നഴ്സിങ് തട്ടിപ്പ്: സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തെ സസ്പെൻഡ് ചെയ്തു
Mail This Article
കായംകുളം∙ നഴ്സിങ് പ്രവേശനം തരപ്പെടുത്തി നൽകാമെന്നു പറഞ്ഞു പണം വാങ്ങിയെന്ന പരാതിയിൽ സിപിഎം പുതുപ്പള്ളി ലോക്കൽ കമ്മിറ്റി അംഗം എസ്.സുഭാഷിനെ പാർട്ടി സസ്പെൻഡ് ചെയ്തു. ഇതടക്കം ലഭിച്ചിട്ടുള്ള പരാതികൾ വിശദമായി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മൂന്നംഗ അന്വേഷണ കമ്മിഷനെ നിയമിച്ചു. മൂന്നു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ നേതൃത്വം നിർദേശിച്ചിട്ടുണ്ട്.
ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.പി.മോഹൻദാസ്, ഏരിയ കമ്മിറ്റിയംഗം ടി.യേശുദാസ്, ലോക്കൽ കമ്മിറ്റി അംഗം ജയകുമാർ എന്നിവരാണ് അന്വേഷണ കമ്മിഷൻ അംഗങ്ങൾ. തട്ടിപ്പിനിരയായ സ്ത്രീ പാർട്ടി നേതൃത്വത്തിനും പൊലീസിനും പരാതി നൽകിയിരുന്നു. ഭർത്താവിന്റെ ബന്ധുവിനു നഴ്സിങ് പ്രവേശനം ലഭിക്കുന്നതിനായി പരാതിക്കാരിയായ പുതുപ്പള്ളി സ്വദേശിനി ഭർത്താവ് വശം 11000 രൂപ പ്രയാർ ഗുരുമന്ദിരത്തിനു സമീപത്തു വച്ച് ലോക്കൽ കമ്മിറ്റി അംഗത്തിനു നേരിട്ട് നൽകിയതായാണു പരാതിയുള്ളത്.