിഒ ബി.ശ്രീകുമാരൻ, ബാലരാമപുരം ബ്ലോക്ക് പ്രോജക്ട് കോ–ഓർഡിനേറ്റർ എസ്.ജി. അനീഷ്, എഇഒ വി.എസ്. ലീന, ഡിപിഒമാരായ ജി. റെനി, എ. സന്ധ്യ, എസ്.എൽ. റെജി എന്നിവർ പങ്കെടുത്തു.

English Summary : Balaramapuram Education Sub District launches 'Radio Mittayi' 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com