ലിംഗമാറ്റ ശസ്ത്രക്രിയ ധനസഹായത്തിനുള്ള പ്രായപരിധി എടുത്തുകളഞ്ഞു

Mail This Article
ആലപ്പുഴ ∙ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയരായവർക്കു സർക്കാർ ധനസഹായം നൽകുന്നതിനു നിശ്ചയിച്ചിരുന്ന പ്രായപരിധി എടുത്തുകളഞ്ഞു. ഇതു വരെ 18 – 44 പ്രായപരിധിയിലുള്ളവർക്കു ലഭിച്ചിരുന്ന സഹായം ഇനി എല്ലാ പ്രായക്കാർക്കും ലഭിക്കും. നേരത്തെ പ്രായപരിധി ഉണ്ടായിരുന്നതിനാൽ പലർക്കും ധനസഹായത്തിന് അപേക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയരായ സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ളവർക്ക് ഒരുവർഷത്തേക്ക് മാസം 3,000 രൂപ വീതമാണ് ധനസഹായം നൽകുന്നത്.
കഴിഞ്ഞ വർഷം 180ൽ അധികം പേർക്കാണു ധനസഹായം നൽകിയത്. ഈ വർഷം ഇതുവരെ 70ൽ അധികം അപേക്ഷകൾ ലഭിച്ചു. ഇത് സാങ്കേതിക സമിതി പരിശോധിച്ച ശേഷം അടുത്ത മാസത്തോടെ തുക അനുവദിച്ചു തുടങ്ങും. കാലതാമസം ഒഴിവാക്കാൻ ഇത്തവണ രണ്ടു സമിതികളാണ് അപേക്ഷകളിൽ പരിശോധന നടത്തുന്നത്.